അനായാസം പയറിലെ മുഞ്ഞയെ നശിപ്പിക്കാം, കീടനാശിനികൾ വേണ്ടേ വേണ്ട
Mail This Article
പലരെയും വല്ലാതെ അലട്ടുന്ന ഒരു പ്രശ്നമാണ് പയറിലെ മുഞ്ഞ. പയറിൽ സർവസാധാരണമായി പ്രത്യക്ഷപ്പെടുന്നത് കറുത്ത ചെറിയ മുഞ്ഞയാണ്. ഒരു മരുന്നും ഇല്ലാതെ ഇതിനെ അനായാസം കളയാം എന്നുള്ളതാണ് കൗതുകകരമായ വസ്തുത. ഒരു പഴയ പെയിന്റ് ബ്രഷോ ഹാൻഡ് സ്‌പെയറോ ഉണ്ടെങ്കിൽ ഒരു മിനിട്ടു കൊണ്ട് കാര്യം സാധിക്കാം.
അടുത്ത ദിവസം നോക്കുമ്പോൾ അതെ സ്ഥാനത്തു ഇവയെ വീണ്ടും കാണാം. വള്ളിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന മുട്ടകൾ വിരിയുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. അപ്പോഴും ബ്രഷുകൊണ്ട് തൂത്തു കളയുകയോ സ്‌പ്രെയർ ജെറ്റ് കൊണ്ട് കഴുകി കളയുകയോ രണ്ടും കൂടിയോ ചെയ്യുക. രണ്ടു മൂന്നു ദിവസം ഇങ്ങനെ ചെയ്തു കഴിയുമ്പോൾ ഈ മുഞ്ഞകൾ അപ്രത്യക്ഷമാകും. ഒരു രാസകീടനാശിനിയും വേണ്ട ജൈവ കീടനാശിനിയും വേണ്ട.
ഇലകളുടെ അടിയിൽ ഇരുന്നു നീരൂറ്റിക്കുടിക്കുന്ന ഇലപ്പേനുകളെയും ഇതുപോലെ കൈകാര്യം ചെയ്യാം. എല്ലാ ദിവസവും സസ്യങ്ങളെ ശ്രദ്ധിച്ചാൽ മാത്രമേ ഈ എളുപ്പവിദ്യ പ്രയോഗികമാകുകയുള്ളൂ. ചെടി മുഴുവനും വ്യാപിച്ചു കഴിഞ്ഞാൽ ഈ പണി ദുഷ്കരമാകും.