പാറപ്പുറം പച്ചക്കറിത്തോട്ടം, പണം വാരി ഭാഗ്യരാജ്; കൈനിറയെ കാശുതന്ന് കൂണും കുരുമുളകും
Mail This Article
സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു തമാശയാണിത്. കഥ ഇങ്ങനെ. കുടുംബസ്വത്തായി പാറക്കെട്ട് കിട്ടിയ മകൻ ക്വാറി നടത്തി കോടീശ്വരനായി. അതേസമയം ഒന്നാംതരം കൃഷിയിടം ലഭിച്ച മറ്റൊരു മകൻ കൃഷി ചെയ്തു, നശിച്ചു. ഇതു കഥയാണ്. ഭാഗ്യരാജിന്റെ ജീവിതത്തിൽ ഈ കഥ നേരെ തിരിച്ചാണ്. ക്വാറി നടത്താതെ തന്നെ പാറപ്പുറത്ത് പണം കായ്ക്കുമെന്ന് കാണിച്ചു തരികയാണ് കോട്ടയം വാഗമണ്ണിലെ ഭാഗ്യരാജ്. അതും കൃഷിയിലൂടെ. കൃഷിക്കാരൻ പാറപ്പുറത്തു വിതയ്ക്കുന്ന വിത്തിന് എന്താണ് സംഭവിക്കുക? പക്ഷികൾ തിന്നു നശിപ്പിക്കും. അല്ലെങ്കിൽ പൊരിവെയിൽ കരിഞ്ഞുണങ്ങും. എന്നാൽ ഭാഗ്യരാജ് തന്റെ വീടിനു ചുറ്റുമുള്ള പാറക്കെട്ടിൽ പാകുന്ന വിത്തൊക്കെ വളർന്നു വലുതായി മനുഷ്യർക്ക് ആഹാരമായി മാറുന്നു. ഒപ്പം ഭാഗ്യരാജിനു മികച്ച വരുമാനവും. കാബേജും കോളിഫ്ലവറും കൂണും ബീൻസുമൊക്കെ മുടങ്ങാതെ വിപണിയിലെത്തിക്കുന്ന ഒന്നാംതരം കൃഷിയിടമാണ് ഇദ്ദേഹത്തിന്റെ വീട്ടുവളപ്പ് ഇപ്പോൾ. പാറപ്പുറത്ത് എങ്ങനെയാണ് ഭാഗ്യരാജ് വിത്തെറിയുക? എന്തു കൊണ്ടാണ് പാറപ്പുറ കൃഷി വിജയത്തിൽ എത്തുന്നത്? അവ അറിയാം.