ADVERTISEMENT

കപ്പ അനായാസം പിഴുതെടുക്കാനുള്ള ബുദ്ധിമുട്ടാണ് തൊടുപുഴക്കാരും അടുത്ത ബന്ധുക്കളുമായ വി.വി. ജോസിനെയും ജോസ് ചെറിയാനെയും ശാസ്ത്രജ്ഞരാക്കിയത്. മുതലക്കോടം വള്ളിക്കാട്ട് ഹൗസിൽ ജോസും അഞ്ചിരി വള്ളോപ്പിള്ളിൽ ഹൗസിൽ ജോസ് ചെറിയാനും ചേർന്ന് കപ്പ പിഴുതെടുക്കാനുള്ള ടപ്പിയോക്ക പ്ലക്കർ, കുറ്റിച്ചെടികളും മറ്റും പിഴുതുമാറ്റുന്ന ബുഷ് പ്ലക്കർ എന്നിവയാണ് വികസിപ്പിച്ചത്.

അധ്വാനഭാരം നാലിലൊന്നായി കുറച്ചും കിഴങ്ങുകൾ പൊട്ടാതെയും കപ്പ പിഴുതെടുക്കാൻ യന്ത്രം ഇവർ കണ്ടുപിടിച്ചത് ഒന്നര വർഷത്തെ അധ്വാനം കൊണ്ടാണ്.

പ്രത്യേകതകൾ

  • ഒരു മിനിറ്റിനകം, കുറഞ്ഞത് 2 ചുവട് കപ്പ പിഴുതെടുക്കാം. 2 മണിക്കൂറിനുള്ളിൽ 1500 കിലോ കപ്പ വരെ ഇത്തരത്തിൽ പിഴുതു മാറ്റാം.
  • നടുവ് വളയ്ക്കാതെ, മണ്ണ് ഇളക്കാതെ വളരെ എളുപ്പത്തിൽ, ആയാസരഹിതമായി കപ്പ പിഴുതെടുക്കാം.  കിഴങ്ങുകൾക്ക് പൊട്ടലോ ക്ഷതമോ ഉണ്ടാകില്ല.
  • സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ഉപയോഗിക്കാം.
  • തൊഴിലാളിക്ഷാമം പരിഹരിക്കാം.
  • അധ്വാനഭാരം കുറയ്ക്കാം.

എങ്ങനെ ഉപയോഗിക്കാം

കപ്പച്ചെടിയുടെ പ്രധാന തണ്ട് മണ്ണിൽ നിന്ന് 2 ഇഞ്ച് മുകളിൽ വച്ചു മുറിക്കണം. ഇതിനു ശേഷം ടപ്പിയോക്ക പ്ലക്കർ കപ്പത്തണ്ടുകളുടെ മുകളിൽ ഘടിപ്പിക്കണം. "ലോക്ക്' ആക്കാൻ പതുക്കെ പിന്നിലേക്കു വലിച്ച ശേഷം, കുലുക്കി മെല്ലെ പിന്നിലേക്ക് വലിക്കുക (വിശദമായ പ്രവർത്തന രീതി അറിയാൻ വിഡിയോ കാണുക). കിഴങ്ങുകൾ മുഴുവനായി പിഴുതെടുക്കാം.

വില, ഭാരം

ടപ്പിയോക്ക പ്ലക്കറിന് 2200 രൂപയും (5.2 കിലോ ഭാരം), ബുഷ് പ്ലക്കറിന് 1600 രൂപയുമാണ് (2.2 കിലോ ഭാരം) വില. ജിഐ പൈപ്പാണ് ടപ്പിയോക്ക പ്ലക്കറിൽ ഉപയോഗിച്ചിരിക്കുന്നത്. ബുഷ് പ്ലക്കറിൽ സ്റ്റീൽ പൈപ്പും.

യന്ത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ ഹിറ്റായതോടെ കമ്പനി രൂപീകരിച്ചാണു വിൽപന. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കും ആഫ്രിക്കയിലേക്കുമായി 2 വർഷത്തിനിടെ 3500 യന്ത്രങ്ങളാണ് വിറ്റത്. കോട്ടയം, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലും തിരുവനന്തപുരം മിത്രനികേതൻ കൃഷി വിജ്ഞാന കേന്ദ്രത്തിലും കർഷകർക്കു മുൻപാകെ യന്ത്രങ്ങൾ പ്രദർശിപ്പിച്ചു.

ഫോൺ: 9447526594, 9446133245

English summary: Small equipment for tapioca procurement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com