ഒരുക്കാം പക്ഷികൾക്കു കുടിവെള്ളം; പത്തു ദിവസംകൊണ്ട് ഈ വിഡിയോ കണ്ടത് പത്തു ലക്ഷം പേർ
Mail This Article
വേനൽ കനത്തുകൊണ്ടിരിക്കുന്നു. പ്രകൃതിയിലെ ജീവജാലങ്ങൾ കുടിവെള്ളം കിട്ടാതെ അത്യുഷ്ണത്തിൽ നെട്ടോട്ടമോടുന്നു. കാട്ടാനകൾ കാടിങ്ങുന്നു. പിന്നാലെ കാട്ടുപോത്തുകളും കുടിവെള്ളം തേടി നാട്ടിലേക്കിറങ്ങന്നു. തിരുവനന്തപുരത്ത് പക്ഷികൾ കൂട്ടത്തോടെ ചത്തത് ഉഷ്ണ മർദംകൊണ്ടാണെന്നുള്ള റിപ്പോർട്ടുകളും വരുന്നു. സൂര്യൻ കത്തിജ്വലിക്കുമ്പോൾ പ്രകൃതിയിൽ ഏറെ ദുരിതത്തിലാകുന്നത് പക്ഷികളാണ്. അതുകൊണ്ടുതന്നെ അവയ്ക്ക് കുടിവെള്ളമൊരുക്കാൻ നാം ശ്രദ്ധിക്കണം.
ഫ്ലാറ്റുകളിൽ ബാൽക്കണിയിലോ വീട്ടുതൊടിയിലെ മരച്ചില്ലകളിലോ പക്ഷികൾക്ക് കുടിവെള്ളപ്പാത്രം ഒരുക്കാം. വെയിലേൽക്കാത്ത സ്ഥലത്ത് വെള്ളപ്പാത്രം സ്ഥാപിക്കുന്നതാണ് നല്ലത്. വെള്ളം ചൂടാകുന്നതും നീരാവിയായി നഷ്ടപ്പെടുന്നതും ഒഴിവാക്കാം. മാത്രമല്ല ചൂടുവെള്ളം പക്ഷികൾക്ക് കുടിക്കാനും കഴിയില്ല. പാത്രങ്ങൾ പോലെ ഓട്ടോമാറ്റിക് ഡ്രിങ്കറുകളും കുടിവെള്ളം നൽകാൻ സ്ഥാപിക്കാം. വെള്ളം കുറയുന്നതനുസരിച്ച് പാത്രം നിറയുന്ന വിധത്തിലുള്ള ഓട്ടോമാറ്റിക് ഡ്രിങ്കറുകൾ അനായാസം തയാറാക്കാവുന്നതേയുള്ളൂ. ഒരു പ്ലാസ്റ്റിക് കുപ്പിയും പരന്ന ഒരു പാത്രവും ഉണ്ടെങ്കിൽ കുറഞ്ഞ ചെലവിൽ ഓട്ടോമാറ്റിക് ഡ്രിങ്കറുകൾ ഉണ്ടാക്കാം.
പക്ഷികൾക്ക് ചെലവ് കുറഞ്ഞ രീതിയിൽ കുടിവെള്ളപ്പാത്രം നിർമിക്കുന്നതിനെക്കുറിച്ചുള്ള ഒരു വിഡിയോ പത്തു ദിവസംകൊണ്ട് കണ്ടത് പത്തു ലക്ഷത്തിലധികം പേരാണ്. ആ വിഡിയോ കാണാം