മൃഗശല്യം മൂലം മനുഷ്യൻ പിൻവലിയുമ്പോൾ അവർ കൂടുതൽ കയറി വരും, മലയോരം ദുരിതത്തിലാകും
Mail This Article
കേരളം ഗ്രീൻ ലോണിന് ശ്രമിച്ചിട്ടുണ്ട് എങ്കിൽ മലയോര മേഖലകളിൽ വൻതോതിൽ വനവൽകരണം നടത്തുക, അല്ലെങ്കിൽ മാനുഷിക ഇടപെടലുകൾ ഒഴിവാക്കുക എന്നിവ ലോക ബാങ്കിന്റെ സാമ്പത്തിക സംഘടന ആയ ഐഎഫ്‌സിക്ക് ഉറപ്പ് കൊടുത്തിട്ടുണ്ടാവണം. അത‌് ഇത്രയ്ക്ക് ഉറപ്പിച്ചു പറയാൻ കാരണം ഗ്രീൻ ബോണ്ട് അനുസരിച്ചു കാശ് കിട്ടാനുള്ള ചട്ടങ്ങൾ, നിബന്ധനകൾ ഇവ നോക്കിയാൽ. മറ്റൊന്നു കൊണ്ടും ഗ്രീൻ ബോണ്ട് കിട്ടാൻ കേരളത്തിന് അർഹതയില്ല.
ഉദാഹരണത്തിന് പാരമ്പര്യേതര ഊർജോൽപാദനം (സോളാർ, കാറ്റ്, വൈദ്യുതി ഒക്കെ) നിലവിലുള്ള വ്യവസായങ്ങൾ നവീകരിച്ചു കാർബൺ ഫുട്ട് പ്രിന്റ് കുറയ്ക്കുക, നിലവിലുള്ള മലിനീകരണ പ്രശ്നങ്ങൾ ഒഴിവാക്കുക അങ്ങിനെ ഒന്നിനും സ്കോപ്പ് കേരളത്തിലില്ല. ആകെയുള്ളത് വന മേഖല പുഷ്ടിപ്പെടുത്തുക എന്നത് മാത്രം.
Land Acquisition and Involuntary Resettlement Biodiversity Conservation and Sustainable Management of Living Natural Resources Indigenous Peoples.
അതായത്, മനപൂർവമല്ലാത്ത പുനസ്ഥാപനം ആണ്. അതായത് കുടിയിറക്കിയേക്കാം എന്നു തന്നെയാണ് ഉറപ്പു കൊടുക്കുന്നത്. അതിനു പോലീസും പട്ടാളവും വരും എന്നല്ല, പലതരം നിയന്ത്രണം ഏർപ്പെടുത്തി ജനജീവിതം ദുസ്സഹമായ രീതിയിൽ കുടിയിറങ്ങാൻ നിർബന്ധിതർ ആക്കിയാലും മതിയല്ലോ. ഇതിനു കാശ് കടം വാങ്ങിയിട്ട് തിരിച്ചടച്ചാൽ പോരെ പിന്നെ നമുക്ക് ഇഷ്ടംപോലെ ആകാം എന്നു കരുതണ്ട. ലൈഫ് ടൈം കമ്മിറ്റ്‌മെന്റ് എന്ന് ഐഎഫ്‌സി ഒരിടത്ത് പറയുന്നുണ്ട്. അതിനർഥം ഒരിക്കൽ ഇറക്കിയാൽ ഇറക്കിയത് തന്നെ.
ഐഎഫ്‌സി ആയിട്ട് ഇടഞ്ഞാൽ ഭാവിയിൽ പ്രശ്നമാകും എന്നതുകൊണ്ട് ലോകത്ത് ആരും നിബന്ധനകൾ തെറ്റിക്കാറില്ല. ഗ്രീൻ ബോണ്ട് ഇന്ത്യയിൽ കമ്പനികൾ എടുത്തിട്ടുണ്ട്. അതു മസാല ബോണ്ട് പോലെ വിദേശ പാർട്ടികളിൽനിന്നും മുകളിൽ സൂചിപ്പിച്ച വ്യവസായ പദ്ധതികളിൽ മുതൽ മുടക്കാനാണ്.
വനവൽക്കരണത്തിന്, അതും അധിവസിക്കുന്ന ജനത്തെ ബുദ്ധിമുട്ടിച്ച് ലോൺ വാങ്ങാൻ ശ്രമിക്കുന്ന ലോകത്തെ ആദ്യ സർക്കാർ കേരളത്തിലെ സർക്കാർ ആവും. കേരളത്തിൽ ഇടുക്കിക്കാരേക്കാൾ കൂടുതൽ അനുഭവിക്കുക കണ്ണൂർ, വയനാട് മലയോര മേഖല ആയേക്കും. ഇടുക്കിയുടെ ഭൂപ്രകൃതി അനുസരിച്ചു വന്യ മൃഗങ്ങൾക്ക് സീസൺ അനുസരിച്ച് അന്തർസംസ്ഥാന പലായനം കുറവാണ്. ഇല്ല എന്നു തന്നെ പറയാം.
കണ്ണൂർ, വയനാട് വനമേഖലയിൽ അല്ലെങ്കിൽ ചേർന്നു കിടക്കുന്ന ജനവാസ മേഖലയിലേക്ക് കർണാടകയിലെ വനമേഖലയിൽനിന്നു കാലാവസ്‌ഥ അനുസരിച്ചു മൃഗങ്ങൾ എത്തുന്നുണ്ട്. മൃഗശല്യം മൂലം മനുഷ്യൻ പതുക്കെ പിൻവലിയുമ്പോൾ അവർ കൂടുതൽ കയറി വരും. അതായത് ബഫർ സോൺ കൊടുത്തു മനുഷ്യൻ പിൻവാങ്ങുമ്പോൾ മൃഗങ്ങൾ ബഫർസോണിൽ ആധിപത്യം സ്ഥാപിക്കും. അവിടെ നിന്നേക്കാമെന്ന് ഒരു മൃഗവും വിചാരിക്കില്ല. തൊട്ടടുത്ത ജനവാസ പ്രദേശം വീണ്ടും വന്യമൃഗ വിഹാര കേന്ദ്രമാവും. അല്ലെങ്കിൽ വിദേശ രാജ്യങ്ങളിലെത്തു പോലെ ശാസ്ത്രീയമായി വേലികൾ, വംശവർധന തടയൽ തുടങ്ങിയ ശാസ്ത്രീയ നിയന്ത്രണ മാർഗങ്ങൾ വേണം.