ADVERTISEMENT

തേൻവരിക്കയെ വെല്ലുന്ന മധുരം, മഞ്ഞനിറത്തിൽ വലുപ്പമേറിയ ചുളകൾ, ജലാംശം കുറഞ്ഞ് ഹൃദ്യമായ വാസനയും രുചിയും. കേരളത്തിൽ ഏറെ പ്രചാരം നേടുന്ന മലേഷ്യൻ പ്ലാവിനം ജെ 33ന്റെ പ്രധാന ഗുണങ്ങൾ ഇവയാണ്. വിയറ്റ്നാം സൂപ്പർ ഏർലിയെ കടത്തിവെട്ടുംവിധം വാണിജ്യ പ്ലാവു കൃഷിക്ക് ഉത്തമ ഇനമെന്ന് ഇവയെ വിശേഷിപ്പിക്കാം. ഹോം ഗ്രോൺ ബയോടെക് വർഷങ്ങൾക്കു മുൻപുതന്നെ കേരളത്തിൽ പരിചയപ്പെടുത്തിയ ഇനമാണിത്. കേരളത്തിൽ വാണിജ്യപ്ലാവുകൃഷിയുടെ സാധ്യതകൾ തിരിച്ചറിഞ്ഞ് മികച്ച ഇനങ്ങൾ തേടിയുള്ള യാത്രയില്‍  ഹോംഗ്രോൺ റിസർച് ടീം മലേഷ്യയിൽനിന്നു കണ്ടെത്തിയതാണ് ജെ 33 ഇനം. കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയിടങ്ങളില്‍ മാത്രമല്ല,  വീട്ടുവളപ്പുകളിലും ജെ33 പ്ലാവുകൾ ഇന്നു മികച്ച വിളവ് നൽകുന്നുണ്ട്. നന്നായി പഴുത്ത ജെ 33 പഴങ്ങൾക്ക് മറ്റിനങ്ങളെക്കാൾ 3–4 ദിവസം കൂടുതൽ സൂക്ഷിപ്പുകാലമുണ്ടെന്നതും മേന്മ. പാകമായ ചക്കകൾക്ക് 15-25 കിലോ തൂക്കമുണ്ടാകും. 

j33-1

കൃഷിരീതി

കേരളത്തിന്റെ കാലാവസ്ഥയിൽ കരുത്തോടെ വളർന്ന് ഉയർന്ന വിളവു നൽകുന്ന ജെ 33 പ്ലാവുകൾ 30x30 അടി അകലത്തിൽ നടാം. പ്രൂണിങ്ങിലൂടെ ഉയരം കുറച്ച് പടർത്തി വളർത്തുന്നത് വിളവെടുപ്പ് എളുപ്പമാക്കും. മൂന്നാം വർഷം പൂവിട്ടു തുടങ്ങുന്ന പ്ലാവ് സ്ഥിരമായ വിളവ് ഉറപ്പ് നൽകുന്നു.

പഴയീച്ചകളുടെ ആക്രമണത്തെ തടയാനായി ചക്കകൾ പൊതിഞ്ഞു സൂക്ഷിക്കുന്നതു നന്ന്. പ്ലാവിന്റെ പ്രായമനുസരിച്ച് ചക്കകളുടെ എണ്ണം ക്രമീകരിക്കുന്നത് ഗുണനിലവാരവും വലുപ്പവും കൂ ട്ടാൻ ഉപകരിക്കും. ഒരു ഞെട്ടിൽ ഏറ്റവും ആരോഗ്യമുള്ള ഒരു ചക്ക മാത്രം വളരാൻ അനുവദിച്ച് ബാക്കിയുള്ളവ നീക്കം ചെയ്യണം. മുറിച്ചുമാറ്റിയ ചക്കകൾ കറിവയ്ക്കാനെടുക്കാം.  

j33-2

മഴക്കാലത്തിനു മുന്നോടിയായി കോപ്പർ ഓക്‌സിക്ലോറൈഡ് (2 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ) എന്ന തോതിൽ സ്പ്രേ ചെയ്തു കൊടുക്കുന്നത് കുമിൾരോഗവ്യാപനം തടയും. അതുപോലെ ഏക്കറിന് 300 കിലോ എന്ന തോതിൽ ഡോളമൈറ്റ് നൽകണം. വ്യവസായിക പ്ലാവുകൃഷിക്ക് ഹോംഗ്രോൺ ഗവേഷണ വിഭാഗം ശുപാർശ ചെയ്യുന്ന ശാസ്ത്രീയ രീതി അവലംബിക്കുന്നത് പ്ലാവുകള്‍ക്ക് ആരോഗ്യവും ചക്കകള്‍ക്ക് നല്ല ആകൃതിയും വലുപ്പവും ഉറപ്പാക്കും. പൂവിട്ടതിനു ശേഷം പൊട്ടാഷ്, സൂക്ഷ്‌മ മൂലകങ്ങൾ പോലെയുള്ള വളങ്ങൾ നൽകാം. വിളവെടുപ്പിനുശേഷം കംപോസ്റ്റ് ചെയ്‌ത കാലിവളവും എന്‍പികെ രാസവളങ്ങളും നൽകുന്നത് പ്ലാവിന്റെ തുടർന്നുള്ള വളർച്ച മെച്ചപ്പെടുത്തും. 

വിവരങ്ങൾക്ക്: 

Homegrown Biotech Research & Development Department Vizhikkathodu, Kanjirapally.

ഫോണ്‍: 8113966600

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com