ADVERTISEMENT

? അക്വേറിയത്തിൽ വളർത്തുന്ന സിൽവർ അരോണയുടെ കണ്ണുകൾ താഴേക്കു നോക്കുന്ന വിധത്തിലാണ് കാണുന്നത്. 4 വയസ്സുള്ള മത്സ്യത്തിന്റെ ആരോഗ്യത്തിനോ ഭക്ഷണമെടുപ്പിനോ കുറവ് കാണുന്നില്ല. എന്തുകൊണ്ടാണിങ്ങനെ?  ഭേദമാക്കാനാവുമോ?

ഡ്രോപ്പ് ഐ അഥവാ കണ്ണുകൾ താഴേക്ക് തുറന്നിരിക്കുന്ന അവസ്ഥ അരോണ മത്സ്യങ്ങളിൽ കാണുന്ന ഒരു രോഗാവസ്ഥയാണ്. ഇത് പൂർണമായും പൂർവസ്ഥിതിയിലാക്കാനാവില്ല. കണ്ണുകള്‍ക്കു പിന്നിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് ഒരു കാരണം. ഇവയുടെ നോട്ടം കൂടുതൽ ടാങ്കുകളുടെ താഴ്ഭാഗത്തേക്കാകുമ്പോൾ കണ്ണിന്റെ പേശികൾ വലിഞ്ഞു കണ്ണുകൾ താഴോട്ടുതന്നെ ആകുന്നതു മറ്റൊരു കാരണം. ഭക്ഷണമായി നൽകുന്ന ജീവനുള്ള മത്സ്യങ്ങൾ ടാങ്കിന്റെ അടിയിൽ ഓടിനടക്കുമ്പോഴും ഒരു പരിധിയിൽ കൂടുതൽ ഉയരമുള്ള ടാങ്കുകളുടെ അടിഭാഗത്തേക്ക് വെളിച്ചം അടിക്കുമ്പോഴും മറ്റുമാണ് ഇവയുടെ നോട്ടം താഴ്ഭാഗത്തേക്ക് കേന്ദ്രീകരിക്കുന്നത്. കൊഴുപ്പ് കുറഞ്ഞ ചെറിയ മത്സ്യങ്ങളെ ആവശ്യമുള്ളപ്പോൾ മാത്രം ഭക്ഷണമായി നൽകുകയും അക്വേറിയത്തിനകത്തേക്ക് അമിതമായി വെളിച്ചം വിശേഷിച്ച്, ടിവിയിൽനിന്നോ മറ്റേതെങ്കിലും വഴിയിലൂടെയോ വരുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. ഗ്ലാസ് ടാങ്കുകളുടെ അടിവശത്ത് കട്ടി കുറഞ്ഞ മണലോ, കല്ലുകളോ വിരിച്ച് പ്രകാശത്തിന്റെ പ്രതിഫലനം കുറയ്ക്കുന്നതും നന്ന്.  പൊന്തിക്കിടക്കുന്ന വിവിധ വർണങ്ങളിലുള്ള പ്ലാസ്റ്റിക് ബോളുകൾ അക്വേറിയത്തിൽ ഇട്ടാൽ ഇവയുടെ ശ്രദ്ധ മുകൾഭാഗത്തേക്ക് ആവുകയും വളരെ സാവകാശമാണെങ്കിലും താഴേക്കു നോക്കുന്ന അവസ്ഥ മാറുകയും ചെയ്യും.

English summary: Arowana Drop Eye Syndrome

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com