മണിക്കൂറില്‍ 250-300 കിലോ; കുരുമുളക് മെതിക്കാന്‍ ചെറുയന്ത്രവുമായി കര്ഷകന്
Mail This Article
കാലുകൊണ്ട് കുരുമുളകു മെതിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം പാലക്കുഴ സ്വദേശി അനി പുന്നത്താനം കുരുമുളക് മെതിയന്ത്രം വികസിപ്പിച്ചെടുത്തത്. റബര്‍ റോളറില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് കൈകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്നതായിരുന്നു പ്രാഥമിക രൂപം. കുറേക്കൂടി ആയാസരഹിതമാക്കാം എന്ന ചിന്തയില്‍ മോട്ടര്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന വിധത്തില്‍ യന്ത്രം പരിഷ്‌കരിച്ചു. ഒരു എച്ച്പി മോട്ടറിന്റെ സഹായത്തോടെ മണിക്കൂറില്‍ 250-300 കിലോ മുളക് മെതിക്കാന്‍ പുതിയ യന്ത്രത്തിനു കഴിയുമെന്ന് അനി. കര്‍ഷകര്‍ക്ക് ഏറെ ഉപകാരപ്പെടുന്ന യന്ത്രം സ്‌പൈസസ് ബോര്‍ഡ് അധികൃതര്‍ വിലയിരുത്താനെത്തിയിരുന്നു.
2 ഇന്‍ 1 എന്ന രീതിയിലാണ് പുതിയ രൂപം തയാറാക്കിയിരിക്കുന്നത്. ഒരു വശത്ത് മോട്ടര്‍ ഘടിപ്പിക്കാം, മറുവശത്ത് ഹാന്‍ഡിലും. അതുകൊണ്ടുതന്നെ രണ്ടു രീതിയിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. കുരുമുളകുമണികളും തിരിയും രണ്ടു ഭാഗത്തായി പുറത്തു വരും. പഴുത്ത മണികള്‍പോലും ചതഞ്ഞുപോവുന്നുമില്ല.
മെതിയന്ത്രത്തിന്റെ വിശദ വിവരങ്ങള്‍ക്കായി വിഡിയോ കാണാം
ഫോണ്‍: 9605087608
English summary: Black Pepper Separator Machine