ADVERTISEMENT

മത്സ്യക്കൃഷിയിലെ ചെലവിന്റെ മുഖ്യ പങ്ക് തീറ്റയ്ക്കാണ്. തീറ്റവില വർധന ഒട്ടേറെ കർഷകരെ പ്രതികൂലമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. കാർപ്പിനങ്ങൾ കഴിഞ്ഞാൽ നല്ലൊരു ശതമാനം കർഷകരും വളർത്തുന്ന പ്രധാന മത്സ്യയിനമാണ് തിലാപ്പിയ (ഗിഫ്റ്റ് അഥവാ ജനറ്റിക്കലി ഇംപ്രൂവ്ഡ് ഫാംഡ് തിലാപ്പിയ, ചിത്രലാട, എംഎസ്‌ടി എന്നിങ്ങനെ വിവിധ സ്ട്രെയിനുകൾ കേരളത്തിൽ വളർത്തിവരുന്നുണ്ട്). മികച്ച തീറ്റപരിവർത്തനശേഷി ഉള്ളതുകൊണ്ടുതന്നെ തീറ്റയുടെ ഗുണനിലവാരം ഇവയുടെ വളർച്ചയെ സ്വാധീനിക്കുകയും ചെയ്യും. നൽകുന്ന തീറ്റ അതിവേഗം കഴിക്കുമെന്നുള്ളതിനാൽ വീട്ടിൽത്തന്നെ ഇവയ്ക്കുള്ള തീറ്റ തയാറാക്കാവുന്നതേയുള്ളൂ. 

തീറ്റയുടെ പ്രത്യേകതകൾ

  • കൂടുതൽ നേരം വെള്ളത്തിൽ പൊങ്ങിക്കിടക്കേണ്ടതില്ല.
  • മത്സ്യങ്ങളെ ആകർഷിക്കാനുള്ള ചേരുവകളും വേണ്ട.
  • മാംസ്യത്തിന്റെ അളവ് താരതമ്യേന കുറവ് മതി.
  • മിശ്രഭുക്ക് ആയതിനാൽ സസ്യജന്യ ചേരുവകൾക്ക് പ്രധാന്യം നൽകാം.
  • വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതും താഴേക്കു പോകുന്നതുമായ തീറ്റകൾ ഒരുപോലെ കഴിക്കും.

ഗിഫ്റ്റ് മത്സ്യങ്ങൾക്ക് ആവശ്യമായ മാംസ്യത്തിന്റെ തോതും മറ്റു പോഷകങ്ങളും

മത്സ്യത്തീറ്റ നിർമിക്കുന്നതിനാവശ്യമായ ചേരുവകൾ

fish-feed-chart-1

തീറ്റ നിർമാണം

fish-feed-chart-2

കൃത്യമായ ഫോർമുലേഷനാണ് മത്സ്യത്തീറ്റ നിർമാണത്തിലെ പ്രധാന ഘട്ടം. ഓരോ മത്സ്യത്തിനും അതിന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ ലഭിച്ചിരിക്കേണ്ട പോഷകങ്ങൾ ഇതിലൂടെ ഉറപ്പാക്കണം. 

ചേരുകൾ ഓരോന്നും നന്നായി ഉണങ്ങി പൊടിച്ചശേഷം ആവശ്യമായ ഫോർമുലേഷനിൽ വെള്ളം ചേർത്ത് സംയോജിപ്പിക്കണം. തുടർന്ന് പാകം ചെയ്തെടുക്കണം (ആവിയിൽ വേവിക്കുന്നത് നല്ലത്). ചൂട് മാറിയതിനുശേഷം വിറ്റാമിനുകളും ധാതുലവണങ്ങളും ചേർത്ത് ആവശ്യമായ രൂപത്തിലാക്കി നന്നായി ഉണങ്ങിയെടുക്കാം. ഇത്തരത്തിൽ ഒരു കിലോ തീറ്റ നിർമിക്കാൻ 40–45 രൂപയോളം മാത്രമേ ചെലവ് വരൂ.

English summary: Fish Feed Preparation At Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com