ADVERTISEMENT

ശരിയായ വളർച്ചയും ഉൽപാദനവും ഉറപ്പാക്കുന്നതിന് മണ്ണുപരിശോധനയുടെ അടിസ്ഥാനത്തിലുള്ള കൃത്യമായ വളപ്രയോഗം ആവശ്യമുണ്ട്. ഐസിഎആർ- ഐഐഎച്ച്ആർ ശുപാർശ പ്രകാരം മരത്തിന്റെ പ്രായം അനുസരിച്ച് ഒരു വർഷം പ്രായമായ ചെടിക്ക് 5 കിലോയും 12 വർഷവും അതിൽ കൂടുതലും പ്രായമുള്ള മരങ്ങൾക്ക് പരമാവധി 25 കിലോയും ജൈവവളങ്ങൾ ഒരു വര്‍ഷം നൽകണം. കൂടാതെ 400 ഗ്രാം ഡോളമൈറ്റ്, 435 ഗ്രാം യൂറിയ, 147 ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 217 ഗ്രാം പൊട്ടാഷ് എന്നിവയും മരത്തിന്റെ പ്രായത്തിന്റെ ഗുണിതങ്ങളായി നൽകണം. ഇപ്രകാരം നൽകുമ്പോൾ 12 വർഷവും അതിനു മുകളിലും പ്രായമായവയ്ക്ക് പരമാവധി 4 കിലോ ഡോളമൈറ്റ് , 5.2 കിലോ യൂറിയ,1.7 കിലോ റോക്ക് ഫോസ്ഫേറ്റ് 2.6 കിലോ പൊട്ടാഷ് എന്നിവ ഒരു വർഷം ആവശ്യമുണ്ട്. 4 വർഷം പ്രായമുള്ള മരങ്ങൾക്ക് 3 മാസം ഇടവേളയിൽ ആവശ്യമുള്ള അളവിന്റെ നാലിലൊന്ന് നൽകണം. അഞ്ചാം വർഷം മുതൽ ആവശ്യമുള്ള അളവിന്റെ 50% ശതമാനം വിളവെടുപ്പ് കഴിഞ്ഞാൽ ഉടനെയും 25% വിളവെടുപ്പിന് 9 ആഴ്ചകൾക്കു ശേഷവും ബാക്കി 25% കായ് പിടിച്ച് 4 ആഴ്ചകൾക്കു ശേഷവും നൽകാം. മരങ്ങൾ തളിർത്തുനിൽക്കുമ്പോൾ വളപ്രയോഗം ഒഴിവാക്കേണ്ടതാണ്. 

എൻപികെയ്ക്കു പുറമേ നല്‍കേണ്ട പോഷകമൂലകങ്ങള്‍

എൻപികെയ്ക്കൊപ്പം എല്ലാ ദ്വിതീയ മൂലകങ്ങളും സൂക്ഷ്മ പോഷകങ്ങളും നൽകാം. അവ നൽകുന്ന കാലം ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. പൂവിടുന്ന സമയത്തും കായ്കളുണ്ടാവുമ്പോഴും പത്രപോഷണത്തിലൂടെ സൂക്ഷ്മമൂലകങ്ങൾ നൽകാം. ബോറോൺ അപര്യാപ്തതയുള്ളയിടങ്ങളിൽ ചെടി പൂവിടുന്നതിന് മുന്‍പ്  2 ഗ്രാം സോലുബോർ ഒരു ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ച് തളിച്ചു കൊടുക്കുന്നതു കൊള്ളാം. 

മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് ദോഷകരമോ

വേനൽക്കാലത്ത് എംഒപി നൽകിയാൽ ദോഷമായേക്കാം. എന്നാൽ മഴക്കാലത്ത് എംഒപി നല്‍കുന്നതു കൊണ്ടു കുഴപ്പമില്ല.

നിറയെ പൂവിട്ടെങ്കിലും കായ്കൾ കുറവാണ്. കായ്പിടിത്തം കൂട്ടാൻ 

കായ്പിടിത്തം കുറയുന്നതിനു പല കാരണങ്ങളുണ്ട്. പ്രധാന കാരണം പൂവിടുന്ന കാലത്തെ കൂടിയ താപനിലയാണ്. ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുള്ളപ്പോഴും പൂവ് കൊഴിയാറുണ്ട്. വേണ്ടത്ര പരാഗകാരികളില്ലാത്തതും ചില സൂക്ഷ്മ മൂലകങ്ങളുടെ അപര്യാപ്തതയും കായ്പിടിത്തത്തെ ബാധിക്കാം. ശാസ്ത്രീയ പോഷണത്തിലൂടെ പ്രശ്നം പരിഹരിക്കാം.

English summary: Fertilization and Fertigation of Rambutan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com