ADVERTISEMENT

കേരളത്തിന്റെ തനത് കന്നുകാലി ജനുസുകളുടെ സംരക്ഷണം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത വർധിച്ചുവെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എ. കൗശിഗൻ. കേരളത്തിൽനിന്നുള്ള ഒരേയൊരു അംഗീകൃത കന്നുകാലി ജനുസായ വെച്ചൂർപ്പശുക്കളുടെ സംരക്ഷണത്തിന് ചുക്കാൻ പിടിച്ച ഡോ. ശോശാമ്മ ഐപ്പിന്റെ ‘വെച്ചൂർപ്പശു പുനർജന്മം’ എന്ന പുസ്തകകത്തിന്റെ പ്രകാശനത്തിനെത്തിയ അദ്ദേഹം കർഷകശ്രീ ഓൺലൈനിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

കേരളത്തിൽ കാണപ്പെടുന്ന തനത് കന്നുകാലി ഇനങ്ങൾ കുള്ളൻ വിഭാഗത്തിൽപ്പെടുന്നവയാണ്. അവയുടെ ശരീരോഷ്മാവ് മറ്റു വലിയ പശുക്കളെ അപേക്ഷിച്ച് ഉയർന്നുനിൽക്കുന്നതിനാൽ അന്തരീക്ഷത്തിലെ താപനില ഉയർന്നാൽപ്പോലും അതിജീവിക്കാൻ കഴിയും. അതുകൊണ്ടുതന്നെ ആഗോളതാപനത്തിന്റെ ഇക്കാലത്ത് നാടൻപശു സംരക്ഷണത്തിന് പ്രാധാന്യമേറുകയാണ്.

14–ാം പഞ്ചവത്സര പദ്ധതിയിൽ കേരളത്തിൽ കാണപ്പെടുന്ന തനത് കന്നുകാലികളിൽ 4 ഇനത്തിന്റെയെങ്കിലും എണ്ണം ആയിരത്തിലേക്ക് എത്തിക്കാനുള്ള ശ്രമം മൃഗസംരക്ഷണ വകുപ്പ് നടത്തുന്നുണ്ട്. ബ്രീഡ് പദവി നേടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കുട്ടനാടൻ താറാവുകളായ ചാര, ചെമ്പല്ലി ഇനങ്ങളും ഇത്തരത്തിൽ സംരക്ഷിക്കേണ്ടതുണ്ട്.

നിലവിൽ സങ്കരപ്രജനന പദ്ധതിയാണ് സംസ്ഥാനത്ത് സ്വീകരിച്ചുപോരുന്നത്. അത്തരത്തിൽ ജനിക്കുന്ന പശുക്കളിൽ വിദേശ ജീനുകളാണ് അധികവും. ഭാവിയിൽ, അല്ലെങ്കിൽ പത്തു വർഷം കഴിഞ്ഞ് സങ്കര പ്രജനന പദ്ധതി അവസാനിപ്പിച്ച് ഇന്ത്യൻ ജനുസുകളെ ഉൾപ്പെടുത്തിയുള്ള റിവേഴ്സ് ക്രോസ് ബ്രീഡിങ് രീതിക്ക് പ്രാധാന്യം ലഭിക്കാനിടയുണ്ട്. അങ്ങനെ സംഭവിക്കണമെങ്കിൽ നാടൻ പശുക്കളുടെ വംശശുദ്ധി ഉറപ്പാക്കി സംരക്ഷിക്കുകയും ഓരോ ഇനത്തിന്റെയും മികച്ച ശേഖരം ഉണ്ടായിരിക്കുകയും വേണം. അതുകൊണ്ടുതന്നെ എത്രയും നേരത്തെ ഇത്തരം നാടൻ പശുക്കളെ സംരക്ഷിക്കാൻ കഴിയുന്നുവോ അത്രയും നേരത്തെതന്നെ ചെയ്യണം. അല്ലാത്തപക്ഷം, അവ നഷ്ടപ്പെട്ടുപോകാം.

മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എ. കൗശിഗൻ നൽകിയ അഭിമുഖത്തിന്റെ പൂർണരൂപം ചുവടെ

English Summary: An Interview with Animal Husbandry Department Director Dr. A. Kowsigan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com