ADVERTISEMENT

നിശ്ചിത ഊഷ്മാവിലും, സമയത്തിലും ചൂടാക്കി പാസ്ചുറൈസ് ചെയ്ത  പാലാണ് നമുക്ക് പായ്ക്കറ്റുകളില്‍ ലഭിക്കുന്നത്. കവറിന്റെ  പുറത്ത്  Pasteurized എന്ന് എഴുതിയിരിക്കും.  രോഗാണുക്കളെ  നശിപ്പിക്കാനും, പാല്‍ കേടാകാതെ സൂക്ഷിക്കാനും ഇത് സഹായിക്കുന്നു. പാസ്ചുറൈസ് ചെയ്ത പാല്‍ ശീതീകരിച്ച് സൂക്ഷിക്കണം. അള്‍ട്രാ ഹൈ ടെമ്പറേച്ചര്‍ (UHT) രീതിയില്‍ പാസ്ചുറൈസ് ചെയ്ത പാല്‍ ടെട്രാ പാക്കുകളില്‍ അന്തരീക്ഷ ഊഷ്മാവില്‍  6 മാസം വരെ സൂക്ഷിക്കാം. പാക്കറ്റ് തുറന്നാല്‍ പിന്നീട് ഫ്രിഡ്ജില്‍ വയ്ക്കണം. പായ്ക്കറ്റ് പാലുകള്‍ ഹോമജിനൈസേഷന്‍ (homogenization) പ്രക്രിയക്ക് വിധേയമാക്കിയവ യായിരിക്കും. സൂക്ഷിപ്പുമേന്മ കൂട്ടാന്‍ പാലിലെ കൊഴുപ്പ് കണികകളെ  ഉടയ്ക്കുന്ന  പ്രക്രിയയാണിത്. 'homogenized milk' എന്ന് പായ്ക്കറ്റുകളില്‍ കാണാം. 

Pasteurized, homogenised എന്നീ വാക്കുകള്‍ കൂടാതെ പാല്‍ പായ്ക്കറ്റില്‍ സ്‌കിമ്മ്ഡ് മില്‍ക്ക് (skimmed milk), ടോണ്‍ഡ് മില്‍ക്ക് (toned milk), സ്റ്റാന്‍ഡേര്‍ഡൈസ്‌ഡ് മില്‍ക്ക് (standardised milk) എന്നൊക്കെ എഴുതിയിരിക്കുന്നതു കാണാം. കൊഴുപ്പിന്റെയും, ഖരപദാര്‍ത്ഥങ്ങളുടെയും അളവിലാണ് ഇവ വ്യത്യാസപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലെവിടെയും പശുവിന്‍ പാല്‍ വില്‍ക്കുമ്പോള്‍  അതില്‍ ചുരുങ്ങിയത് 3.2 ശതമാനം കൊഴുപ്പും, 8.3 ശതമാനം കൊഴുപ്പിതര ഖരപദാര്‍ത്ഥങ്ങളും അടങ്ങണമെന്നാണ് നിയമം. ഇതുപോലെ ഓരോതരം പാലിനും നിയമപരമായ പരിധികളുണ്ട്. ഈ പരിധി അനുസരിക്കാനാണ് പാലില്‍ പാല്‍പ്പൊടി ചേര്‍ക്കുന്നതും, പാലില്‍ നിന്ന് കൊഴുപ്പ് നീക്കം ചെയ്യുകയും ചെയ്യുന്നതെന്ന് പ്രത്യേകം ഓര്‍ക്കുക. പാല്‍പ്പൊടി ചേര്‍ക്കുന്നത് മായം ചേര്‍ക്കലല്ലായെന്ന് മനസിലായല്ലോ. 

milk
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com