ADVERTISEMENT

ഇന്ത്യയുടെ മാത്രം കന്നുകാലിയിനങ്ങൾ – ഭാഗം 2

കർണാടകയിലെ ചിക്‌മംഗളൂർ, ചിത്രദുർഗ, ഹസൻ, ഷിമോഗ, ടംകുർ, ദേവനഗർ എന്നിവിടങ്ങളിൽ ഉരുത്തിരിഞ്ഞുവന്ന ഇനം. ഹഗലവതി, ചിത്രദുർഗ് ഇനങ്ങളുമായയി സാമ്യമുണ്ട്. സഹനശീലം, വേഗം എന്നിവ ഈ ഇനം കാളകളുടെ ഗുണങ്ങളായിരുന്നു. അതുകൊണ്ടുതന്നെ, പണ്ടുകാലത്ത് യുദ്ധസാമഗ്രികൾ വഹിക്കാൻവേണ്ടിയായിരുന്നു ഇവയെ പ്രധാനമായും ഉപയോഗിച്ചിരുന്നത്. പാലുൽപാദനത്തിൽ ബഹദൂരം പിന്നിലായിരുന്നെങ്കിലും രാജകൊട്ടാരങ്ങളിലേക്കുള്ള പാലിനും പാലുൽപന്നങ്ങൾക്കും ഇവയെയായിരുന്നു വളർത്തിയിരുന്നത്.

മൈസൂരിലെ വിജയനഗര സാമ്രാജ്യത്തിന്റെ പ്രത്യേക ശ്രദ്ധ ലഭിച്ച രണ്ടിനം കന്നുകാലികളിലൊന്നാണ് അമൃത് മഹൽ. കാലിവളർത്തലുകാരായ ഗൊല്ലാസ് വിഭാഗക്കാരാണ് ഈ ഇനം പശുക്കളെ പരിപാലിച്ചുപോന്നിരുന്നത്. പിന്നീട് ചിക്ക ദേവരാജ വൊഡയാറിന്റെ ഭരണകാലത്ത് കൊട്ടാരങ്ങളിൽ നെയ്യും പാലും വിതരണം ചെയ്യുന്നതിനായി ബട്ടർ ഡിപ്പാർട്ട്മെന്റ് രൂപീകരിച്ചിരുന്നു. അവിടുത്തെ പ്രധാന ഇനം കന്നുകാലികൾ ഇവയായിരുന്നു. പിന്നീട് ഹൈദർ അലി ചുമതലയേറ്റപ്പോൾ ബട്ടർ ഡിപ്പാർട്ട്മെന്റ് എന്നത് അമൃത് മഹൽ എന്ന് പുനർനാമകരണം ചെയ്തു. പിന്നീട് ആ പേര് ഈ ഇനം കന്നുകാലികൾക്കും വീണു.

100 മൈൽ അകലേക്കു തോക്കുകൾ കൊണ്ടുപോകുന്നതിനായി അമൃത് മഹൽ കാളകളെ ഹൈദർ അലി ഉപയോഗിച്ചതോടെ ബ്രിട്ടീഷുകാർക്കും ഈ ഇനത്തോട് പ്രിയം കൂടി. 100 മൈൽ സഞ്ചരിക്കാൻ രണ്ടു ദിവസംമാത്രമാണ് വേണ്ടിവന്നത്. ഇതാണ് ബ്രിട്ടീഷുകാർക്ക് ഈ ഇനത്തോട് പ്രിയം കൂടാൻ കാരണം. ടിപ്പുസുൽത്താനും അമൃത് മഹൽ ഇനം കാളകളുണ്ടായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com