വരുമോ വിനാശകാരിയായ പുതിയ കീടങ്ങൾ? ജിഎം വിളകളെ ഒളിച്ചു കടത്തുകയാണോ കേന്ദ്രം?
Genetically Modified Crops
Mail This Article
അഞ്ചു വർഷം മുൻപ് എതിർപ്പും സമരവും കർഷകപ്രക്ഷോഭവും കാരണം വേണ്ടെന്നു വച്ച, അത്യുൽപാദനശേഷിയുള്ളവയെന്നും രോഗങ്ങളെ ചെറുക്കാൻ കെൽപുള്ളവയെന്നുമുള്ള വിശേഷണത്തോടെ അവതരിപ്പിച്ച ജിഎം (ജനറ്റിക്കലി മോഡിഫൈഡ്) ഇനങ്ങൾക്ക് വീണ്ടും അനുമതി നൽകുകയാണ് കേന്ദ്രസർക്കാർ. എതിർപ്പുകൾ കുറയുമ്പോൾ പഴയ അജൻഡ വീണ്ടും നടപ്പാക്കുകയെന്ന തന്ത്രം തന്നെയാണോ ജിഎം വിളകളുടെ ഇപ്പോഴത്തെ രംഗപ്രവേശത്തിനു പിന്നിൽ? ആദ്യ വർഷങ്ങളിൽ ജിഎം കടുക് ഇനങ്ങളും പരുത്തി ഇനങ്ങളും കൃഷി െചയ്ത് പരീക്ഷണത്തിനൊരുങ്ങാനാണ് ശ്രമിച്ചതെങ്കിലും എതിർപ്പുമൂലം നടപ്പായിരുന്നില്ല. 2017ൽ ആണ് ആദ്യം ഇത്തരം വിത്തിനങ്ങൾ കൃഷിയിടത്തിൽ പരീക്ഷിക്കാനുള്ള ശ്രമം ആരംഭിച്ചത്. പിന്നീട് എതിർപ്പിനെത്തുടർന്ന് കൂടുതൽ പഠനം വേണമെന്ന് ശുപാർശ ചെയ്യുകയായിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള ജനറ്റിക് എൻജിനീയറിങ് അപ്രൈസൽ കമ്മിറ്റി (ജിഇഎസി) ആണ് ജിഎം വിളകൾക്ക് പാരിസ്ഥിതികാനുമതി നൽകിയിട്ടുള്ളത്. ജിഎം ഉൽപന്നങ്ങളുടെ ഉപയോഗം വന്ധ്യത വരുത്തുമെന്നും ഒരു തലമുറയെ ഇല്ലാതാക്കുമെന്നും കൃഷിയിടത്തെ മുച്ചൂടും നശിപ്പിക്കുമെന്നും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ കാലക്രമത്തിൽ നശിപ്പിക്കുമെന്നും, ജിഎം വിത്ത് ഉൽപാദനക്കമ്പനികളുടെ കോളനി വാഴ്ചകളിലേക്കാണ് ഇവ നയിക്കുകയെന്നുമെല്ലാമുള്ള വിമർശകരുടെ എതിർപ്പ് ഇത്തവണ ഫലിക്കുമോ എന്നാണു കണ്ടറിയേണ്ടത്. ജിഎം വിളകൾ ഇന്ത്യയിൽ ഇല്ലെങ്കിലും വിദേശത്തുനിന്ന്, ജിഎം വിളകളിൽ നിന്നുള്ള ധാരാളം മൂല്യവർധിത ഉൽപന്നങ്ങൾ ഇന്ത്യയിലെത്തുന്നുണ്ടെന്ന മറുവാദം ഉന്നയിച്ചു കൊണ്ടാണ് ജിഎം അനുകൂലികൾ ‘പുതുകൃഷി’ക്ക് വിത്തു പാകിയിരിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന കടുകെണ്ണയിൽ ഭൂരിഭാഗവും ജിഎം കടുകിൽ നിന്നാണെന്നും അവർ വാദിക്കുന്നു. അത്തരം ഉൽപന്നം ഉപയോഗിക്കാമെങ്കിൽ എന്തുകൊണ്ട് കൃഷിയും നടത്തിക്കൂടാ എന്നാണ് ചോദ്യം. എന്താണ് ജിഎം വിത്തുകളും വിളകളും? എന്തുകൊണ്ടാണ് അത് കാർഷിക ലോകത്തിനു ഭീഷണിയാണെന്ന് വലിയൊരു വിഭാഗം വാദിക്കുന്നത്? ഇപ്പോൾ കേന്ദ്രത്തിന്റെ നീക്കം എങ്ങനെയാണ് കർഷകർക്കു ഭീഷണിയാകുന്നത്? എല്ലാ ജിഎം വിളകളും പ്രശ്നക്കാരാണോ? വിശദമായി പരിശോധിക്കാം...