ADVERTISEMENT

തിരുവനനന്തപുരം ടെക്നോപാർക്കിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്ന എസ്. സന്തോഷ് കുമാറിന്റെ സന്തോഷങ്ങളിലൊന്ന് കൃഷിയാണ്. കാര്യവട്ടത്ത് പുതിയ വീടു പണിതപ്പോൾ അതുവരെ തുടർന്ന ഗ്രോബാഗ് കൃഷിയിൽനിന്ന് ഹൈടെക്  മാർഗങ്ങളിലേക്കുകൂടി കടന്നു. ടെറസ് കൃഷിയിൽനിന്നു സുസ്ഥിര വരുമാനം നേടാനുതകുന്ന കൃഷിയിനവും കൃഷിരീതിയും മികച്ച വിപ ണനസാധ്യതകളും മടിയേതുമില്ലാതെ മറ്റുള്ളവർക്കും പരിചയപ്പെടുത്തുന്നു ഈ യുവകര്‍ഷകന്‍.

വിപണി ലക്ഷ്യമിട്ട് പുതിന കൃഷി ചെയ്യുന്നവർ നമ്മുടെ നാട്ടിൽ നന്നെ കുറയും. പുതിനയ്ക്ക് അത്ര മാർക്കറ്റുണ്ടോ എന്നു സംശയിക്കുന്നവരുമുണ്ടാവും. മല്ലിയിലയും പുതിനയിലയും നമ്മുടെ  അ ടുക്കളകളിൽ ഇന്ന് രുചിയും മണവും കൂട്ടുന്ന പതിവിനമായി  മാറിക്കഴിഞ്ഞു. എന്നാൽ മാർക്കറ്റിൽ  ലഭിക്കുന്ന പുതിന മിക്കപ്പോഴും നിറം മാറിയ തണ്ടുകളും വാടിയ ഇലകളുമായി പുതുമയില്ലാത്ത താവും.  ഭക്ഷ്യവിഭവങ്ങൾ  അലങ്കരിക്കാനും (garnishing) അവയ്ക്ക് അഴകും ആസ്വാദ്യതയും വർധിപ്പിക്കാനും  ഫാം ഫ്രഷ് പുതിന ലഭിക്കുമെങ്കിൽ ആളുകൾ അതുതന്നെ കാത്തിരുന്നു വാങ്ങും. പുതിന  വിപുലമായിത്തന്നെ കൃഷി ചെയ്യാമെന്നു സന്തോഷ് തീരുമാനിച്ചതും അതുകൊണ്ടാണ്.    ആഴ്ചയിൽ ഒറ്റ വിളവെടുപ്പിൽ മുന്നര കിലോയാണ് സന്തോഷിന്റെ വിളവ്. അത് ചോദിച്ചു വാങ്ങാ ൻ കടകളുമുണ്ട്. ഉൽപാദനം 10 കിലോയോ അതിലേറെയൊ ആയാലും   ഫ്രഷ് പുതിനയ്ക്ക് വിപണി ഉറപ്പെന്നു സന്തോഷ്. 

പുതിനക്കൃഷിക്കായി സന്തോഷ് സ്വീകരിച്ച മാർഗവും വ്യത്യസ്തം. കുറഞ്ഞ പരിപാലന സമയം മാത്രം ആവശ്യമുള്ള കൃഷിരീതിയാണ്  തിരഞ്ഞെടുത്തത്. മണ്ണില്ലാതെ കൃഷി ചെയ്യുന്ന ഹൈ ഡ്രോപോണിക്സ്. വേരുകൾ പോഷകജലത്തിൽ ആഴ്ത്തി വിളകൾ വളരുന്ന ഈ ഹൈടെക് രീതി ഇന്ന് പുതുമയല്ലല്ലോ. എന്നാല്‍ വാണിജ്യാടിസ്ഥാനത്തിലുള്ള ഹൈഡ്രോപോണിക്സ്  എളുപ്പമാണെന്നു കരുതരുത്. കൃത്യമായ പ്രോട്ടേക്കോൾതന്നെ വേണ്ടിവരും. 

santhosh-mint-1

സന്തോഷിന്റേത് ടെറസ്കൃഷിയിലൂടെ അധിക വരുമാനത്തിനുതകുന്ന ലഘു യൂണിറ്റാണ്. 10 ചതുരശ്ര മീറ്ററിൽ കുത്തനെ(വെർട്ടിക്കൽ)യുള്ള സ്ഥലസാധ്യത ഉപയോഗിച്ച് 4 തട്ടുകളായി ക്രമീ കരിച്ച യൂണിറ്റ്. 180 ചെടികൾ വളർത്താൻ സൗകര്യം. ജോലിത്തിരക്കുള്ള സന്തോഷിന്  ദിവസം 10 മിനിറ്റ് മാത്രമെ ഈ  യൂണിറ്റിന്റെ പരിപാലനത്തിനായി നീക്കിവയ്ക്കേണ്ടി വരുന്നുള്ളൂ. ടെറസ്സിൽ കൂടുതൽ സൗകര്യവും കൂടുതൽ ഒഴിവുസമയവുമുള്ളവർക്ക് വലിയ യൂണിറ്റ് ഉണ്ടാക്കാം.  അപ്പോള്‍  വരുമാനവും കൂടും. 

ജലക്കൃഷിരീതിയായ ഹൈഡ്രോപോണിക്സിൽ പിവിസി ചാനലിലൂടെ പോഷകങ്ങൾ ലയിപ്പിച്ച ജലം കടത്തിവിട്ട്, ചെടിയുടെ വേരുകൾ അതിലേക്ക് ഇറക്കിവച്ച് മണ്ണില്ലാതെ കൃഷി ചെയ്യുകയാണെന്നു പറഞ്ഞല്ലോ. ഈ രീതിയിൽ കൃഷി ചെയ്യുമ്പോൾ ഏറ്റവും എളുപ്പം പുതിനയും പാലക്കും പോലുള്ള ഇലച്ചെടികളാണെന്നു സന്തോഷ് പറയുന്നു. പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന ചെ ടികൾക്ക് ഓരോ ഘട്ടത്തിലും വ്യത്യസ്ത പോഷകങ്ങൾ വേണ്ടി വരും. എന്നാൽ ഇലച്ചെടികള്‍ക്ക് ഒരേ പോഷകങ്ങൾതന്നെ വളർച്ചയ്ക്കനുസരിച്ച് കുറച്ചും കൂട്ടിയും നൽകിയാൽ മതി.  40,000 രൂപ യാണ് യൂണിറ്റ് നിർമിക്കാൻ സന്തോഷിനു വന്ന ചെലവ്. ചെലവേറിയ കൃഷിരീതിയായതുകൊ ണ്ടുതന്നെ ചീരപോലുള്ള സാധാരണ ഇനങ്ങൾക്കു പകരം വിപണിമൂല്യമേറിയ  മേല്‍ത്തരം പച്ചക്കറിയിനങ്ങൾ കൃഷി ചെയ്യുന്നതാവും കൂടുതൽ ആദായകരമെന്നു സന്തോഷ് ഓർമിപ്പിക്കുന്നു.

ഹൈഡ്രോപോണിക്സിൽതന്നെ ന്യൂട്രിയന്റ് ഫിലിം ടെക്നിക് (NFT), ഡീപ് ഫ്ലോ ടെക്നിക് എന്നി ങ്ങനെ വ്യത്യസ്ത രീതികളുണ്ട്. ആദ്യത്തേതിൽ, ചാനലിലൂടെ പോഷകജലം സഞ്ചരിക്കുന്നത് നേ ർത്ത പാട പോലെയെങ്കിൽ രണ്ടാമത്തേതിൽ ചാനലിന്റെ പകുതി ഉള്ളളവിൽ വെള്ളം ഒഴുകുന്നു. ആദ്യത്തെ രീതി ചെയ്യുമ്പോൾ ഇടയ്ക്ക് വൈദ്യുതി നിലച്ചാൽ ചെടിയുടെ ജല ലഭ്യത നിലയ്ക്കും. രണ്ടാമത്തെതിൽ വൈദ്യുതി നിലച്ചാലും ചാനലിൽ നിശ്ചിത അളവ് വെള്ളം നിലനിൽക്കും വിധം എൻഡ് ക്യാപ്പ് ഉണ്ടാവും. ജോലിത്തിരക്കും  വൈദ്യുതിമുടക്ക സാധ്യതയും അനുസരിച്ച് രണ്ടാമ ത്തേതാണ് സ്വീകാര്യമെന്നു സന്തോഷ് കണ്ടു. 

ദിവസം 16 തവണ, ഓരോ തവണയും അര മണിക്കൂർ വീതം, ചാനലിലൂടെ പോഷകവെള്ളം ചുറ്റിയൊഴുകുന്ന (recirculating) രീതിയിൽ മോട്ടറും ടൈമറും ക്രമീകരിച്ചിട്ടുണ്ട്. ചെടികൾ ജലം വലിച്ചെ ടുക്കുന്നതിന് അനുസരിച്ച് 500 ലീറ്റർ ടാങ്ക് വീണ്ടും നിറയ്ക്കും. ഈ ടാങ്കിലാണ് പോഷകങ്ങൾ ലയിപ്പിക്കുന്നത്. വളർച്ചാമാധ്യമത്തിന്റെ ഗുണമേന്മ നിരീക്ഷിക്കാൻ ഇസി (ഇലക്ട്രിക്കൽ കണ്ടക്ടിവിറ്റി) മീറ്ററും പിഎച്ച് മീറ്ററുമുണ്ട്.

ആറു വർഷം മുൻപ് സുഹൃത്തു നൽകിയ ഒരു തണ്ട് പുതിനയായിരുന്നു സന്തോഷിന്റെ നടീൽവ സ്തു. അതിൽനിന്ന് മുറിച്ചു നട്ട് വളർത്തി ഇന്നൊരു ചെറു വനം തന്നെ ടെറസ്സിൽ ഒരുക്കിയിരിക്കു ന്നു ഈ യുവാവ്. കരുത്തുള്ള തണ്ടുകൾ മുറിച്ച് വെള്ളത്തിലിട്ട് 2–3 ദിവസം ഇടവേളകളിൽ വെള്ളം മാറ്റി 15 ദിവസം കഴിയുമ്പോൾ വേരുകൾ പൊട്ടിയ നടീൽവസ്തു ലഭിക്കും. ഇതാണ് ചാനലി ലെ ദ്വാരത്തിൽ ഇറക്കി വയ്ക്കുന്നത്.

santhosh-mint-2
വിൽപനയിലും പ്രത്യേകത

ഒരു ദ്വാരത്തിൽ 3–4 തണ്ട് നട്ട് 30 ദിവസം പിന്നിടുന്നതോടെ ആദ്യ വിളവെടപ്പ്. അത്രയും ഇടവേളയിട്ട് രണ്ടു വിളവെടുപ്പുകൂടി കഴിയുന്നതോടെ ചെടിയുടെ വളർച്ച കുറയും. അതു മാറ്റി വീണ്ടും പു തിയ ചെടി വയ്ക്കുന്നു. 180 ചുവടുകളും പല ഘട്ടങ്ങളായി വിളവെടുക്കാവുന്ന രീതിയിലാണ് സ ന്തോഷിന്റെ ക്രമീകരണം. കിലോയ്ക്ക് 70 രൂപ വിലയുണ്ട് ഫ്രഷ് പുതിനയ്ക്ക്.

വേറിട്ട രീതിയിലും പുതിന മാർക്കറ്റ് ചെയ്യുന്നുണ്ട് ഈ ചെറുപ്പക്കാരൻ. എറ്റവും മികച്ച ഇലത്തണ്ടു കൾ കഴുകിയെടുത്ത് വാഴയിലയിലോ വട്ടയിലയിലോ പൊതിഞ്ഞ് ചണനൂലുകൊണ്ടു കെട്ടി സ മ്പൂർണ പ്രകൃതിസൗഹൃദ ഉൽപന്നമായി നൽകും. ടെറസ്കൃഷിയിലൂടെ ചെറു വരുമാനം പ്രതീക്ഷിക്കുന്നവരെ ഹൈഡ്രോപോണിക്സും പുതിനയും നിരാശപ്പെടുത്തില്ലെന്നു സന്തോഷ് ഉറപ്പു പറയുന്നു.

ഫോൺ: 9746719785

English summary: Growing Mint in Commercial Hydroponics Systems

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com