ADVERTISEMENT

മനുഷ്യർക്കെന്നപോലെ പക്ഷിമൃഗാദികൾക്കും കണ്ണിന് തിമിരം ബാധിക്കാറുണ്ട്. മൃഗങ്ങളിൽ തിമിരം ബാധിച്ചാൽ ശസ്ത്രക്രിയയിലൂടെ ഭേതമാക്കാൻ ഒട്ടേറെ ഉടമകൾ ശ്രമിക്കാറുണ്ട്. എന്നാൽ, പക്ഷികളുടെ സ്ഥിതി അങ്ങനല്ല. അപൂർവമായി മാത്രമേ ചികിത്സ നടത്താൻ ഉടമകൾ ശ്രമിക്കാറുള്ളൂ. അത്തരത്തിൽ തിമിരം മൂലം കാഴ്ച നഷ്ടപ്പെട്ട താറാവിന് മുംബൈയിൽ പ്രത്യേക ശസ്ത്രക്രിയ നടത്തി. വൈറ്റ് പെക്കിൻ ഇനത്തിൽപ്പെട്ട 3 വയസുള്ള താറാവിനാണ് മുംബൈയിലെ ദി ഐ വെറ്റ് എന്ന വെറ്ററിനറി ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയത്. മൃഗങ്ങൾക്കായുള്ള കണ്ണാശുപത്രിയാണിത്.

ഡിപ് എന്നു പേരുള്ള താറാവിനെ ഒരു പെറ്റ് എന്ന രീതിയിലാണ് ഉടമ വളർത്തിയിരുന്നത്. അതുകൊണ്ടുതന്നെ അതിന്റെ ഓരോ ചലനവും അദ്ദേഹം സസൂക്ഷ്മം നിരീക്ഷിക്കാറുണ്ടായിരുന്നു. കാഴ്ച മങ്ങിയപ്പോൾ ഫാമിലൂടെയുള്ള ഡിപ്പിന്റെ സഞ്ചാരവും ബുദ്ധിമുട്ടിലായി. ഇതേത്തുടർന്നാണ് ഉടമ ക്ലിനിക്കിലെത്തുന്നത്.

duck-1
picture courtesy: The Eye Vet

എക്‌സോട്ടിക് പെറ്റ്സ് വിദഗ്ധരായ ഡോ. ശിവാനി, ഡോ. അർച്ചന എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. അനസ്തേഷ്യ നൽകി മയക്കിയശേഷം ശസ്ത്രക്രിയ ചെയ്യാനായിരുന്നു തീരുമാനിച്ചതെങ്കിലും താറാവിന് അനസ്തേഷ്യ നൽകുന്നത് ശ്രമകരമായിരുന്നു. നീന്താൻ കഴിയുന്ന പക്ഷിയായതിനാൽ 30 മിനിറ്റോളം ശ്വസിക്കാതിരിക്കാൻ താറാവിന് കഴിയും. അതുകൊണ്ടുതന്നെ അനസ്തേഷ്യാ വാതകം ശ്വസിക്കാൻ താറാവ് മടിച്ചു. എങ്കിലും ഡോ. ശിവാനിയും ഡോ. അർച്ചനയും ഭംഗിയായി അനസ്തേഷ്യ നൽകി താറാവിനെ മയക്കി. ശേഷം ശസ്ത്രക്രിയ നടത്തുകയും ചെയ്തു. 2 ആഴ്ച മുൻപായിരുന്നു ശസ്ത്രക്രിയ. കാഴ്ച തിരികെ ലഭിച്ചതിനാൽ ഊർജസ്വലതയോടെ ഫാമിൽ സഞ്ചരിക്കുകയാണ് ഡിപ് ഇപ്പോൾ.

English summary: Cataract Surgery on a Pekin duck

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com