ADVERTISEMENT

ഇന്തോനേഷ്യയിൽനിന്നെത്തി കേരളത്തിൽ പ്രചാരത്തിലാകുന്ന ഔഷധസസ്യമാണ് മക്കോട്ട ദേവ. ആരോഗ്യസംരക്ഷണത്തിൽ ഏറെ പ്രാധാന്യമുള്ള മക്കോട്ട ദേവ സസ്യം കൃഷി ചെയ്യുകയാണ് പത്തനംതിട്ട കോന്നി സ്വദേശിനി മിനി എന്ന വീട്ടമ്മ. പഴങ്ങളുടെ ഭംഗിയിൽ ആകൃഷ്ടയായി 5 വർഷംമുമ്പാണ് ഒരു ചുവട് നട്ടുവളർത്തിയത്. ഇത് രണ്ടു വർഷം കൊണ്ട് കായ്ഫലം തന്നു തുടങ്ങി. ഇതിനിടെ മനോരമ കാർഷികരംഗം പേജിൽ മക്കോട്ട ദേവയെക്കുറിച്ച് ഒരു ലേഖനം കണ്ടു. ഇതോടെ ഇവയുടെ ഔഷധമൂല്യം അറിഞ്ഞ് ആവശ്യക്കാരെത്തിയതോടെ മിനി കൃഷി വിപുലമാക്കുകയായിരുന്നു. ഇപ്പോൾ വീടിനു ചുറ്റും ഈ ചെടിയുടെ ഒരു തോട്ടം തന്നെ സൃഷ്ടിച്ചെടുത്തിരിക്കുന്നു. 

ജൈവവളങ്ങൾ ചേർത്താണ് കൃഷി. പഴങ്ങൾ അരിഞ്ഞ് ഉണങ്ങി ഔഷധമായി ഉപയോഗിക്കുകയാണ് പതിവ്. സ്വന്തം കുടുംബാംഗങ്ങളുടെ പ്രമേഹ രോഗം മക്കോട്ട ദേവയുടെ കഷായം കുടിച്ചതേടെ നിയന്ത്രണത്തിലായി എന്ന് ഇവർ അവകാശപ്പെടുന്നു. തേനീച്ച വളർത്തലിൽ പ്രാവീണ്യം നേടിയ ഇവർ ഒട്ടേറെ തേനീച്ചപ്പെട്ടികളും വീടിനു ചുറ്റും സ്ഥാപിച്ച് അതിലെ തേൻ വിപണനം ചെയ്തും വരുമാനം നേടുന്നുണ്ട്.

ഫോൺ: 9562666259

English summary: Macota Deva Fruit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com