ADVERTISEMENT

പത്ത് സെന്റ് വരുന്ന പുരയിടത്തിൽ നട്ട് പരിപാലിച്ച പടവലമാണ് ഇപ്പോൾ വാത്തിക്കുടി പഞ്ചായത്തിലെ ചെമ്പകപ്പാറയിൽ സംസാര വിഷയം. വട്ടംതൊട്ടിയിൽ തോമസിന്റെ വീട്ടുമുറ്റത്ത് നിൽക്കുന്ന പടവലത്തിൽ കായ്ക്കുന്നത് അദ്ഭുത പടവലങ്ങളാണ്.

ഒൻപത് അടിയിലധികം നീളമുള്ള കായ്കൾ മണ്ണിൽ മുട്ടിയിട്ടും വളർച്ച അവസാനിച്ചിട്ടില്ല. നിരനിരയായി കായ്ച്ചു കിടക്കുന്ന അസാമാന്യ നീളമുള്ള പടവലങ്ങളുടെ കാഴ്ച ഏവർക്കും കൗതുകമുണർത്തുന്നതാണ്.

longest-snakgourd-1
ചെമ്പകപ്പാറ വട്ടംതൊട്ടിയിൽ തോമസും ഭാര്യ തങ്കമ്മയും പടവലത്തിനു സമീപം.

മൂന്ന് മാസം മുൻപ് ഇളയ മകൾക്ക് എവിടെ നിന്നോ കിട്ടിയ ഒരു പച്ചക്കറി തൈ മാതാപിതാക്കൾക്ക് കൈമാറിയതോടെയാണ് പടവലത്തിന്റെ വളർച്ച ആരംഭിക്കുന്നത്. പാവൽ എന്ന് കരുതി തോമസും ഭാര്യ തങ്കമ്മയും ചേർന്ന് തടമെടുത്ത് നട്ട് വെള്ളവും വളവും നൽകി തൈ പരിപാലിച്ചു പോന്നു. പടവലമാണെന്നു മനസ്സി ലായതോടെ പന്തലിനു ഉയരം കൂട്ടി കായ് വളരാൻ സൗകര്യമൊരുക്കി. ചെടി വളർന്ന് പന്തലിച്ച് പൂവിട്ടു കായ്ച്ചു തുടങ്ങിയതോടെയാണ് വീട്ടുകാരെ അമ്പരപ്പിച്ച് നീളൻ കായ്കൾ വളർന്നു തുടങ്ങിയത്. ഇത്തരം പടവലം മറ്റൊരിടത്തും കണ്ടിട്ടില്ലെന്നു നാട്ടുകാരും പറയുന്നു.

തോമസിനും കുടുംബത്തിനും ആകെയുള്ളത് 10 സെന്റ് സ്ഥലവും വീടുമാണ്. ഭാര്യ തങ്കമ്മ പാരമ്പര്യ ചികിത്സ ചെയ്യുന്നതിനാൽ കൂട്ടത്തിൽ ഒട്ടേറെ ഔഷധ സസ്യങ്ങളും വളരുന്നുണ്ട്. പുരയിടത്തിൽ രാസവളം പ്രയോഗിക്കുന്ന പതിവില്ല. വലുപ്പമേറെ ഉള്ളതിനാൽ പടവലങ്ങ കടകളിൽ എടുക്കാറില്ലെന്നു തോമസ് പറയുന്നു. ഇതോടെ വിളവെടുക്കുന്ന പടവലങ്ങകൾ സമീപത്തുള്ള വീടുകളിൽ സൗജന്യമായി നൽകുകയാണ് ഇവർ.

കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com