ADVERTISEMENT

മറ്റേതൊരു സംരംഭകരെയും പോലെ തന്നെ പശുപരിപാലനത്തിൽ ഏർപ്പെട്ടിരിക്കുന്നവരും  അറിഞ്ഞിരിക്കേണ്ട ചില സമയക്രമങ്ങളും കണക്കുകളുണ്ട്. പലപ്പോഴും ഇത്തരം കണക്കുകൾ തെറ്റുമ്പോഴും കണക്കുകൂട്ടലുകൾ പിഴയ്ക്കുമ്പോഴുമാണ് ഡെയറിഫാമുകൾ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നത്. സമയക്രമങ്ങളെക്കുറിച്ച് കൃത്യമായ അവബോധമുണ്ടെങ്കിൽ മാത്രമേ ചിട്ടയായ പരിചരണവും അതിലൂടെ ഫാം ലാഭകരമായി മുന്നോട്ടു കൊണ്ടു പോകാനും സാധിക്കുകയുള്ളൂ.  കന്നുകാലി വളർത്തുന്നവർ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ചില കണക്കുകളെക്കുറിച്ചു നോക്കാം.

cow-and-calf

കിടാക്കളുടെ പരിപാലനം 

കിടാക്കളുടെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് ക്ഷീരകർഷകർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ 

  1. ജനിക്കുന്ന സമയത്ത് സങ്കരയിനം കിടാവിന്റെ  ശരാശരി ശരീരഭാരം: 25 കി. ഗ്രാം. 
  2. ആദ്യമായി വിര മരുന്ന് നൽകേണ്ടത്: ജനിച്ച് പത്താം ദിവസം 
  3. ആദ്യമായി കന്നിപ്പാൽ കുടിപ്പിക്കേണ്ട സമയം: ജനിച്ച് 30 മിനിറ്റുകൾക്കുള്ളിൽ 
  4. ജനിച്ചയുടനെ കൊടുക്കേണ്ട കന്നിപ്പാലിന്റെ അളവ്: കിടാവിന്റെ ശരീര ഭാരത്തിന്റെ 5 മുതൽ 8 ശതമാനം (2.5- 3.5 കിലോഗ്രാം വരെ) 
  5. രണ്ടാമത്തെ ഡോസ് കന്നിപ്പാൽ നൽകേണ്ട സമയം: ജനിച്ച് 10-12 മണിക്കൂർ കഴിഞ്ഞ് 
  6. രണ്ടാമത്തെയും മൂന്നാമത്തെയും ദിവസം നൽകേണ്ട കന്നിപ്പാലിന്റെ അളവ്: കിടാവിന്റെ ശരീര ഭാരത്തിന്റെ 10% 
  7. പൊക്കിൾക്കൊടി മുറിച്ചു കളയേണ്ടത് എപ്പോൾ: ജനിച്ചയുടനെ 
  8. പൊക്കിൾക്കൊടി മുറിക്കേണ്ട സ്ഥാനം: ശരീരത്തിൽനിന്ന് 1-2 സെന്റിമീറ്റർ അകലെ 
  9. കിടാവ് ആദ്യമായി ചാണകമിടുന്നത്: ജനിച്ച് 4-6 മണിക്കൂറിനുള്ളിൽ 
  10. കന്നിപ്പാലിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പിന്റെ അളവ്: 5-6% 
  11. കന്നിപ്പാലിൽ അടങ്ങിയിരിക്കുന്ന ലാക്ടോസ് അളവ്: 2.5% 
  12. കന്നിപ്പാലിൽ അടങ്ങിയിരിക്കുന്ന മാംസ്യത്തിന്റെ അളവ്: 21.32% 
  13. കന്നിപ്പാലിൽ പശുവിൻ പാലിനേക്കാൾ എത്ര മടങ്ങ് മാംസ്യം കൂടുതലാണ്: 7 മടങ്ങ് 
  14. അകിടിൽ അധികമായി കാണുന്ന കാമ്പുകൾ മുറിച്ചു കളയേണ്ടത്: ജനിച്ച് 1-2 മാസത്തിനുള്ളിൽ 
  15. കിടാവിനെ തിരിച്ചറിയാൻ കമ്മൽ അടിക്കേണ്ടത്: ജനിച്ച് 1-2 ദിവസങ്ങൾക്കുള്ളിൽ 
  16. കൊമ്പിന്റെ മുകുളങ്ങൾ കരിച്ചു കളയേണ്ട  സമയം: ജനിച്ച്  7-10 ദിവസങ്ങൾക്കുള്ളിൽ 
  17. തള്ളയിൽനിന്നും കിടാവിനെ വേർപ്പെടുത്തേണ്ടത് (വീനിങ്):  പ്രസവിച്ചയുടനെയോ മൂന്നാം മാസത്തിലോ ചെയ്യാവുന്നതാണ് 
  18. കിടാവിന്  നിൽക്കാൻ ആവശ്യമുള്ള സ്ഥലം: 1 ചതുരശ്ര മീറ്റർ 
  19. കിടാക്കൾക്ക് പുല്ലു കൊടുത്തു തുടങ്ങേണ്ടത്: 2 ആഴ്ച മുതൽ 
  20. കിടാക്കൾക്ക് (Calves) സ്റ്റാർട്ടർ തീറ്റ  നൽകേണ്ട സമയം: 2 ആഴ്ച മുതൽ 6 മാസം വരെ
  21. കിടാക്കൾക്ക് പാൽപ്പൊടി കൊടുത്തു തുടങ്ങേണ്ടത്: ജനിച്ച്  പത്താം ദിവസം മുതൽ 
  22. കിടാക്കളുടെ തീറ്റയിൽ ഉണ്ടായിരിക്കേണ്ട  ഊർജത്തിന്റെ അളവ് (Total Digestible Nutrients-TDN): 70% 
  23. കിടാക്കളുടെ തീറ്റയിൽ ഉണ്ടായിരിക്കേണ്ട മാംസ്യത്തിന്റെ അളവ് (DCP-Digestible Crude Protein-DCP): 18%
  24. കിടാക്കൾക്ക് കുളമ്പു രോഗത്തിനെതിരായ വാക്സിനേഷൻ നൽകേണ്ട പ്രായം: നാലാം മാസം 
  25. വാക്സിനേഷൻ ആവർത്തിക്കേണ്ടത്: ഓരോ ആറു മാസത്തിലും 
  26. കിടാക്കൾക്ക് വാക്സീൻ നൽകേണ്ട രോഗങ്ങൾ: കുളമ്പുരോഗം, ഹെമറാജിക് സെപ്റ്റിസീമിയ
  27. വാക്സിനേഷന് മുൻപ് വിരമരുന്നു നൽകേണ്ട സമയം: രണ്ടാഴ്ച മുമ്പ് 

കിടാരികളുടെ പരിപാലനം

  1. കിടാരികൾ പ്രായപൂർത്തി ആകുന്ന സമയം: 15 - 18 മാസം
  2. കിടാരികളെ കൃത്രിമ ബീജാധാനത്തിന് വിധേയമാക്കേണ്ട പ്രായം:  18 മാസം മുതൽ 
  3. ആദ്യത്തെ കൃത്രിമ ബീജാധാനം നടത്തുമ്പോൾ കിടാരികൾക്ക് ഉണ്ടായിരിക്കേണ്ട ശരീരഭാരം: പ്രായപൂർത്തിയായ പശുവിന്റെ ശരീരഭാരത്തിന്റെ 60% 
  4. കിടാരികൾ ഗർഭം ധരിക്കേണ്ട പ്രായം: 2 വയസ്സിനുള്ളിൽ 
  5. ആദ്യത്തെ  പ്രസവം നടക്കണ്ടേ സമയം: 2.5- 3 വയസ്സിനുള്ളിൽ
  6. കിടാരികൾക്ക് കൊടുക്കേണ്ട തീറ്റയുടെ അളവ്: പുല്ല് 15-20 കി.ഗ്രാം, ഖരാഹാരം– 2 കി.ഗ്രാം. 
  7. മദിചക്രം: 21 ദിവസം 
  8. മദി ലക്ഷണം പ്രകടമാക്കുന്ന സമയം: 12-14 മണിക്കൂർ 
  9. കൃത്രിമബീജാധാനം നടത്തേണ്ട സമയം: മദിയുടെ മധ്യത്തിലോ അവസാനിക്കുന്നതിനു മുമ്പോ 
  10. ഗർഭപരിശോധന നടത്തേണ്ടത്: ബീജാധാനത്തിനു ശേഷം  60-75 ദിവസങ്ങൾ 
  11. ഗർഭ കാലാവധി: 285  +/- 10 ദിവസം 
  12. കിടാരികൾക്ക് (Heifers) നൽകേണ്ട പുല്ലിന്റെ അളവ്:15-20 കി.ഗ്രാം. 
  13. കിടാരികൾക്ക് നൽകേണ്ട കാലിത്തീറ്റയുടെ അളവ്: 1 1/2 - 2 കി.ഗ്രാം.
  14. കിടാരികളുടെ തീറ്റയിൽ ഉണ്ടായിരിക്കേണ്ട  ഊർജത്തിന്റെ അളവ് (Total Digestible Nutrients-TDN)- 70% 
  15. കിടാരികളുടെ തീറ്റയിൽ ഉണ്ടായിരിക്കേണ്ട മാംസ്യത്തിന്റെ അളവ് (DCP -Digestible Crude Protein-DCP)- 14-16%
cow-feed

പശുക്കളുടെ പരിപാലനം 

  1. പശുക്കളുടെ ശരാശരി ആയുസ്സ്: 18-22 വയസ്സ് 
  2. കേരളത്തിൽ സങ്കരയിനം പശുക്കളുടെ  എണ്ണം:  93 % 
  3. സങ്കരയിനം പശുക്കളിൽ വിദേശ ജനുസ്സുകളുടെ ജനിതകഗുണം  എത്ര  ശതമാനമാണ്: 50% 
  4. ലാഭകരമായ ഫാം നടത്തിപ്പിന് പശുക്കൾക്ക് ഉണ്ടായിരിക്കേണ്ട  പീക്ക് പാലുൽപാദനം: 12 ലീറ്റർ 
  5. ഒരു കറവക്കാലത്ത് പരമാവധി പാലുൽപ്പാദിപ്പിക്കുന്ന സമയം: 4-6 ആഴ്ച 
  6. ഏറ്റവും കൂടുതൽ പാലുൽപ്പാദനം ലഭിക്കുന്നത് എത്രാമത്തെ കറവക്കാലത്താണ്: 3-4 പ്രസവത്തിൽ 
  7. പശുക്കൾക്ക് അനുവദിക്കേണ്ട വറ്റുകാലം: 60 ദിവസം 
  8. കറവ വറ്റിക്കേണ്ട സമയം: ഗർഭത്തിന്റെ ഏഴാം മാസം 
  9. പശുക്കളുടെ കറവക്കാലം: 305 ദിവസം 
  10. അടുത്തടുത്ത രണ്ട് പ്രസവങ്ങൾ തമ്മിലുള്ള അന്തരം: 13 മാസം 
  11. പ്രസവത്തിനു ശേഷം ആദ്യമായി മദിലക്ഷണങ്ങൾ കാണിക്കേണ്ടത്: 45 ദിവസങ്ങൾക്കുള്ളിൽ 
  12. പ്രസവശേഷം ആദ്യമായി ബീജാധാനം നടത്തേണ്ടത്: 60-90 ദിവസങ്ങൾക്കുള്ളിൽ 
  13. ഗർഭിണിപ്പശുക്കളെ  പ്രസവമുറിയിലേക്ക് മാറ്റേണ്ട സമയം: പ്രസവത്തിന് 1-2 ആഴ്ചമുമ്പ് 
  14. ഒരു ഡെയറി ഫാമിൽ ഉണ്ടായിരിക്കേണ്ട പ്രസവമുറികളുടെ എണ്ണം:  ആകെ പശുക്കളുടെ എണ്ണത്തിന്റെ 5-10% 
  15. പ്രസവമുറിക്ക് ഉണ്ടായിരിക്കേണ്ട വിസ്തീർണം: 12 ചതുരശ്ര മീറ്റർ 
  16. പ്രസവലക്ഷണങ്ങൾ തുടങ്ങിയ ശേഷം എത്ര മണിക്കൂർ കഴിഞ്ഞാണ്  കിടാവ് പുറത്തു വരുന്നത്: ഏകദേശം 12 മണിക്കൂർ 
  17. മറുപിള്ള പുറത്തുപോകാൻ എടുക്കുന്ന സമയം: പ്രസവം കഴിഞ്ഞ്  8 മുതൽ 12 മണിക്കൂർ കഴിഞ്ഞ് 
  18. പ്രസവത്തിന് എത്ര ഘട്ടങ്ങളുണ്ട്: 3 
  19. പ്രസവത്തിന്റെ  ആദ്യഘട്ടത്തിന്റെ ദൈർഘ്യം: 2-6 മണിക്കൂർ 
  20. പ്രസവത്തിന്റെ രണ്ടാംഘട്ടത്തിന്റെ ദൈർഘ്യം: 30 മിനിറ്റ് മുതൽ 2 മണിക്കൂർ
  21. പ്രസവത്തിന്റെ  മൂന്നാംഘട്ടത്തിന്റെ ദൈർഘ്യം: 8 - 12 മണിക്കൂർ 
  22. പ്രസവത്തിന് വെറ്റിനറി സഹായം തേടേണ്ടത്: ഒന്നാമത്തെ തണ്ണീർക്കുടം പൊട്ടി ഒരു മണിക്കൂറിനുശേഷം 
  23. പശുവിൻ പാലിൽ ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ കൊഴുപ്പ്: 3.2% 
  24. പശുവിൻപാലിൽ ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ കൊഴുപ്പിതര ഖരപദാർഥം : 8.3 
  25. ഒരു പശുവിന്റെ കറവയ്ക്കെടുക്കേണ്ട പരമാവധി സമയം: 8 മിനിറ്റ്
  26. ഒറ്റവരി രീതിയിൽ  ഒരു ഷെഡ്ഡിൽ പാർപ്പിക്കാവുന്ന പരമാവധി  പശുക്കളുടെ എണ്ണം: 12-16 
  27. ഇരട്ടവരി രീതിയിൽ പാർപ്പിക്കാവുന്ന പരമാവധി പശുക്കളുടെ എണ്ണം: 50 
  28. ഒരു പശുവിന് ആവശ്യമായിട്ടുള്ള സ്ഥലത്തിന്റെ നീളം: 1.5-1.8 മീറ്റർ 
  29. ഒരു പശുവിന് ആവശ്യമായിട്ടുള്ള സ്ഥലത്തിന്റെ വീതി: 1.05 -1.3 മീ 
  30. തൊഴുത്തിന്റെ തറയ്ക്ക് ഉണ്ടായിരിക്കേണ്ട ചരിവ്: 1/40 
  31. പശുക്കൾക്ക് നൽകേണ്ട പുല്ലിന്റെ അളവ്: 30-35 കി.ഗ്രാം. 
  32. പശുക്കൾക്ക് നൽകേണ്ട  മെയിന്റനൻസ് കാലിത്തീറ്റയുടെ അളവ്: 2 - 2.5 കി.ഗ്രാം 
  33. ഗർഭിണിപ്പശുക്കൾക്ക് നൽകേണ്ട കാലിത്തീറ്റയുടെ അളവ്: ഗർഭം ധരിച്ച് ഏഴാം മാസം മുതൽ 1 കി.ഗ്രാം. കൂടുതൽ 
  34. കറവപ്പശുക്കളുടെ തീറ്റയിൽ ഉണ്ടായിരിക്കേണ്ട ഊർജത്തിന്റെ അളവ് (TDN-Total Digestible Nutrients): 70% 
  35. പശുക്കളുടെ തീറ്റയിൽ ഉണ്ടായിരിക്കേണ്ട മാംസ്യത്തിന്റെ അളവ് (DCP -Digestible Crude Protein): 14-16%
  36. പശുക്കളെ ബാധിക്കുന്ന ബാക്ടീരിയൽ രോഗങ്ങൾ: ആന്ത്രാക്സ്, ഹെമറാജിക് സെപ്റ്റിസീമിയ, ബ്രൂസെല്ലോസിസ് 
  37. പശുക്കളെ ബാധിക്കുന്ന വൈറൽ രോഗങ്ങൾ: കുളമ്പുരോഗം, റേബീസ്, എഫിമെറൽ ഫീവർ
  38. പശുക്കളെ ബാധിക്കുന്ന ആന്തരപരാദ രോഗങ്ങൾ: ടോക്സോകാറോസിസ്, മൊണീസിയോസിസ്, ടീനിയോസിസ്
  39. പശുക്കളെ ബാധിക്കുന്ന പ്രോട്ടോസോവൽ രോഗങ്ങൾ: തൈലേറിയ, ബബീസിയ, അനാപ്ലാസ്മ
  40. പശുക്കൾക്ക് ഏർപ്പെടുത്തേണ്ട ക്വാറന്റെൻ കാലം: 30-40 ദിവസങ്ങൾ 
  41. ഓരോ വർഷവും ഫാമിൽ നിന്ന് വിറ്റൊഴിവാക്കേണ്ട (culling) പശുക്കളുടെ എണ്ണം: 20 %

English summary: tips for successful commercial dairy farming

frees-Wal-cow
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com