ADVERTISEMENT

കേരളത്തിലെ കാലാവസ്ഥയ്ക്കു സമാനമായ കാലാവസ്ഥയുള്ള ഒട്ടേറെ സ്ഥലങ്ങൾ ഓസ്ട്രേലിയയിലുണ്ട്. അതുകൊണ്ടുതന്നെ അത്തരം സ്ഥലങ്ങളിലേക്കാണ് മലയാളികളിൽ നല്ലൊരു പങ്കും കുടിയേറുന്നത്. കൃഷിയിടങ്ങളും കർഷകരും ഏറെയുള്ള അത്തരം നാടുകളിൽ കാണാൻ കാഴ്ചകളുമേറെ. കേരളത്തിലെ വാഗമണ്ണിനു സമാനമായ കാഴ്ചകളുള്ള പ്രദേശമാണ് ഓസ്ട്രേലിയയിലെ കാൻസ്. തേയിലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളുമെല്ലാം കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന പ്രദേശമാണിത്. ഇവിടുത്തെ ചില കൃഷിക്കൗതുകക്കാഴ്ചകൾ പങ്കുവയ്ക്കുകയാണ് റോക്ക്സ് ആൻഡ് ഫോക്ക്സ് എന്ന ചാനൽ.

കേരളത്തിലെ മൂന്നാറിനെ അനുസ്മരിപ്പിക്കുംവിധത്തിൽ കൃത്യമായ അടുക്കും ചിട്ടയോടുംകൂടിത്തന്നെയാണ് തേയിലത്തോട്ടം. നോർത്ത് ക്വീൻസ്‌ലൻഡിലെ പ്രധാന തേയില പ്ലാന്റേഷനുകളിലൊന്നാണ് ന്യൂസിഫോറ ടീ എസ്റ്റേറ്റ്. തോട്ടത്തിനു പുറത്ത് വഴിവക്കിൽ ആവശ്യക്കാർക്ക് തേയില വാങ്ങുന്നതിനുള്ള വ്യാപാരിയില്ലാത്ത തേയിലക്കടയുമുണ്ട്. ന്യൂസിഫോറ ബ്രാൻഡിൽ ചെറു പാക്കറ്റിലാക്കിയ തേയിലപ്പൊടി ആവശ്യാനുസരണം എടുക്കാം. ഒരു പാക്കറ്റിന് അഞ്ചു ഡോളറാണ് വില. അത് സമീപത്തുവച്ചിരിക്കുന്ന പെട്ടിയിൽ നിക്ഷേപിക്കണം. വിശ്വാസം അതല്ലേ എല്ലാം എന്നു പറയുന്നതുപോലെ ഈ തേയിലപ്പാക്കറ്റിന് സുരക്ഷയൊരുക്കാൻ സെക്യൂരിറ്റിയോ കാമറയോ ഒന്നുമില്ല.

ഫാമുകളിൽ ഉൽപാദിപ്പിക്കുന്ന കാർഷികോൽപന്നങ്ങൾ വഴിവക്കിൽ വിൽക്കുന്നത് ഇവിടെ സ്ഥിരമായുള്ള വിൽപനരീതിയാണ്. ആവശ്യമുള്ളത് എടുക്കുക, അതിനുള്ള വില നൽകുക. ഓരോ ഉൽപന്നത്തിന്റെയും വില പ്രത്യേകം സ്റ്റിക്കറിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും.

തേയിലപോലെതന്നെ കാപ്പിക്കൃഷിക്കും പ്രാധാന്യമുണ്ട് ഓസ്ട്രേലിയയിൽ. വരിവരിയായാണ് കാപ്പിത്തൈകൾ നട്ടിരിക്കുന്നത്. രണ്ടു വരികൾ തമ്മിൽ 10 അടിയോളം അകലമുണ്ട്. ട്രാക്ടറിൽ വളവും മറ്റും എത്തിക്കുന്നതിനു മാത്രമല്ല വിളവെടുപ്പ് സുഗമമാക്കാനുംകൂടിയാണ് ഇത്രയേറെ ഇടയകലം നൽകിയിരിക്കുന്നത്. കാപ്പിക്ക് ഇടവിളയായി പപ്പായയുമുണ്ട് ഇവിടെ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT