ADVERTISEMENT

തേനീച്ച വളര്‍ത്തലിനെ മൂന്നു തരത്തില്‍ കാണാന്‍ കഴിയും. തുടക്കം ഒരു ഹോബിയായി മാത്രം ഈ കൃഷിയെ കാണാം. രണ്ടാം ഘട്ടത്തില്‍ ഒരു ഉപവരുമാനമായി കാണാം. നിലവിലെ നിങ്ങളുടെ വരുമാനത്തിന് ഒരു തടസവും ഇല്ലാതെ എന്തുമാത്രം കോളനികള്‍ വളര്‍ത്താമോ അത്രയും വളര്‍ത്തുക. അത് ഒരോരുത്തരുടെയും തൊഴിലിനെ ആശ്രയിച്ചു വ്യത്യാസപ്പെട്ടിരിക്കും. 

തേനീച്ചക്കൃഷി കൊണ്ടു മാത്രം ജീവിതം മുന്നോട്ട് പോകാം എന്ന് ആര്‍ക്ക് ആത്മവിശ്വാസം ഉണ്ടോ അവര്‍ക്ക്  വ്യാവസായിക അടിസ്ഥാനത്തിലോട്ടു കടക്കാം. തുടക്കം ഒരുപാട് പ്രതികൂല ഘടകങ്ങള്‍ ഉള്ളതുകൊണ്ട് ആലോചിച്ചെടുക്കേണ്ട തീരുമാനമാണ് വാണിജ്യാടിസ്ഥാനത്തിലുള്ള തേനീച്ചക്കൃഷി. മറ്റൊന്നിനും സമയം ഉണ്ടാവില്ല, തേനീച്ചക്കൃഷിയില്‍ മാത്രം ശ്രദ്ധ ചെലുത്തണമെന്ന് സാരം.

ഇന്നു തുടങ്ങി നാളെ കൊയ്യാം എന്നുള്ള വിചാരവും ഈ മേഖലയില്‍ പാടില്ല. ഇപ്പോള്‍ കാണുന്ന മികച്ച തേനീച്ച കര്‍ഷകര്‍ എല്ലാവരും 2 പെട്ടിയില്‍നിന്ന് ആരംഭിച്ച് 10 വര്‍ഷംകൊണ്ടെങ്കിലുമാണ് അവരുടെ വാണിജ്യകൃഷി ജീവിതം ആരംഭിച്ചത്. ആദ്യ 10 വര്‍ഷം എന്നത് കൃഷിരീതികള്‍ പഠിക്കുക എന്നതാണ്, മാത്രമല്ല നിക്ഷേപത്തിന്റെയും 10 വര്‍ഷം. കോളനികള്‍ എണ്ണം കൂട്ടുന്നതിനോടൊപ്പം കൃഷി രീതിയില്‍ കാലോചിതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും പഠിക്കാനും ശ്രദ്ധിക്കണം. ഉല്‍പാദനം മാത്രമല്ല വിപണനം എന്നതും പഠിക്കേണ്ട വിഷയമാണ്.

അങ്ങനെ ആയിരത്തിലധികം വന്‍തേനീച്ചയും ചെറുതേനീച്ചയും വളര്‍ത്തുന്ന ഒട്ടേറെ കര്‍ഷകര്‍ ഇന്ന്  കേരളത്തിലുണ്ട്. അവരുടെ കഠിനാധ്വാനം, പ്രതിബദ്ധത എല്ലാം വിജയത്തിനുള്ള ഘടകങ്ങളാണ്. എല്ലാ വര്‍ഷവും കൃഷി ഒരുപോലെ ലാഭകരമാകണം എന്നില്ല. ലാഭം പല സാഹചര്യമനുസരിച്ചു മാറിമറിഞ്ഞിരിക്കും. കോളനിയുടെ എണ്ണം/പരിധി ഓരോരുത്തരുടെയും കഴിവ് അനുസരിച്ച് അവരവര്‍ക്ക് തീരുമാനിക്കാം.

English summary: Is beekeeping a profitable business

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com