ജൈവ മാർഗങ്ങൾ ഉപയോഗിച്ച് വാഴയിലെ തടതുരപ്പൻ പുഴുവിനെ തടയാം
Mail This Article
വാഴയുടെ വിളവിനെ സാരമായി ബാധിക്കുന്ന പ്രധാന കീടമാണ് ചെല്ലി വർഗത്തിൽപ്പെട്ട തടതുരപ്പൻ പുഴു അഥവാ പിണ്ടിപ്പുഴു. മുതിർന്ന വണ്ടുകൾ വാഴയുടെ തടത്തിൽ മുട്ടകളിടുകയും അതിൽനിന്നു വിരിഞ്ഞിറങ്ങുന്ന പുഴുക്കൾ വാഴയെ ആക്രമിക്കുകയുമാണ് ചെയ്യുക. വാഴയുടെ തടയിലേക്ക് ആഴ്ന്നിറങ്ങുന്ന പുഴുക്കൾ ഉള്ളിൽ തുരങ്കങ്ങളുണ്ടാക്കി വാഴയെ നശിപ്പിക്കുന്നു.
സാധാരണ വാഴയുടെ നാലു മാസം പ്രായം മുതലാണ് ഈ പുഴുക്കളുടെ ആക്രമണം കാണപ്പെടുക. ആക്രമണത്തിന്റെ തുടക്കത്തിൽ തടയിൽ ചെറിയ ദ്വാരങ്ങളും പിന്നീട് പശപോലുള്ള ദ്രാവകം ഒലിച്ചുവരുന്നതും കാണാം. ശരിയായ നിയന്ത്രണ മാർഗങ്ങൾ സ്വീകരിച്ചില്ലെങ്കിൽ വാഴ കുലച്ചശേഷം ഒടിഞ്ഞുവീഴും.
ഇതൊഴിവാക്കുന്നതിനായി വാഴ നട്ട് നാലാം മാസം മുതൽ നിയന്ത്രണമാർഗങ്ങൾ സ്വീകരിക്കാം. ജൈവനിയന്ത്രണമാർഗങ്ങളിൽ വേപ്പിൻകുരു പൊടിച്ചത് 50 ഗ്രാം ഒരു വാഴയ്ക്ക് എന്ന തോതിൽ വാഴയുടെ ഇലക്കവിളിൽ നിക്ഷേപിക്കുന്നതാണ് ഏറ്റവും ഉത്തമം. അല്ലെങ്കിൽ മിത്ര നിമാവിരകളെയും ഉപയോഗിക്കാം.
ജൈവകീടനാശിനികളിലൂടെ പിണ്ടിപ്പുഴുവിനെ നിയന്ത്രിക്കാൻ സാധിക്കില്ല എന്നു തോന്നിയാൽ മാത്രം രാസകീടനാശിനികൾ ഉപയോഗിക്കാം. ഇതിനായി ക്ലോർപൈറിഫോസ് എന്ന കീടനാശിനിയാണ് ഉപയോഗിക്കേണ്ടത്. വിഡിയോ കാണാം.