ADVERTISEMENT

എത്രയൊക്കെ ശ്രദ്ധിച്ചാലും ഉടയിൽനിന്നു അവഗണനയുണ്ടായി എന്നു തോന്നിയാൽ മാനസിക പിരിമുറുക്കമുണ്ടാകുന്ന ജീവിയാണ് നായ. അതുകൊണ്ടുതന്നെ നായ്ക്കളിലുണ്ടാകുന്ന വിഷാദരോഗത്തെക്കുറിച്ച് ഏതാനും ദിവസം മുമ്പ് ഇവിടെ പരാമർശിക്കുകയും ചെയ്തിരുന്നു (നായ്ക്കളിലെ വിഷാദരോഗത്തെക്കുറിച്ച് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക). അവഗണന തോന്നിയാൽ വിഷമിച്ചിരിക്കുക മാത്രമല്ല നായ്ക്കൾ ചെയ്യുക. അവയുടെ ശ്രദ്ധ മറ്റെന്തിലേക്കും തിരിക്കാൻ നായ്ക്കൾ ശ്രദ്ധിക്കാറുണ്ട്. അത്തരത്തിൽ മണ്ണുതിന്നുന്ന അവസ്ഥയെക്കുറിച്ചുള്ള ഡോ. മരിയ ലിസ മാത്യുവിന്റെ കുറിപ്പ് വായിക്കാം. എന്തുകൊണ്ടാണ് നായ്ക്കൾ മണ്ണു തിന്നുന്നത്. എന്തൊക്കെയാണ് അതിന്റെ കാരണം എന്നെല്ലാം ഡോക്‌ടറുടെ കുറിപ്പിലുണ്ട്.

"മൂന്നുനേരം മൂക്കുമുട്ടെ തീറ്റ തിന്നുന്നതാ എന്നിട്ടും അല്ലി മണ്ണ് തിന്നുന്നു". ആതിരയുടെ മുഖത്തു നീരസം .

"മണ്ണ് മാത്രമേയുള്ളോ "? ഞാൻ

" അല്ല, കല്ലും, തടിയും, വായിൽ കിട്ടുന്നതെന്തും"

" പൈക്ക ആണല്ലോ "

"അതെന്താ?".

" ഭക്ഷണസാധനം അല്ലാത്ത എന്തും ഭക്ഷിക്കുന്നതാണു പൈക്ക" .

dog-pica-1

"ങ്ങാ ഹാ ?"

"നായ്ക്കളിൽ പലപ്പോഴും കണ്ടുവരാറുണ്ട്.. ഇതൊരു Psychologically compulsive behavior ആവാം ".

"എന്നുവച്ചാൽ"

" വേർപാടിന്റെ വേദന. അത് ഉടമയാവാം, അമ്മയാവാം, സഹോദരങ്ങളാകാം, പിന്നെ ഏകാന്തത, അവഗണന, സമ്മർദം, ബോറടി "

പട്ടിയ്ക്കു ബോറടിയോ ? ആതിര ചിരിച്ചു

"ഒന്നും ചെയ്യാനില്ല , കൂട്ടുമില്ല പട്ടിക്കും ബോറടിക്കും "

" ഡോക്ടര് പറഞ്ഞ പോലെ മാനസിക പ്രശ്നമാരിക്കും .

മോൻ മെഡിസിന് അഡ്മിഷൻ കിട്ടി ഹോസ്റ്റലിലേക്കു പോയേ പിന്നെയാ. അവനും അല്ലിയും ചങ്ക്‌സ് ആരുന്നു ".

" ആയിരിക്കാം പക്ഷേ മറ്റ് ചില കാരണങ്ങൾ കൊണ്ടും പൈക്ക ഉണ്ടാവാം"

"അത് എന്തൊക്കെയാ?".

പല്ലു വരുമ്പോഴുള്ള മോണ തരിപ്പ്, പോഷകാഹാരക്കുറവ്, വിരബാധ, വിറ്റാമിൻ–ധാതുലവണക്കുറവ്, ഹോർമോൺ താളപ്പിഴ, പ്രമേഹം, വിളർച്ച... അങ്ങനെ, അങ്ങനെ..."

"ഇനിയിപ്പോ എന്ത് ചെയ്യും?"

" കാരണം അറിഞ്ഞു വേണം ചികിത്സ. രോഗാവസ്ഥയാണെങ്കിൽ അത് മാറാനുള്ള ചികിത്സ കൊടുക്കണം".

" ഒരു രോഗോമില്ല. നല്ല അടിവച്ചു കൊടുത്തു ഞാൻ."

"അയ്യോ അത് ഒരിക്കലും ഗുണം ചെയ്യില്ല."

"തലോടലും സ്നേഹപ്രകടനവുമേ ഗുണം ചെയ്യൂ. തല്ലാൻ ആണെങ്കിലും എന്നെ ഒന്ന് തൊട്ടല്ലോ, ശകാരമാണെങ്കിലും എന്നോട് മിണ്ടിയല്ലോ എന്ന് പോസിറ്റീവായി കാണുന്ന സാധു ജീവിയാണ് നായ ".

"അതറിഞ്ഞുടായിരുന്നു ".

ആതിരയുടെ മുഖത്ത് പശ്ചാത്താപം.

"ഒരു കാര്യം ചെയ്യൂ തിന്നാൻ പാടില്ലാത്ത സാധനങ്ങൾ കിട്ടുന്ന സാഹചര്യം ഒഴിവാക്കൂ. അറ്റ കൈക്കു വായ കെട്ടാം. കുറച്ചു കഴിയുമ്പോൾ ഈ ദുശീലം മാറിക്കോളും".

‌"ശരി ഡോക്ടർ നോക്കട്ടെ" ആതിര മടങ്ങി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com