ADVERTISEMENT

എറണാകുളം കലൂര്‍ സ്വദേശിയായ ആന്‍ ആന്‍സിയെ കാണാനെത്തുന്ന സെലിബ്രിറ്റകള്‍ക്ക് കൊഞ്ചിക്കാന്‍ അവിടെയൊരു ഇത്തിരിക്കുഞ്ഞന്‍ താരംകൂടിയുണ്ട്, മൗഗ്ലിബോയി എന്ന ഇത്തിരിക്കുഞ്ഞന്‍ നായ. മിനിയേച്ചന്‍ പിന്‍ചര്‍ അഥവാ മിന്‍പിന്‍ ഇനത്തില്‍പ്പെട്ട ഇത്തിക്കുഞ്ഞന്‍ നായക്കുട്ടി ആനിന്റെയും സിനിമ-സീരിയല്‍ താരങ്ങളുടെയും കൂട്ടുകാരന്‍കൂടിയാണ്.

ann-and-mougli-1
ആനും മൗഗുവും

പത്തു വര്‍ഷമായി കോസ്റ്റിയൂം ഡിസൈനിങ് മേഖലയില്‍ സജീവമാണ് ആന്‍. മാത്രമല്ല യാത്രയെ സ്‌നേഹിക്കുന്ന വ്യക്തിയുംകൂടിയാണ്. ലോകസഞ്ചാരിയായ ആനിന് കോവിഡ് മൂലം യാത്രകള്‍ ചുരുക്കേണ്ടിവന്നു. അങ്ങനെയിരിക്കെയാണ് മൗഗുവിനെ ഒരു സുഹൃത്തിന്റെ കയ്യില്‍നിന്ന് വാങ്ങുന്നത്. മൗഗു എത്തിയതോടെ ആനിന്റെ യാത്രയില്‍ പുതിയൊരു ആളുകൂടിയായി. 

ann-and-mougli-3

കലൂര്‍ സ്‌റ്റേഡിയത്തിന് സമീപത്താണ് ആനിന്റെ വീടും ഓഫീസും. അതുകൊണ്ടുതന്നെ ഇവിടെത്തുന്ന താരങ്ങള്‍ മൗഗുവിന്റെയും ചങ്ങാതിമാരാണ്. അവരുടെ ഒപ്പം ചിത്രങ്ങളെടുക്കാന്‍ മൗഗുവിന് മടിയില്ല. എല്ലാവരോടും ഒരുപോലെ ഇഷ്ടം കാണിക്കുന്ന പ്രകൃതം. എന്നാല്‍, യാത്രയുടെ കാര്യത്തില്‍ സ്വന്തം വാഹനത്തിലല്ലാതെ മറ്റൊരു വാഹനത്തിലും കയറില്ല. ആനിന്റെ ബിഎംഡബ്ല്യു കാറിലാണ് കക്ഷിയുടെ സഞ്ചാരം. ആന്‍ എവിടെ യാത്ര ചെയ്താലും വാഹനത്തില്‍ മൗഗുവും ഉണ്ടാകും. അവന് പ്രവേശനം നിഷേധിക്കുന്ന സ്ഥലത്തൊഴികെ ആനിന്റൊപ്പം അവനും സന്തത സഹചാരിയായിരിക്കും.

ann-and-mougli-2

വീട്ടിലെ ഭക്ഷണംതന്നെയാണ് മൗഗുവിനും കൊടുക്കാറുള്ളത്. വീടിനുള്ളില്‍ എവിടെയും സഞ്ചരിക്കാനുള്ള അനുവാദം അവനുണ്ട്. വിശ്രമിക്കാന്‍ അവന് മാത്രമായുള്ള ചുവപ്പു നിറത്തിലുള്ള ഒരു കൊച്ചു വീടുമുണ്ട്. ചുവപ്പിനോട് ഒരു പ്രത്യേക ഇഷ്ടമാണ് മൗഗുവിനെന്ന് ആന്‍ പറയുന്നു. 

ann-and-mougli-4

തന്നേപ്പോലെ യാത്ര ഇഷ്ടപ്പെടുന്ന മൗഗുവിനെ ഒരു ട്രാവല്‍ ഡോഗ് ആക്കി മാറ്റണമെന്നാണ് ആനിന്റെ ആഗ്രഹം. കാറിലെ യാത്രയില്‍ കാഴ്ചകള്‍ കണ്ടിരിക്കാന്‍ പ്രത്യേക ഇഷ്ടമാണ് ഈ കുഞ്ഞന്‍ മൗഗു എന്ന മൗഗ്ലിബോയിക്ക്.

English summary: Celebrity doggy mougu boy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com