ADVERTISEMENT

തൈകളിലും ചെറിയ തെങ്ങുകളിലും ചെമ്പൻചെല്ലിശല്യം രൂക്ഷമാകാനിടയുണ്ട്. ഇത് ചെറുക്കുന്നതിന് തെങ്ങിന്റെ ചുവടിനോടു ചേർന്ന് മണ്ണിൽ ഇപിഎൻ(Entomopathogenic Nematodes) ഒഴിക്കണം. വലിയ തെങ്ങുകളുടെ കവിളിൽ മാസത്തിലൊരിക്കൽ ഇപിഎന്‍ ലായനി ഒഴിച്ചു തുടങ്ങിയതിൽ പിന്നെ ചെല്ലിയാക്രമണം അവസാനിച്ചതായി കർഷകർ പറയുന്നു.

വെള്ളീച്ചയുടെ ആക്രമണം ഉണ്ടാകുമ്പോൾ രാസകീടനാശിനിപ്രയോഗം നടത്തിയാൽ എല്ലാ ഓലകളിലും മരുന്നു വീഴാന്‍ സാധ്യത വിരളം. മാത്രമല്ല, മിത്രകീടങ്ങൾ നശിക്കുകയും ചെയ്യും. അതിനാല്‍ കീടനാശിനിപ്രയോഗം പൂർണമായി ഒഴിവാക്കി എതിർപ്രാണിയായ എൻകാർസിയ വളരാൻ അനുവദിക്കുകയാണ് ഉചിതം. എൻകാർസിയ പ്രകൃതിയിൽ സ്വാഭാവികമായി കാണപ്പെടുമെന്നതിനാൽ വിഷപ്രയോഗം ഒഴിവാക്കിയാൽ അവ താനേ പെരുകി വെള്ളീച്ചയെ നിയന്ത്രിച്ചുകൊള്ളും. തെങ്ങിൽ എൻകാർസിയ കൂടുതലായി പ്രയോഗിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ബെംഗളൂരിലെ നാഷനൽ ബയോ കൺട്രോൾ ലാബിൽ അതു ലഭ്യമാണ്. ആവശ്യക്കാരില്ലാത്തതിനാൽ കേരളത്തിലെ പാരസൈറ്റ് ബ്രീഡിങ് സ്റ്റേഷനുകളിൽ ഇവയുടെ ഉൽപാദനം നിർത്തിയതായി അറിയുന്നു. 

ഓരോ തെങ്ങിനും നൽകേണ്ട രാസവളത്തിന്റെ മൊത്തം അളവിന്റെ രണ്ടാം പകുതി തുലാവർഷക്കാലത്താണു നൽകേണ്ടത്. രണ്ടാം വളപ്രയോഗത്തിന് പൊതുശുപാർശ പ്രകാരം നൽകേണ്ടത് 500 ഗ്രാം യൂറിയ, 800 ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 950 ഗ്രാം പൊട്ടാഷ്, 250 ഗ്രാം മഗ്നീഷ്യം സൾഫേറ്റ് എന്നിങ്ങനെ യാണ്. ഇവയിൽ യൂറിയ, റോക്ക് ഫോസ്ഫേറ്റ്, പൊട്ടാഷ് ഇവയുടെ പകുതി മാസാദ്യം നൽകുക. രണ്ടാഴ്ചയ്ക്കു ശേഷം മുഴുവൻ അളവ് മഗ്നീഷ്യം സൾഫേറ്റും തുടർന്ന് രണ്ടാഴ്ചയ്ക്കുശേഷം ബാക്കി യൂറിയ, റോക്ക് ഫോസ്ഫേറ്റ്, പൊട്ടാഷ് എന്നിവയും നൽകുന്നത് കൂടുതൽ പ്രയോജനകരമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com