ADVERTISEMENT

തക്കാളിയോട് എന്നും ഇഷ്ടമെന്ന് റീന. നേരത്തെ വഴിവക്കിലൊക്കെ തക്കാളിത്തൈകൾ കണ്ടാൽ പിന്നീട് അതിന്റെ സ്ഥാനം തന്റെ വരാന്തയിൽ ആയിരിക്കുമെന്നു റീന. അങ്ങനെ ആയിരുന്നു നേരത്തെ ഒക്കെ. വെളിയിലിറങ്ങിയാൽ നോട്ടം മുഴുവൻ വഴിവക്കിൽ തക്കാളിച്ചെടികൾ ഉണ്ടോ എന്നായിരിക്കും. പോകുമ്പോൾ നോക്കി വയ്ക്കും. വരുമ്പോൾ ഒപ്പം കൂട്ടും. കൃഷി സ്ഥലം എന്ന് പറയാൻ ഒരു കോറിഡോർ മാത്രമേ ഉള്ളൂ. അവിടെയാണ് കൃഷി–റീന പറയുന്നു.

tomato-7
റീന തക്കാളിയുമായി

മണ്ണ്, ചകിരിച്ചോർ, വേപ്പിൻ പിണ്ണാക്ക്, മണ്ണിര കമ്പോസ്റ്റ് എന്നിവ സംയോജിപ്പിച്ചതാണ് പോട്ടിങ് മിശ്രിതം. ലഭ്യമുള്ളപ്പോൾ  സ്യൂഡോമോണോസും ചേർക്കാറുണ്ട്. ഇതിലേക്ക് പാകി മുളപ്പിച്ച തൈകളാണ് നടുക. തക്കാളിക്ക് വെയിൽ വേണം. നനവ് വേണം എന്നാൽ കൂടരുത്. വെള്ളം കെട്ടി നിൽക്കാനും പാടില്ലെന്നു റീന. പ്രത്യേകിച്ചു വളപ്രയോഗമില്ല. പച്ചക്കറി അവശിഷ്ടങ്ങൾ അരച്ചിടും. കൂടാതെ, പഴത്തൊലി, മുട്ടത്തോട്, തേയിലച്ചണ്ടി എന്നിവയും അരച്ചു ചേർക്കും. ഒരു പതിറ്റാണ്ടിലേറെയായി സ്വീകരിച്ചു പോരുന്ന രീതിയാണിത്. രാസ വളമോ കീടനാശിനിയോ ഉപയോഗിക്കാറില്ല.

tomato-6
റീനയുടെ ശേഖരത്തിലെ തക്കാളി ഇനങ്ങൾ

ആരോഗ്യമുള്ള ചെടി കിട്ടാൻ ചെടിയുടെ താഴെയുള്ള ആവശ്യമില്ലാത്ത ഇലകൾ മുറിച്ചുനീക്കും. കൊടുക്കുന്ന വളം ഇലകൾ വലിച്ചെടുക്കാതിരിക്കാനും കായ്കൾക്ക് വലുപ്പം ഉണ്ടാകാനും, കീടങ്ങളുടെ ആക്രമണത്തെ ചെറുക്കാനും ഇത് നല്ലതാണെന്നാണ് റീനയുടെ അനുഭവം. അതുപോലെ, പുളിപ്പിച്ച കഞ്ഞിവെള്ളത്തിൽ വേപ്പെണ്ണ ചേർത്ത് സ്പ്രേ ചെയ്യാറുണ്ട്. പുളിപ്പിച്ച കഞ്ഞി വെള്ളം നേർപ്പിച്ചു ചുവട്ടിലും ഒഴിക്കും. പൂക്കൾ കൊഴിയാതിരിക്കാനും കായ് പിടിക്കാനും റീന വല്ലപ്പോളും തൈര് നേർപ്പിച്ചു സ്പ്രേ ചെയ്യാറുണ്ട്. അത് പോലെ ഫിഷ് അമിനോയും. വാണിജ്യക്കൃഷിരീതി അല്ലായിരുന്നിട്ടും ആവശ്യത്തിനുള്ള വിളവ് കിട്ടാറുണ്ട്. വലിയ വളം ഒന്നും ചെയ്യാതെ കിട്ടുന്നതല്ലേ ഇതൊക്കെയെന്ന് റീന.

tomato-5
റീനയുടെ ശേഖരത്തിലെ തക്കാളി ഇനങ്ങൾ

നൂറിലധികം ഇനങ്ങളുണ്ടെങ്കിലും എല്ലാം ഒരുമിച്ചു കൃഷി ചെയ്യാനുള്ള സ്ഥലമില്ല റീനയ്ക്ക്. അതുകൊണ്ടുതന്നെ പുതുതായി കിട്ടുന്നവയും നേരത്തെ ചെയ്തവയിൽ കൂടുതൽ ഇഷ്ടം തോന്നുന്ന ചിലതും മാത്രമേ റീന ഒരു തവണ നടാറുള്ളൂ. എങ്കിൽപോലും 45ൽ കൂടുതൽ ഇനങ്ങൾ ഒരു തവണ നടും.

tomato-2
റീനയുടെ മകൾ കോറിഡോറിലെ പച്ചക്കറി പരിപാലനത്തിൽ

ഇന്ത്യ ഉൾപ്പെടെ 8 രാജ്യങ്ങളിൽ (ലണ്ടൻ, ഓസ്ട്രേലിയ, അമേരിക്ക, തായ്‌ലൻഡ്, ജർമനി, യുക്രയ്ൻ, ഇറ്റലി) നിന്നായി 106 ഇനം തക്കാളികൾ ഉണ്ട്. 11 വർഷംകൊണ്ട് ശേഖരിച്ചതാണിത്. വിദേശത്തുനിന്ന് വരുന്നവർ കൊണ്ടുവന്നവയും ഇറക്കുമതി ചെയ്യുന്നവരിൽനിന്നും വാങ്ങിച്ചവയുമുണ്ട്. കൂടാതെ പുതിയ ഇനങ്ങൾ കിട്ടിയാൽ ഉടനെ എന്നെ ഓർക്കുന്ന ചില കൂട്ടുകാരുണ്ട്. അവരുടെയൊക്കെ സഹായംകൊണ്ടാണ് എണ്ണം വർധിപ്പിക്കാൻ കഴിഞ്ഞത്. ഓരോ ഇനങ്ങളും കയ്യിൽ കിട്ടുമ്പോൾ അടുത്തത് ഏതാ എന്നറിയാനുള്ള ആകാംഷയാണ് തനിക്കെന്നും റീന. കൈവശമുള്ള തക്കാളികൾ മിക്ക ഇനത്തിനും മധുരമാണെന്നും റീന പറയുന്നു. അതുകൊണ്ടുതന്നെ വെറുതെ പറിച്ചു കഴിക്കുകയും ചെയ്യാം. 

കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക https://www.manoramaonline.com/web-stories/karshakasree/2023/03/06/106-tomato-varieties-from-8-countries.html

tomato-3

English summary: 106 tomato varieties from 8 countries; A housewife with a tomato revolution in a 10 meter corridor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com