ADVERTISEMENT

ജാക്ക് റസൽ ടെറിയർ നായയിനത്തിന്റെ ചുറുചുറുക്കും കഴിവും എല്ലാം ഇഷ്ടപ്പെട്ട് അവയെ കൂടെക്കൂട്ടിയ വ്യക്തിയാണ് കൊല്ലം അഞ്ചൽ സ്വദേശിയായ തുണ്ടിയിൽ പാക്സ് വ്യൂ ഷൈൻ ജേക്കബ്. 18 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു തിരിച്ചെത്താനുള്ള കാരണവും ഈ നായപ്രേമം തന്നെ. ജർമൻ ഷെപ്പേഡ്, കേനി കോർസോ ഇനത്തിലുള്ള നായ്ക്കളെയും വളർത്തുന്നുണ്ടെങ്കിലും ജാക്ക് റസൽ ടെറിയറിനോടാണ് ഷൈനിന് താൽപര്യം. 

വ്യായാമം അതീവ പ്രാധാന്യമുള്ളതെന്ന് ഷൈൻ. അതുകൊണ്ടുതന്നെ ദിവസവും രണ്ടു നേരം ഓടിക്കളിക്കാനുള്ള അവസരം നൽകുന്നു. ജാക്ക് റസ്സൽ ടെറിയറുകളിൽ 4 പെൺനായ്ക്കളാണ് ഷൈന്റെ കൈവശമുള്ളത്. ഇണചേർക്കുന്നതു മുതൽ പ്രത്യേക പരിചരണം ആരംഭിക്കും. ‌ഭക്ഷണത്തിൽ ഇറച്ചി പ്രധാനമായും ഉൾപ്പെടുത്തും. അതുപോലെ ആവശ്യമായ സപ്ലിമെന്റുകളും നൽകും.

ജാക്ക് റസൽ ടെറിയൽ ഇനത്തിന് സ്വീകാര്യത ഏറെയുണ്ടെങ്കിലും മികച്ച നായ്ക്കളെ വളർത്തുന്നവർ ഇന്ത്യയിൽ കുറവാണെന്നും ഷൈൻ. അതുകൊണ്ടുതന്നെ കേരളത്തിന് പുറത്തുനിന്നും ഇവയുടെ കുഞ്ഞുങ്ങൾക്ക് ആവശ്യക്കാരേറെയാണ്. ഷൈനിന് ലഭിക്കുന്ന ബിസിനസിൽ അധികവും കേരളത്തിനു പുറത്തുനിന്ന് തന്നെ. ഈ ഇനത്തിൽപ്പെട്ട നായ്ക്കളെ വിദേശത്തുനിന്ന് എത്തിക്കാനുള്ള അന്വേഷണത്തിലുമാണ് ഷൈൻ.

ജാക്ക് റസൽ ടെറിയർ കൂടാതെ കേനി കോർസോ, ജർമൻ ഷെപ്പേഡ് ഇനങ്ങളും ഷൈനുണ്ട്. മികച്ച വംശാവലിയുള്ള നായ്ക്കളെ വളർത്തി കുഞ്ഞുങ്ങളെ ഉൽപാദിപ്പിച്ച് വിൽക്കുകയാണ് രീതി. 

ഫോൺ: 72228 75557

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com