ADVERTISEMENT

വൈറ്റമിൻ എയുടെ ഉയർന്ന ഉറവിടമാണ് നേന്ത്രപ്പഴം. പക്ഷേ, പഴത്തിന് ദൃഢത കൂടുതലായതിനാൽ അതിനോടു പ്രിയമില്ലാത്തവർ ഒട്ടേറെ. ചെറുപഴങ്ങളോടാണ് പലർക്കും കൂടുതൽ താൽപര്യമെന്ന് തിരുച്ചിറപ്പള്ളിയിലെ ദേശീയ വാഴഗവേഷണ കേന്ദ്രം (എൻആർസിബി) പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. എസ്.ഭാഗ്യറാണി പറയുന്നു. നേന്ത്രന്റെ ആരോഗ്യഗുണങ്ങളെല്ലാം പക്ഷേ ചെറുപഴങ്ങളിൽ ഇല്ലല്ലോ. അവർക്കായി നേന്ത്രന്റെ ഗുണങ്ങളും ചെറുപഴത്തിന്റെ ഘടനയുമുള്ള പുതിയൊരിനം ഡോ. ഭാഗ്യറാണി വികസിപ്പിച്ചിട്ടുണ്ട്: പേര് കാവേരി കാഞ്ചൻ.

bhagyarani

സാധാരണഗതിയിൽ ഒരു നേന്ത്രപ്പഴം കഴിച്ചാൽ വയർ നിറയും. എന്നാൽ, ചെറുപഴങ്ങൾപോലെ കാവേരി കാഞ്ചൻ രണ്ടോ മൂന്നോ കഴിക്കാം കൾട്ടിവർ റോസ് ഇനവും നേന്ത്രനും ചേർത്താണ് കാവേരി കാഞ്ചൻ വികസിപ്പിച്ചത്. വിളദൈർഘ്യം നേന്ത്രന്റേതു തന്നെ. 7–8 പടല, കുലത്തൂക്കം ശരാശരി 25 കിലോ. കേരളത്തിലെ മണ്ണിനും യോജിച്ച ഈ ഇനത്തിന്റെ തൈകൾ വിപുലമായി ഉൽപാദിപ്പിച്ചു തുടങ്ങിയിട്ടില്ലെങ്കിലും കേരളത്തിൽനിന്നുള്ള ചില കർഷകര്‍ വാങ്ങി പരീക്ഷിക്കുന്നുണ്ടെന്ന് ഡോ. ഭാഗ്യറാണി പറയുന്നു.    

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com