ADVERTISEMENT

കുന്നിൻപ്രദേശങ്ങളിലും റോഡരികിലും മലയോരമേഖലയിലെ കിളച്ചുമറിക്കാത്ത സ്ഥലങ്ങളിലും കാണുന്ന വെള്ളപ്പൂക്കൾ നിറഞ്ഞതും വലിയ ഇലയുള്ളതുമായ ചെടിയാണ് പെരുവലം. ഏറെ ഗുണമേന്മകളുള്ള ഈ ചെടി വെരുയ്, വട്ടപ്പലം, ഒരു വേരൻ എന്നീ പേരുകളിലും അറിയപ്പെടുന്നു. വിത്തു വഴിയാണ് വംശ വർധന. കൂടാതെ, വേരിൽനിന്നും തൈകൾ ഉണ്ടായിക്കാണുന്നു. ഒന്ന്–ഒന്നര മീറ്റർവരെ ഉയരത്തിൽ വളരുന്നു. തേക്കിന്റെ ഇലയും പെരുവലത്തിന്റെ ഇലയും മത്സ്യം കെട്ടിക്കൊടുക്കാൻ പണ്ട് ഉപയോഗിച്ചിരുന്നു. 

Also read: തൊടിയിലെ പെരുവെലവും ഔഷധമാണ്, ആസ്‌മയ്ക്കു പോലും

ഇല മികച്ച ജൈവവളവും കീടനാശിനിയുമാണ്. പച്ചക്കറികൾക്ക് ഇതിന്റെ പച്ച ഇലകൾ ഇട്ടുകൊടുത്താൽ കീടശല്യം ഒഴിവാക്കാം. ഇലകളിൽ ധാരാളം നൈട്രജൻ അടങ്ങിയിരിക്കുന്നു. ഇലയും വേരും ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു. മൂപ്പ് കൂടിയ വട്ടപ്പലത്തിന്റെ വേരിൽനിന്ന് തൊലിയെടുത്താണ് ഔഷധമാക്കുന്നത്. മൈഗ്രെയ്ന്‍, ആസ്മ, കുഴിനഖം, കൊതുകു കടിച്ചുണ്ടാകുന്ന ചെറിച്ചിൽ, ചില ത്വക്ക് രോഗങ്ങൾ, കുട്ടികളിലെ കരപ്പൻ എന്നിവയ്ക്കു മരുന്നാണ്. ഗർഭിണികൾ പെരുവലത്തിന്റെ മരുന്നുകളൊന്നും കഴിക്കരുത് എന്നു പറയുന്നു.

എ.വി.നാരായണൻ: 9745770221

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com