ഉറുമ്പുകളെ അകറ്റാം... 7 സുരക്ഷിത മാർഗങ്ങളിലൂടെ
Mail This Article
×
- 10 ഗ്രാം ബോറിക് ആസിഡ് 30 ഗ്രാം ശർക്കര പൊടിച്ചതുമായി വെള്ളം ചേർത്തു കലർത്തി കുഴമ്പു പരുവത്തിലാക്കി ചിരകിത്തീർന്ന, അൽപം തേങ്ങാത്തരികൾ അവശേഷിക്കുന്ന ഒരു ചിരട്ടയുടെ അകവശത്തു തേച്ചുപിടിപ്പിച്ച് ഉറുമ്പുകൾ വരുന്ന ഇടങ്ങളിൽ വെയിലും മഴയും ഏൽക്കാത്ത വിധത്തിൽ ഉറുമ്പുകൾക്ക് അനായസേന കടക്കാൻ പാകത്തിൽ സ്ഥാപിക്കുക. ശർക്കരയോട് ഇഷ്ടം കുറവുള്ള ഉറുമ്പുകൾക്ക് 10 ഗ്രാം അളവിൽ ഉണക്കച്ചെമ്മീൻ പൊടിച്ചതോ, മീനിന്റെ ഉണങ്ങിയ മുള്ള് പൊടിച്ചതോ, പുഴുങ്ങിയ മുട്ടയുടെ മഞ്ഞക്കരുവോ ഉപയോഗിക്കുക. ഇത് തിന്നുന്ന ഉറുമ്പുകൾ കോളനി ഉൾപ്പെടെ നശിക്കും.
- പുളിയുള്ള ചാരം (തെങ്ങിന്റെ അവശിഷ്ടങ്ങൾ കത്തിച്ചത് ) - 2 കപ്പ് , അരിച്ചെടുത്ത കുമ്മായം - 2 കപ്പ് , പൊടിയുപ്പ് - 1 കപ്പ് എന്നിവ നന്നായി കലർത്തി ഉറുമ്പ് വരുന്ന സസ്യങ്ങളിലും മണ്ണിലും രാവിലെ വിതറുക. ഉറുമ്പുകൾ കുറേ നാളേക്ക് അകന്നു നിൽക്കും.
- ആവണക്കെണ്ണ 100 മില്ലി അളവിലേക്ക് 5 ഗ്രാം കർപ്പൂരം പൊടിച്ചതും ചേർത്ത് നന്നായി ചൂടാക്കി കലർത്തുക. ഇതിൽ മുക്കിയെടുത്ത പരുത്തിത്തുണി നാടകൾ ചെടികളിൽ താഴെ മണ്ണിൽനിന്ന് 3, 4 ഇഞ്ച് ഉയരത്തിൽ കെട്ടിവയ്ക്കുക. ഉറുമ്പ്, അട്ട എന്നിവ മണ്ണിൽനിന്നു ചെടികളിൽ കയറില്ല.
- 20 മില്ലി മണ്ണെണ്ണയിൽ 5 മില്ലി ഷാംപൂ കലർത്തുക. ഇത് ഒരു ലീറ്റർ വെള്ളത്തിൽ നന്നായി കലക്കിച്ചേർത്ത ശേഷം ചെടികളിൽ ഉറുമ്പുകളുടെ മേലെ സ്പ്രേ കൊടുക്കുക.
- വിനാഗിരി 50 മില്ലി, സാധാരണ സോപ്പ് പൊടി 15 ഗ്രാം എന്നിവ ഒരു ലീറ്റർ വെള്ളത്തിൽ കലക്കി നേർപ്പിക്കാതെ തന്നെ സ്പ്രെയറിൽ എടുത്ത് ഉറുമ്പുകൾക്ക് മേലെയും അവരുടെ പാത നീളെയും സ്പ്രേ ചെയ്യുക. ഈ പ്രയോഗം ചെടികളിൽ കൊടുക്കരുത്. മണ്ണിലും വീടിന്റെ അകത്തും ആവാം. ഉറുമ്പുകൾ 5 മിനിറ്റിൽ മൃതിയടയും.
- വീടിനകത്തെ ഉറുമ്പുകളെ ഓടിക്കാൻ ശരീരത്തിൽ പൂശുന്ന ടാൽക്കം പൗഡർ ഉറുമ്പുകളുടെ വഴിത്താരയിൽ പൂശുന്നത് ഒരു പ്രതിവിധിയാണ്.
- കറുവാപട്ട, കുരുമുളക് എന്നിവ തുല്യ അളവിൽ പൊടിച്ചതും അതിന്റെ പകുതി അളവിൽ മുളകുപൊടിയും ചേർത്ത മിശ്രിതം തൂവുന്നതും വീടിനകത്തെ ഉറുമ്പുകൾക്കെതിരെ ഫലപ്രദമാണ്.
English summary: 7 Natural Ways To Get Rid Of Ants
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.