ADVERTISEMENT

പച്ചക്കറി കൃഷി ചെയ്യുന്നവർ ഏറെ ബുദ്ധിമുട്ടുന്ന ഒന്നാണ് തോട്ടത്തിലെ കള വളർച്ച. കളകൾ ക്രമാതീതമായി വളർന്നാൽ വിളകളുടെ വളർച്ചയെയും വിളവിനെയും അത് ബാധിക്കും. അതുകൊണ്ടുതന്നെ കർഷകർ സ്വീകരിക്കുന്ന എളുപ്പമാർഗമാണ് കൃഷി ചെയ്യുന്ന തടങ്ങൾ മൾച്ചിങ് ഷീറ്റ് ഉപയോഗിച്ച് പൊതിയുക എന്നത്. 

കുമ്മായം വിതറി പരുവപ്പെടുത്തിയ മണ്ണിലേക്ക് ചാണകപ്പൊടി, വേപ്പിൻപിണ്ണാക്ക് എന്നിവകൂടി ചേർത്താണ് തടം തയാറാക്കുന്നത്. നീളത്തിലെടുത്ത തടത്തിനു മുകളിൽ ഷീറ്റ് വരിക്കും. ജലസേചനം തുള്ളിനന ആണെങ്കിൽ ജലനഷ്ടവും സമയ നഷ്ടവും ഒഴിവാക്കാം. തുള്ളി നന സ്വീകരിക്കുന്നുണ്ടെങ്കിൽ അതിനുള്ള ഹോസ് കണക്ഷൻ ഷീറ്റ് വിരിക്കുന്നതിനു മുൻപേ തന്നെ തടത്തിനു മുകളിലൂടെ വലിച്ചിരിക്കണം. 

തടത്തിനു മുകളിലൂടെ മൾച്ചിങ് ഷീറ്റ് വിരിച്ചശേഷം വശങ്ങൾ മണ്ണിട്ട് ഉറപ്പിക്കണം. ശേഷം, വാവട്ടമുള്ള ഇരുമ്പു പൈപ്പോ പാത്രമോ ഉപയോഗിച്ച് തൈ നടുന്നതിനുള്ള ദ്വാരം ഇടാം. വലിയ തടം ആണെങ്കിൽ രണ്ടു വശത്തും ഒരോന്ന് എന്ന രീതിയിൽ വേണം തൈകൾ നടാൻ. നടുമ്പോൾ ഒരു പിടി കമ്പോസ്റ്റ് കൂടി ചേർക്കാം. കളകൾ വളരുന്നില്ല എന്നതിനാൽ ചെടികൾക്ക് നാം നൽകുന്ന വളവും പോഷകങ്ങളും കൃത്യമായി ലഭിക്കും. അതുകൊണ്ടുതന്നെ മികച്ച വളർച്ചയും വിളവും ഉറപ്പ്. ചെടികളുടെ ചുവട്ടിലെ മണ്ണ് ഉണങ്ങിപ്പോകും എന്ന പേടിയും വേണ്ട. കള പറിക്കാനെടുക്കുന്ന സമയം കർഷകന് ലാഭം. 

മൾച്ചിങ് ഷീറ്റ് എങ്ങനെ വിരിക്കാം? വീഡിയോ ചുവടെ

English summary: Mulching in vegetable crops

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com