ADVERTISEMENT

1. രാത്രി കിടക്കുന്നതിനു മുന്‍പ് എന്നും പാത്രം കഴുകി വയ്ക്കുന്നത് ശീലമാക്കുക. അല്ലെങ്കില്‍ രാത്രി പാറ്റ, പല്ലി മുതലായവ സിങ്കില്‍ കിടക്കുന്ന ഭക്ഷണ അവശിഷ്ടങ്ങളിലും പാത്രങ്ങളിലും വന്നിരിക്കാന്‍ സാധ്യതയുണ്ട്. അത് പിന്നെ നിങ്ങൾക്ക് പണിയാകൂട്ടാ... 

2. മുട്ട വലിയ തീയിൽ പാകം ചെയ്യരുത്. അധികം വെന്താൽ രുചി നഷ്‌ടപ്പെടും. പിന്നെ വെറുതെ ഗ്യാസും കളയണ്ടല്ലോലേ...

3. പുതിയ ചീനിച്ചട്ടിയിൽനിന്നും വറുത്ത സാധനങ്ങൾ അടിയിൽ പറ്റാതെ ഇളകി വരാൻ ചേമ്പിൻ തണ്ട് അരിഞ്ഞിട്ട് വെള്ളം തിളപ്പിച്ചാൽ മതി. ഇല്ലെങ്കിൽ ചീനിച്ചട്ടി ഉരച്ചുരച്ച് ഇരിക്കേണ്ടി വരും. 

4. ഈന്തപ്പഴം പ്ലാസ്റ്റിക് കവറിലാക്കി, ഫ്രിജില്‍ സൂക്ഷിച്ചാല്‍ ഏറെക്കാലം കേടുകൂടാതിരിക്കും. ഇല്ലെങ്കിൽ കടായി അവസാനം കളയേണ്ടിവരും. 

5. കറിയിൽ എരിവോ എണ്ണയോ കൂടിയാൽ, ഒരു കഷണം റൊട്ടി എടുത്ത് അൽപം വെള്ളത്തിൽ കുഴച്ചു ചെറിയ ഉരുളകളാക്കി കറിയിൽ ഇടുക, അപ്പോൾ എണ്ണയും എരിവും വലിച്ചെടുക്കും. 

6. പുഴുങ്ങിയ മുട്ട പൊട്ടാതിരിക്കാൻ ചൂടുവെള്ളത്തിൽ മുക്കിയ കത്തി ഉപയോഗിച്ച് മുറിച്ചാൽ മതീട്ടാ.. 

7. തേങ്ങ വറുത്തരയ്ക്കുന്നതിനു മുന്‍പ് ആദ്യം മിക്സിയില്‍ ഒന്ന് ക്രഷ് ചെയ്യുക, ഒരേ നിറത്തിലും, വേഗത്തിലും തേങ്ങ വറുത്തെടുക്കാം. 

8. വെളുത്തുള്ളി എളുപ്പത്തിൽ നന്നാക്കാൻ, കഴുകി ഒരു മണിക്കൂറോളം തണുത്ത വെള്ളത്തിൽ മുക്കിവയ്ക്കുക. 

9. തേങ്ങ ചിരവാന്‍ ഉപയോഗിക്കുന്ന ചിരവയുടെ നാക്ക് ഇപ്പോഴും മൂടി സൂക്ഷിക്കുക. ഇല്ലെങ്കിൽ പണി പാളും. നനച്ചു തുടച്ചതിനു ശേഷം മാത്രം തേങ്ങ ചിരവുക.

tomato

10. തക്കാളി അഞ്ചു മിനിറ്റ് തിളച്ച വെള്ളത്തിൽ ഇട്ടുവച്ചാൽ പെട്ടെന്നു തൊലി കളയാം. പെട്ടെന്ന് തൊലി കളഞ്ഞാൽ പെട്ടെന്നു തന്നെ അടുത്ത പണി ചെയ്തു തുടങ്ങാം.

11. വഴുതനങ്ങ അരിയുമ്പോള്‍ നിറം മങ്ങാതിരിക്കാന്‍ കഷണങ്ങളില്‍ അല്‍പം ഉപ്പ് ചേര്‍ത്ത എണ്ണ പുരട്ടി വച്ചാല്‍ മതി.

12. സവാള വഴറ്റുമ്പോൾ അൽപം പഞ്ചസാര ചേർത്താൽ പെട്ടെന്നു മൂക്കും. നല്ല സ്വാദും ഉണ്ടായിരിക്കും. 

13. ചിക്കന്‍ വറുക്കാനുള്ള എണ്ണയില്‍ അല്‍പം ഉപ്പ് ചേര്‍ത്താല്‍ എണ്ണ പൊട്ടിത്തെറിക്കില്ല.  

14. കറിയിൽ എരിവ് കുറയ്ക്കാൻ അൽപം പാൽപ്പൊടിയും ചേർക്കാം. ഇത് എരിവ് കുറഞ്ഞ് കിട്ടുന്നതിനൊപ്പം കറിക്ക് കൊഴുപ്പും നൽകും.

15. മീന്‍ കറിക്കു താളിക്കുമ്പോള്‍ കടുകിനോടോപ്പം അല്‍പ്പം ഉലുവ കൂടി ചേര്‍ക്കുക. 

16. തിളപ്പിക്കുമ്പോൾ ഒരു നുള്ള് പഞ്ചസാര ചേർത്താൽ ഗ്രീൻ പീസ് അതിന്റെ യഥാർഥ നിറം നിലനിർത്തും.

17. ചപ്പാത്തി പരത്താന്‍ ഉപയോഗിക്കുന്ന പലകയും എന്നും വൃത്തിയാക്കി സൂക്ഷിക്കുക. ഇടയ്ക്ക് വെള്ളത്തില്‍ കഴുകി, വെയിലത്തു വച്ച് ഉണക്കുക. കീടാണുകളിൽനിന്നും രക്ഷനേടാം. ഇല്ലെങ്കിൽ ചപ്പാത്തിക്കുഴലുകൊണ്ട് രണ്ടെണ്ണം കിട്ടിയെന്നു വരാം.. 

18. പ്രഷർകുക്കറിനുള്ളിലെ കറ കളയാൻ അതിനുള്ളിൽ നാരങ്ങയുടെ തൊണ്ടിട്ട് തിളപ്പിച്ചാൽ മതി. 

Curry Leaf Tree in kitchen balcony garden Kerala India
Curry Leaf Tree in kitchen balcony garden Kerala India

19. കറിവേപ്പിലയുടെ ഇലകൾ വായു കയറാത്ത കുപ്പിയിൽ അടച്ചു വച്ചാൽ ഏറെ നാൾ കേടുവരാതെ ഇരിക്കും. 

20. തൈര് അധികം പുളിക്കാതിരിക്കാന്‍ അതില്‍ ഒരു കഷണം തേങ്ങ ഇട്ടുവയ്ക്കുക. 

21. പഞ്ചസാര പാത്രത്തിൽ രണ്ട് ഗ്രാമ്പു ഇട്ടുവച്ചാൽ ഇവയിൽ ഉറുമ്പ് കയറില്ല. 

22. വറുക്കാനുള്ള എണ്ണ വൃത്തിയാക്കാന്‍ ഒരല്‍പ്പം വെന്ത ചോര്‍ ഇട്ടു വറുക്കുക, എണ്ണയിലെ അഴുക്കെല്ലാം ചോറിനൊപ്പം വരും. 

nadan-fish-curry

23. മീൻകറിയിൽ ചുവന്നുള്ളിയും മല്ലിപ്പൊടിയും ഒഴിവാക്കിയാൽ പെട്ടെന്ന് കേടാകില്ല. 

24. ചെറുപയർ, മുതിര, സോയാപയർ എന്നിവയൊക്കെ മുളപ്പിച്ച് ഉപയോഗിക്കുക. അത് ആരോഗ്യത്തിന് നല്ലതാണ്. 

25. ഓംലറ്റിന് നല്ല സോഫ്റ്റ് ആയി കിട്ടാന്‍ മുട്ട പതപ്പിച്ചതിനു ശേഷം അൽപം പാലോ വെള്ളമോ ചേര്‍ക്കുക. അടിപൊളിയാണേ... 

92528089

26. പഴങ്ങളും പച്ചക്കറികളും വൃത്തിയാക്കിയ ശേഷം ബോക്സുകളിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് നല്ലത്. 

27. പാല്‍ ഉപയോഗിച്ചുള്ള പായസങ്ങളില്‍ അല്‍പ്പം പഞ്ചസാര കാരമലൈസ് ചെയ്തിടുക. 

28. ചീര ന്യൂസ് പേപ്പറിൽ പൊതിഞ്ഞ് ഫ്രിജിൽ വച്ചാൽ കൂടുതൽ ദിവസം പുതുമ നിലനിർത്താം. 

29. പച്ചക്കറികൾ വാടിപ്പോയാൽ നാരങ്ങാനീരോ വിനാഗിരിയോ ചേർത്ത വെള്ളത്തിൽ ഒരു മണിക്കൂർ മുക്കിവച്ചാൽ മതി ആ പുതുമ തിരികെ കിട്ടും.

30. പപ്പടം കേടുകൂടാതിരിക്കാൻ അവ സൂക്ഷിക്കുന്ന പാത്രത്തിൽ അൽപം ഉലുവ ഇടുക.. 

Photo Credit: Santhosh Varghese / Shutterstock.com
Photo Credit: Santhosh Varghese / Shutterstock.com

31. വാഴപ്പിണ്ടി കറുക്കാതിരിക്കാൻ അരിഞ്ഞ് മോരിലിട്ടു വച്ചാൽ മതി.. 

32. ചെറുപഴം കൂടുതൽ ഉള്ളപ്പോൾ നന്നായി ഉണക്കി വച്ചിരുന്നാൽ വളരെനാൾ കേടാകാതിരിക്കും.. 

33. പാവയ്‌ക്ക ഉപയോഗിച്ചുള്ള കറികൾ തയാറാക്കുമ്പോൾ കയ്‌പ് കുറയ്‌ക്കാനായി ഒപ്പം ബീറ്റ്‌റൂട്ടോ ഉള്ളിയോ ചേർത്താൽ മതി.. 

meat-cooking

34. മാംസം തയാറാക്കുന്നതിന് മുൻപ് അരമണിക്കൂർ നല്ല ചൂടുള്ള വെള്ളത്തിലിടുക. 

35. മീന്‍ അച്ചാര്‍ ഉണ്ടാക്കുമ്പോള്‍ വെള്ളത്തിനുപകരം കുടുംപുളിയിട്ട വെള്ളമൊഴിക്കുക. 

36. കോഴിയിറച്ചിയും മീനും വറുക്കാതെ ആവിയിൽ പാകപ്പെടുത്തുന്നത് കൂടുതൽ ആരോഗ്യകരമാണ്.. 

37. ചോറ് എളുപ്പത്തില്‍ വേവിക്കാന്‍ അരി രാത്രിയില്‍ കുതിര്‍ത്ത് ഫ്രിജില്‍ വയ്ക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com