ഇവർ ദീപക്കിന്റെ കരിമ്പുലികൾ
Mail This Article
കേരളത്തിൽ അധികമാരുടെയും കൈവശമില്ലാത്ത ബ്ലാക്ക് ജർമൻ ഷെപ്പേർഡ് നായ്ക്കളെ വളർത്തുകയാണ് എറണാകുളം ജില്ലയിലെ ഇരമല്ലൂർ സ്വദേശി മുകളംപുറത്ത് ദീപക് രാജ്. 2007ൽ ജർമൻ ഷെപ്പേഡ് നായ്ക്കളെ വളർത്തിത്തുടങ്ങിയ ദീപക് 2011 മുതൽ ബ്ലാക്ക് ജർമൻ ഷെപ്പേഡ് നായ്ക്കളെ മാത്രം വളർത്തിവരുന്നു.
ബ്ലാക്ക് ജർമൻ ഷെപ്പേഡിൽ 4 പെൺനായ്ക്കളാണ് ദീപക്കിനുള്ളത്. ആൺനായ സഹോദരിയുടെ വീട്ടിലാണ്. ഇവയുടെ കുഞ്ഞുങ്ങളെ വിൽക്കുന്നതിലൂടെ മെച്ചപ്പെട്ട വരുമാനം നേടാനും ദീപക്കിനു കഴിയുന്നു. തണുപ്പേറിയ കാലാവസ്ഥയിൽ വളർത്താൻ യോജിച്ച ഇനമായതിനാൽ കേരളത്തിലെ കാലാവസ്ഥയിൽ വളർത്തുമ്പോൾ ശ്രദ്ധ കൂടുതൽ വേണം. നീളമേറിയ രോമങ്ങളായതിനാൽ നിത്യവും ചീകിയൊരുക്കണം. അല്ലാത്തപക്ഷം രോമം കട്ടപിടിച്ച് നായ്ക്കളുടെ ഭംഗി നഷ്ടപ്പെടും. മാത്രമല്ല ചർമരോഗങ്ങളും പിടിപെടാമെന്നും ദീപക്.
ചോറും ചിക്കനുമൊപ്പം പച്ചക്കറികളും ഉൾപ്പെടുത്തിയ പോഷകസമ്പുഷ്ടമായ ആഹാരമാണ് നായ്ക്കൾക്ക് നൽകുന്നത്. അതും ഒരു നേരം മാത്രം. വ്യായാമത്തിനും പരിഗണന നൽകുന്നുണ്ട്.
ഫോൺ: 9746796596
വിഡിയോ കാണാം
English summary: Black German Shepherd Dogs