ADVERTISEMENT

ചെറുധാന്യങ്ങളിൽ പ്രധാനിയായ തിന അഥവാ ഫോക്സ്ടെയ്ൽ മില്ലെറ്റ് ഉപയോഗിച്ചുള്ള രുചികരമായ പൊങ്കൽ വീട്ടിൽത്തന്നെ തയാറാക്കാം.   പാചകക്കുറിപ്പു തയാറാക്കിയത് ദേശീയ രാജ്യാന്തര ഭക്ഷ്യ ബ്രാൻഡുകൾക്കു വേണ്ടി പ്രവർത്തിക്കുന്ന ഫുഡ് ടെക്നോളജിസ്റ്റും ഡയറ്റീഷ്യനുമായ ദുർഗ ചെല്ലാറാം.

ചേരുവകൾ

  1.  ചെറുപയർ പരിപ്പ് - അരക്കപ്പ്
  2. ഫോക്സ്ടെയ്ൽ മില്ലെറ്റ് - അരക്കപ്പ്
  3. വെള്ളം - 2 കപ്പ്
  4. നെയ്യ് - ഒരു വലിയ സ്പൂൺ
  5. ജീരകം - അര ചെറിയ സ്പൂൺ
    കുരുമുളക് - 6 മണി
    ഇഞ്ചി ഗ്രേറ്റ് ചെയ്തത് - അര ചെറിയ സ്പൂൺ
  6. കറിവേപ്പില - ഒരു തണ്ട്
    മഞ്ഞൾപ്പൊടി - കാൽ ചെറിയ സ്പൂൺ
    കായംപൊടി - ഒരു നുള്ള് 
  7. ഉപ്പ് - പാകത്തിന്

പാകം ചെയ്യുന്ന വിധം

  • ചെറുപയർ പരിപ്പ് എണ്ണയില്ലാതെ വറുക്കുക. നല്ല മൂത്ത മണം വരണം. ബ്രൗൺ നിറമാകരുത്.
  • ചെറുപയർ പരിപ്പും ഫോക്സ്ടെയ്ൽ മില്ലെറ്റും യോജിപ്പിച്ചു രണ്ടു കപ്പ് വെള്ളം ചേർത്തു കുക്കറിലാക്കുക. ഇതു ചെറുതീയിൽ വച്ചു രണ്ട്-മൂന്നു വിസിൽ വരുന്നതുവരെ വേവിക്കണം.
  • ചുവടു കട്ടിയുള്ള പാനിൽ നെയ്യ് ചൂടാക്കി അഞ്ചാമത്തെ ചേരുവ ചേർക്കുക.
  • ജീരകം പൊട്ടിക്കഴിയുമ്പോൾ ആറാമത്തെ ചേരുവ ചേർത്തു മൂപ്പിക്കുക. 
  • ഇതിലേക്കു വേവിച്ചു വച്ചിരിക്കുന്ന മില്ലെറ്റ്-ചെറുപയർ പരിപ്പു മിശ്രിതം ചേർത്തു നന്നായി യോജിപ്പിക്കുക.
  • പാകത്തിന് ഉപ്പും ആവശ്യമെങ്കിൽ വെള്ളവും ചേർത്തു കുഴഞ്ഞിരിക്കുന്ന പരുവത്തിൽ വാങ്ങുക.
  • ചൂടോടെ ചട്നി/സാമ്പാറിനൊപ്പം വിളമ്പാം.

ഇതിൽ ഗ്രീൻപീസ്/കാരറ്റ്/ബീൻസ് എന്നിവയും ചേർക്കാം. പച്ചക്കറികൾ വെവ്വേറെ വേവിച്ചു മില്ലെറ്റ്-ചെറുപയർ പരിപ്പു മിശ്രിതത്തിൽ ചേർത്താൽ മതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com