പശുക്കൾക്കും കന്നുകുട്ടികൾക്കും തയാറാക്കാം പ്രത്യേക തീറ്റ; ലളിതമായി തയാറാക്കാവുന്ന 8 തരം തീറ്റക്കൂട്ട് ഇതാ
Mail This Article
കാലിത്തീറ്റവില ക്രമാതീതമായി ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ ക്ഷീരകർഷകർ ചെലവു ചുരുക്കാനുള്ള മാർഗങ്ങൾ അന്വേഷിക്കുകയാണ്. പല കർഷകരും സ്വന്തമായി തീറ്റക്കൂട്ട് നിർമിച്ച് പശുക്കൾക്ക് നൽകുന്നുമുണ്ട്. ഊർജത്തിന് ധാന്യപ്പൊടിയും മാംസ്യത്തിന് പിണ്ണാക്കുകളും നാരിന് തവിടുകളുമാണ് ഏതൊരു തീറ്റക്കൂട്ടിലെയും അടിസ്ഥാന ചേരുവ. അതുപോലെതന്നെ ധാതുലവണ മിശ്രിതവും ചേർക്കേണ്ടിവരും. വീട്ടിൽ അനായാസം തയാറാക്കാവുന്ന 8 തരം തീറ്റമിശ്രിതങ്ങളുടെ ചേരുവകൾ ചുവടെ.
കന്നുകുട്ടികള്‍ക്കുള്ള ഖരാഹാര മിശ്രിതങ്ങളുടെ ഘടന
(താഴെ കൊടുത്തിരിക്കുന്ന എല്ലാ മിശ്രിതത്തിലും 10 കി. ഗ്രാമിന് 0.5 കി.ഗ്രാം എന്ന കണക്കിന് ഉപ്പും, 25 ഗ്രാം വിറ്റമിന്‍ A, B2, D3 (വിറ്റബ്ലെന്‍ഡ്) ഉം ചേര്‍ക്കുക)
- ചേരുവ– 1
നല്ലതുപോലെ പൊടിച്ച ചോളം - 45 %
കടലപ്പിണ്ണാക്ക് - 35 %
ഉണക്കമീന്‍ പൊടി - 8 %
ചോളത്തവിട് - 10 %
ധാതുലവണ മിശ്രിതം - 2 %
ആകെ 100
- ചേരുവ– 2
കടലപ്പിണ്ണാക്ക് - 32 %
ഉണക്കകപ്പ - 15 %
പഞ്ഞപ്പുല്ല് (റാഗി) - 10 %
ചോളത്തവിട് - 25 %
ഉണക്കമീന്‍ പൊടി - 10 %
ശര്‍ക്കരപ്പാവ് (മൊളാസസ്സ്) - 6 %
ധാതുലവണ മിശ്രിതം - 2 %
ആകെ 100
- ചേരുവ– 3
കടലപ്പിണ്ണാക്ക് - 32 %
ഉണക്കകപ്പ - 15 %
മഞ്ഞച്ചോളം - 10 %
ചോളത്തവിട് - 25 %
ഉണക്കമീന്‍ പൊടി - 10 %
ശര്‍ക്കരപ്പാവ് (മൊളാസസ്സ്) - 6 %
ധാതുലവണ മിശ്രിതം - 2 %
ആകെ 100
കറവപ്പശുക്കള്‍ക്കുള്ള ഖരാഹാര മിശ്രിതങ്ങളുടെ ഘടന
(താഴെ കൊടുത്തിരിക്കുന്ന മിശ്രിതങ്ങളില്‍ 100 കി. ഗ്രാമിന് 20 ഗ്രാം എന്ന തോതില്‍ വിറ്റബ്ലെന്‍ഡ് AD3 ചേര്‍ക്കണം.)
- ചേരുവ– 1
കടലപ്പിണ്ണാക്ക് - 32 %
എള്ളിന്‍ പിണ്ണാക്ക് - 5 %
തവിട് - 30 %
ഉണക്കകപ്പ - 30 %
ധാതുലവണ മിശ്രിതം - 2 %
ഉപ്പ് - 1 %
ആകെ 100
- ചേരുവ– 2
കടലപ്പിണ്ണാക്ക് - 30 %
തേങ്ങാ പിണ്ണാക്ക് - 10 %
തവിട് - 30 %
ഉണക്കകപ്പ - 27 %
ധാതുലവണ മിശ്രിതം - 2 %
ഉപ്പ് - 1 %
ആകെ 100
- ചേരുവ– 3
കടലപ്പിണ്ണാക്ക് - 35 %
തവിട് - 30 %
ഉണക്കകപ്പ - 24 %
ശര്‍ക്കരപ്പാവ് - 8 %
ധാതുലവണ മിശ്രിതം - 2 %
ഉപ്പ് - 1 %
ആകെ 100
- ചേരുവ– 4
കടലപ്പിണ്ണാക്ക് - 32 %
മഞ്ഞച്ചോളം - 15 %
തവിട് - 30 %
ഉണക്കകപ്പ - 20 %
ധാതുലവണ മിശ്രിതം - 2 %
ഉപ്പ് - 1 %
ആകെ 100
- ചേരുവ– 5
കടലപ്പിണ്ണാക്ക് - 30 %
പരുത്തിക്കുരു - 10 %
തവിട് - 30 %
ഉണക്കകപ്പ - 27 %
ധാതുലവണ മിശ്രിതം - 2 %
ഉപ്പ് - 1 %
ആകെ 100
English summary: Preparing low-cost concentrate feed at farm