ഇങ്ങനെ വളം നൽകിയാൽ മഞ്ചേരിക്കുള്ളൻ വാഴയിൽനിന്നു ശരാശരിയിലേറെ വലുപ്പത്തിൽ വിളവ്
Mail This Article
ഈ വർഷം വാഴയിൽ കാത്സ്യം കുറവ് വ്യാപകമായി കണ്ടുവരുന്നു. കൂമ്പ് പൂർണമായും വിരിയാതിരിക്കുക, ഒരു ഇല വിരിഞ്ഞു മൂപ്പെത്തുന്നതിനു മുൻപ് അടുത്ത കൂമ്പ് വരിക, വെള്ളക്കൂമ്പ് എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. മറ്റു പ്രശ്നങ്ങളാണ് ഈ ലക്ഷണങ്ങൾക്കു കാരണം എന്ന് തെറ്റിദ്ധരിക്കരുത്. കാത്സ്യം നൈട്രേറ്റ് സ്പ്രേ മാത്രമാണ് ഈ പ്രശ്നത്തിനു പരിഹാരം.
സമീപകാലത്ത് കർഷകര്‍ക്കിടയിൽ പ്രിയം നേടിയ മഞ്ചേരിക്കുള്ളൻ വാഴയിൽനിന്നു ശരാശരിയിലേറെ വലുപ്പത്തിൽ വിളവ് ലഭിക്കണമെങ്കിൽ വളം സ്പ്രേ രൂപത്തിൽ നൽകണം. ഈയിനം കൃഷി ചെയ്ത കർഷകരുടെ അനുഭവമാണിത്.
അടുത്ത ഓണക്കാലത്തേക്ക് നേന്ത്രൻ നട്ടവർക്കു പൊതുശുപാർശയായി ചുവടെ ചേർക്കുന്ന പട്ടികപ്രകാരം വളപ്രയോഗം നടത്താം. വാഴ ഒന്നിന് ഗ്രാം.
ഓരോ മാസവും നൽകേണ്ട വളത്തിന്റെ പകുതി വീതം 15 ദിവസത്തെ ഇടവേളയിൽ കൊടുക്കുന്നത് കൂടുതൽ ഫലപ്രദം.