ADVERTISEMENT

ഫാമുകളിലും മറ്റും ദുർഗന്ധം അകറ്റാൻ രണ്ടു വഴിമാത്രമാണ് ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്നത്. ഉപകാരികളായ ബാക്ടീരിയകൾ തന്നെ ഒന്ന്. മറ്റൊന്ന് അറക്കപ്പൊടി.

കോഴിഫാമുകളെ അപേക്ഷിച്ച് കാടഫാം ഉടമകളാണ് ദുർഗന്ധം മൂലം ഏറെ ബുദ്ധിമുട്ടുന്നത്. കാടക്കാഷ്ഠത്തിന്റെ ദുർഗന്ധം എങ്ങനെ ഉണ്ടാകുന്നു എന്ന് ആദ്യം നോക്കാം. കാടകളുടെ കാഷ്ഠത്തിൽ അടങ്ങിയ യൂറിക് ആസിഡുമായി ജലം സമ്പർക്കത്തിൽ വരുമ്പോൾ കാഷ്ഠത്തിൽ അടങ്ങിയ ചില ബാക്ടീരിയകൾ യൂറിക് അസിഡിനെ വിഘടിപ്പിച്ച് അമ്മോണിയ വാതകമാക്കി മാറ്റുന്നു. ഈ അമോണിയ വാതകമാണ് ദുർഗന്ധമായി വമിക്കുന്നത്. മഴക്കാലത്തു കൂടുതൽ ജലാശം കാടക്കാഷ്ഠവുമായി സമ്പർക്കത്തിൽ വരുന്നതിനാൽ കൂടുതൽ ദുർഗന്ധം ഉണ്ടാവാൻ സാധ്യതയുണ്ട്.

കർഷകർ ചെയ്യേണ്ടത് ഇത്തരം ബാക്ടീരിയകളെ നശിപ്പിക്കുകയും അവയുടെ വളർച്ച തടയുകയുമാണ്. അതിനു വേണ്ടി ഉപകാരികളായ ബാക്ടീരിയകളെ ഫലപ്രദമായി ഉപയോഗിക്കാം. ഇവ പല ഉൽപന്നങ്ങളായി വിപണിയിൽ ലഭ്യമാണ്. ഇഎം ലായനി, ഫീഡ് അപ്പ്‌ യീസ്റ്റ്, വേസ്റ്റ് റിഡ്ഡർ, ഒഡർ റിമൂവർ തുടങ്ങിയവ.

1. ഇത്തരം ഉൽപന്നങ്ങൾ എല്ലാ ദിവസവും കാഷ്ഠത്തിൽ സ്പ്രേ ചെയ്യുകയോ വിതറിക്കൊടുക്കുകയോ ചെയ്യുക. കൂടാതെ കാഷ്ഠത്തിലേക്ക് ജലം വീഴാതെ ശ്രദ്ധിക്കുക. എപ്പോഴും ഡ്രൈ ആയി സൂക്ഷിക്കുക.

ഓരോ ഉൽപന്നതിന്റെയും ഉപയോഗവും പ്രയോഗവും പലരീതിയിലാണ്. അതുകൊണ്ടുതന്നെ അവ കൃത്യമായി മനസിലാക്കി വേണം ഉപയോഗിക്കാൻ. ഇത്തരം ഉൽപന്നങ്ങൾ കൈകാര്യം ചെയ്യുമ്പോൾ സോപ്പ്, അണുനാശിനികൾ, ക്ലോറിൻ തുടങ്ങിയവയുമായി സമ്പർക്കം വരരുത്. ഇവ ഉപകാരികളായ ബാക്ടീയകളെ നശിപ്പിച്ചു കളയും.

2 കാഷ്ഠത്തിൽ ജലാംശമില്ലാതെ ഉണക്കി നിലനിർത്താൻ ദിവസവും ചകിരിച്ചോർ അല്ലെങ്കിൽ അറക്കപ്പൊടി വിതറിക്കൊടുക്കുക. മഴക്കാലത്തു കൂടുതൽ അറക്കപ്പൊടി ഉപയോഗിക്കുക.

3. കൃത്യമായി വായുസഞ്ചാരം ഉറപ്പു വരുത്തുക. ആവശ്യത്തിന് വായുസഞ്ചാരമുള്ള ഷെഡ്ഡുകളിൽ ഉൽപാദിപ്പിക്കപ്പെടുന്ന അമോണിയ വാതകം പെട്ടെന്ന് പുറംതള്ളപ്പെടും.

4. കൂടിപ്പോയാൽ 3 ദിവസം. അതിനു മുൻപ് കാടക്കാഷ്ഠം കൂട്ടിൽനിന്ന് ഒഴിവാക്കി വൃത്തിയാക്കണം. ചെറിയ സെപ്റ്റിക് ടാങ്ക് ഇതിനായി തയാറാക്കുന്നത് മാലിന്യ നിർമാർജനത്തിന് ഉപകരിക്കും.

ഈ 4 കാര്യങ്ങളും കൃത്യമായി നമ്മുടെ ഫാമിന് അനുയോജ്യമായ രീതിയിൽ നടപ്പിലാക്കിയാൽ ഫാർമിലെ ദുർഗന്ധം ഒരു പഴംകഥയാവും.

English summary: Ways to eliminate odour on quail farms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com