ഫാനിൽ കൂടുണ്ടാക്കാനുള്ള ശ്രമത്തിൽ പക്ഷികൾ, ഈർക്കിൽകൊണ്ട് സഹായിച്ച് ഗിന്നസ് പക്രു
Mail This Article
×
വീടിന്റെ സിറ്റൗട്ടിൽ കൂടുണ്ടാക്കാൻ ശ്രമിച്ച പക്ഷികൾക്ക് സൗകര്യമൊരുക്കി ഗിന്നസ് പക്രു. സിറ്റൗട്ടിലെ ഫാനിനു മുകളിൽ കൂടുണ്ടാക്കാൻ ശ്രമിച്ച ബുൾ ബുൾ പക്ഷിക്ക് കൂടൊരുക്കുന്നതിനായി ഫാനിന്റെ കണക്ഷൻ വരെ വിച്ഛേദിച്ചു കൊടുത്തെന്ന് പക്രു സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ഫാനിനു മുകളിൽ കൂടൊരുക്കാൻ ശ്രമിച്ചപ്പോൾ സ്ഥലക്കുറവുമൂലം കൂടു നിർമിക്കാനുള്ള വസ്തുക്കൾ താഴേക്കു പതിച്ചു. അതുകൊണ്ട് ഈർക്കിൽ ഉപയോഗിച്ച് സൗകര്യം ചെയ്തുകൊടുക്കുകയും ചെയ്തു. അവിടെ കൂടുണ്ടാക്കി രണ്ടു മുട്ടകളാണ് പക്ഷി ഇട്ടത്. മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങൾ സ്വയം പറക്കുന്നതുവരെ അവയെ നിരീക്ഷിക്കുകയും ചെയ്യുമായിരുന്നെന്ന് പക്രു പറയുന്നു.
വിഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.