ഇനി എല്ലാ വീടുകളിലും പച്ചക്കറി; ദ്രുത ദൗത്യം: പച്ചക്കറി ഉൽപാദന യജ്ഞം വരുന്നു
Mail This Article
×
പച്ചക്കറി ഉൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ ലക്ഷ്യമിട്ടു ജനകീയ പ്രചാരണ പരിപാടി നടപ്പാക്കുന്നു. എല്ലാ വീടുകളിലും പച്ചക്കറി ഉൽപാദിപ്പിച്ചു പോഷക സമൃദ്ധവും സുരക്ഷിതവുമായ ഭക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ‘സമഗ്ര പച്ചക്കറി ഉൽപാദന യജ്ഞം’എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കൃഷി വകുപ്പ് കരടു രൂപം തയാറാക്കി വരുന്നു. അടുത്ത മാസം പദ്ധതി നടപ്പാക്കും.
മുഖ്യ ലക്ഷ്യങ്ങൾ
- അടുത്ത 5 വർഷത്തിനകം പച്ചക്കറി ഉൽപാദനത്തിൽ സ്വയം പര്യാപ്തത.
- കർഷക കൂട്ടായ്മകളെ പ്രോത്സാഹിപ്പിച്ചു പച്ചക്കറി ഉൽപാദനം, വിപണനം, മൂല്യവർധന എന്നീ മേഖലകളിൽ പങ്കാളികളാക്കുക.
- ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള പച്ചക്കറിയുടെ വരവു നിയന്ത്രിക്കുക.
- ഉൽപാദനവും ഉൽപാദനക്ഷമതയും വിപണിയും മെച്ചപ്പെടുത്തി കർഷകരുടെ വരുമാനം വർധിപ്പിക്കുക.
- കാർഷിക മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക.
- സുസ്‌ഥിരമായ കാർഷിക വളർച്ചയിലേക്കു നയിക്കുന്ന പരിസ്‌ഥിതി-സൗഹൃദ കൃഷി രീതികൾ പ്രോത്സാഹിപ്പിക്കുക.
English Summary:
Kerala Strives for Vegetable Self-Sufficiency with New Mission
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.