കീടനാശിനി തളിക്കാത്ത പഴം എന്ന പേര് ചക്കയ്ക്ക് നഷ്ടമാകുമോ? കോട്ടയത്ത് കീടാക്രമണം
Mail This Article
കേരളത്തിൽ മാത്രമല്ല സമീപ സംസ്ഥാനങ്ങളിൽ വരെ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഒരു വിളയാണ് പ്ലാവ്. കേരളത്തിൽ കീടനാശിനി പ്രയോഗിക്കാത്ത പഴം എന്ന നിലയിലാണ് ചക്ക അറിയപ്പെടുന്നത്. നാടൻ ഇനങ്ങളോടൊപ്പം വിദേശയിനങ്ങളും ഇന്നു പ്രചാരത്തിലുണ്ട്. പ്ലാവ് വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന കർഷകരുടെ എണ്ണം കൂടിക്കൂടി വരികയുമാണ്.
കീടനാശിനി പ്രയോഗമില്ലാത്ത വിള എന്ന പേര് ചക്കയിൽ കീടബാധ നാളിതുവരെ കാണാത്തതുകൊണ്ടായിരുന്നു. എന്നാൽ ചക്കയെ ആക്രമിക്കുന്ന കീടത്തെ കൃഷിയിടത്തിൽ കണ്ടെത്തിയിരിക്കുന്നു. കോട്ടയം ജില്ലയിലെ പൊൻകുന്നത്തിനു സമീപത്തും അയർക്കുന്നത്തുമാണ് ചക്കയിലെ കീടാക്രമണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചക്കയിൽ തുരന്ന് പുഴുക്കൾ അകത്തു കയറി കേടുവരുത്തുകയാണ് ചെയ്യുക. കേരള കാർഷിക സർവകലാശാലയിലെ കീടശാസ്ത്ര വിഭാഗം ശാസ്ത്രജ്ഞൻ സ്ഥലത്തെത്തി സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്. വിശദമായ പഠങ്ങൾക്കുശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.
കുറഞ്ഞ പരിചരണവും വളവുംകൊണ്ട് മികച്ച വിളവ് നൽകിയിരുന്ന പ്ലാവുകളുടെ കാലം അസ്തമിക്കുകയാണോ?
English summary: Pest attack reported in Jackfruit