മാസം മുക്കാൽ ലക്ഷം: ഇതു ഫാം പറുദീസ, പിന്നെന്തിന് ഗൾഫിൽ കഷ്ടപ്പെടണം
Mail This Article
13 പശുക്കൾ രാജീവിനും വിധുവിനും നൽകുന്നത് മാസം മുക്കാൽ ലക്ഷം. ആ ഫാമിന് ഇരുവരും പറുദീസ എന്നു പേരിട്ടതിൽ തെറ്റുണ്ടോ. ഇനി രാജീവിന്റെ ഫാമിൽ ചെന്നാലോ. ശരിക്കും പറുദീസയിൽ എത്തിയതു പോലെ. മാസം മുക്കാൽ ലക്ഷം കിട്ടിയാൽ പിന്നെ ഗൾഫിൽ കഷ്ടപ്പെടണോ. ഇതു പ്രവാസി രാജീവിന്റെയും വിധുവിന്റെയും ജീവിതം. കറവയിലുള്ള 13 പശുക്കളിൽനിന്ന് ദിവസം 200 ലീറ്റർ പാൽ കിട്ടുന്നു. ആ വരുമാനത്തിൽ കറവയിലുള്ള പശുക്കളെ കൂടാതെ പത്തോളം പശുക്കളെയും കിടാരികളെയും എരുമയെയും എരുമക്കിടാങ്ങളെയുമെല്ലാം പരിപാലിക്കുന്നു. ഇതാണ് രാജീവിന്റെ വിജയ രഹസ്യം. കോട്ടയം മുട്ടുചിറയിലാണ് പറുദീസ ഫാം. വിധു പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ കൃഷി തുടങ്ങിയിട്ട് നാലു വർഷം കഴിഞ്ഞു. വിദേശജോലി മതിയാക്കി രാജീവും വൈകാതെ മുഴുവൻ സമയ കർഷകനാകും. ഡെയറി ഫാമിങ് മേഖല നഷ്ടത്തിൽ മുൻപോട്ടു പോകുമ്പോഴും പറുദീസ ലാഭത്തിന്റെ വഴിയിലാണ്. ഫാമിങ് മേഖലയിൽ പറുദീസ മറ്റുള്ളവർക്ക് മാതൃകയാണ്. അതിനു കാരണങ്ങൾ പലതാണ്. അതറിയാൻ പറുദീസയിൽ ഒന്നു പോയാൽ മതി.