ADVERTISEMENT

? ഞാൻ ബയോഫ്‌ളോക് രീതിയിൽ 20,000 ലീറ്റർ ടാങ്കിൽ മീൻ വളർത്തിയിരുന്നു. വളർച്ചക്കുറവും ചത്തു പോകലും കാരണം സാമ്പത്തികനഷ്ടമുണ്ടായതിനാല്‍ ഇനി ഈ കൃഷി ചെയ്യുന്നില്ല. ഈ ടാങ്കിൽ വീട്ടാവശ്യത്തിനുള്ള മീൻ കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്നു. ഏതു മീൻ ഇടണം. എന്തൊക്കെ ചെയ്യണം.

ടാങ്കിൽ വളർത്താൻ യോജ്യം തിലാപ്പിയ, വരാൽ, വാള എന്നിവയാണ്. ബയോഫ്‌ളോക് രീതി മാറ്റി സാധാരണരീതിയിൽ കൃഷി ചെയ്യുമ്പോൾ മീനുകളുടെ എണ്ണം കുറയ്ക്കണം. ടാങ്കുകളിൽ അടിയുന്ന കാഷ്ഠവും, തീറ്റയുടെ അവശിഷ്ടങ്ങളും മറ്റും സ്ഥിരമായി ടാങ്കിന്റെ അടിഭാഗത്തുനിന്ന് അടിച്ചുപുറത്തു കളയണം. ഇതിൽ പച്ചക്കറികൾക്കും ചെടികൾക്കും ആവശ്യമായ വളം ഉള്ളതിനാൽ അവ നനയ്ക്കാനുമെടുക്കാം.   

തിലാപ്പിയ മത്സ്യമാണ് ചെയ്യുന്നതെങ്കിൽ വേഗത്തിൽ വളരാൻ കഴിവുള്ള (ഗിഫ്റ്റ്) ജനറ്റിക്കലി ഇംപ്രൂവ്ഡ് ഫാംഡ് തിലാപ്പിയയാവും നല്ലത്. ഇവയ്ക്ക് 7 സെ. മീറ്റര്‍ എങ്കിലും വലുപ്പം  ഉണ്ടായിരിക്കണം.

20,000 ലീറ്റർ ജലത്തിൽ ശരാശരി മുന്നൂറില്‍ താഴെ മാത്രം കുഞ്ഞുങ്ങളെ ഇടുക. മീൻകുളത്തിൽ അ മോണിയ അമിതമായി വരാതിരിക്കാൻ കുളത്തിലെ അവശിഷ്ടം മാറ്റുകയോ വെള്ളം കേടാകുന്ന മുറയ്ക്ക് പുതിയ വെള്ളം കയറ്റുകയോ ചെയ്യുക. എയർ കൊടുക്കുക.

വെള്ളം സുലഭമായ സ്ഥലമാണെങ്കിൽ വരാൽമീനുകളെയും ഇത്തരത്തിൽ വളർത്താം. വരാൽ വളർത്തുമ്പോൾ വേഗത്തിൽ ജലത്തിൽ കൊഴുപ്പ് അടിഞ്ഞു ജലം കേടാവും. അതുകൊണ്ട് യഥാസമയം പകുതിയിലധികം വെള്ളം മാറ്റി പുതിയ വെള്ളം ചേർക്കണം. വരാൽകൃഷിക്കു ടാങ്കുകളിൽ പകുതി വെള്ളം നിറച്ചാലും മതി. ഇവയ്ക്ക് 40 ശതമാനം മാംസ്യവും, 8 ശതമാനം കൊഴുപ്പും അടങ്ങിയ തീറ്റ നൽകണം. 8 മാസമെങ്കിലും വളർത്തിയാലാണ് വേണ്ടത്ര വലുപ്പം വയ്ക്കുക. വാളയാണെങ്കിൽ 200 എണ്ണം ഇട്ടാൽ മതി. തീറ്റ പ്രത്യേകം നൽകണം. യഥാസമയം വെള്ളം മാറുകയും ചെയ്യണം.

ഈ കുളങ്ങളിൽ നേരിട്ട് വെയിലടിക്കാതിരിക്കുന്നതിനുള്ള രീതിയിൽ കുളത്തിനു മുകളിൽ ഷെയ്ഡ് നെറ്റ് ഇടണം.

 

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com