റംബുട്ടാൻ തോട്ടത്തിൽ ഇടവിളക്കൃഷി സാധ്യമോ? ഏതൊക്കെ വിളകൾ?
Mail This Article
റംബുട്ടാൻ കൃഷിയിൽ ഇടവിളകൾ
വളർച്ചയെത്തിയ റംബുട്ടാൻ തോട്ടത്തിൽ ഇടവിളകൾക്കു സാധ്യതയില്ല. ചെയ്യുകയുമരുത്. എങ്കിൽ മാത്രമേ പരമാവധി ഉൽപാദനക്ഷമത നേടാനാകൂ. എന്നാൽ ആദ്യ രണ്ടു വർഷങ്ങളിൽ പൈനാപ്പിൾ, ഇഞ്ചി, ചേന എന്നിവയൊക്കെ ഇടവിളയാക്കാം. പപ്പായ, വാഴ എന്നിവയും ആദ്യവർഷം നടാം. എന്നാൽ ഇവ റംബുട്ടാൻ തൈകളിൽനിന്നു കുറഞ്ഞത് 3 മീറ്റർ അകലത്തിൽ വേണം. ഇടയകലം കൂടുതലുണ്ടെങ്കിൽ പരമാവധി ഒരു വർഷം കൂടി ഇവ ചെയ്യാം. എന്നാൽ വാഴ മൂന്നാം വർഷം നടരുത്. റംബുട്ടാൻ ഉയർന്നു വളരാൻ ഇതിടയാക്കും.
Read also: റംബുട്ടാൻ മികച്ച രീതിയിൽ കായിടാൻ വേണം ശാസ്ത്രീയ വളപ്രയോഗം: വളപ്രയോഗരീതി, വളങ്ങൾ
റംബുട്ടാൻ മൺകൂനകളിൽ വയ്‌ക്കേണ്ടതുണ്ടോ
അവ്ക്കാഡോയിലും ദുരിയാനിലും വേരുകൾ നശിച്ചുപോകാനുള്ള സാധ്യത കൂടുമെന്നതിനാല്‍ അവയ്ക്ക് ഉയർന്ന തടങ്ങള്‍ വേണം. റംബുട്ടാന് അത്രയും ഭീഷണിയില്ലെങ്കിലും അൽപം ഉയർന്ന തടത്തിൽ നടുന്നതുതന്നെ നന്ന്. ഏതായാലും റംബുട്ടാൻ നടുന്ന ഭാഗം കുഴിയായിരിക്കരുത്. ആഴത്തിൽ വളരുന്ന തായ്‌വേര് ഇല്ലാത്തതുകൊണ്ട് പാർശ്വവേരുകൾക്ക് വളരാവുന്ന വിധത്തില്‍ വലിയ തടമെടുത്താണ് നടേണ്ടത്.
English summary: Intercrops in Rambutan Plantation