നാസയ്ക്കും ആശ്വാസം ഇഞ്ചി
Mail This Article
×
ഭക്ഷ്യവസ്തുവായും ഔഷധമായും നമ്മുടെ നിത്യോപയോഗ വസ്തുവാണ് ഇഞ്ചി. പുരാതന ഗ്രീക്കുകാരും റോമാക്കാരും ആരോഗ്യ, സൗന്ദര്യപരിപാലനത്തിന് ഇഞ്ചി ഉപയോഗപ്പെടുത്തിയിരുന്നത്രെ. നീര്, വീക്കം എന്നിവയ്ക്കു മറുമരുന്നായ ഇഞ്ചിക്ക് ഈ ഗുണം നല്‍കുന്നത് അതിലെ ജിഞ്ചറോള്‍, ഷോഗോള്‍സ്, പാരഡോല്‍ തുടങ്ങിയ രാസഘടകങ്ങളാണെന്നു ഗവേഷകര്‍. ഇഞ്ചിയിലകള്‍ കീടനിയന്ത്രണത്തിനും ഉപകരിക്കുന്നുണ്ട്. ഇഞ്ചിയില്‍നിന്നു വേര്‍തിരിച്ചെടുക്കുന്ന ചില ഘടകങ്ങള്‍ മാനസിക സമ്മര്‍ദത്തിന് ആശ്വാസം പകരുന്ന മരുന്നുകള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ചുവരുന്നു. പ്രമുഖ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ, ബഹിരാകാശ യാത്രികര്‍ക്ക് ഉണ്ടായേക്കാവുന്ന ‘സ്പേസ് സിക്നസ്’ എന്ന അവസ്ഥയെ നേരിടാന്‍ ഇഞ്ചി ഫലപ്രദമാണെന്നു കണ്ടെത്തി പ്രയോജനപ്പെടുത്തുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.