ADVERTISEMENT

നായ്ക്കുട്ടികളുടെ വികൃതികളും കുറുമ്പുകളും കാണാൻ രസമുണ്ടെങ്കിലും പലപ്പോഴും അത് ഉടമകൾക്ക് വലിയ തലവേദന സൃഷ്ടിക്കാറുണ്ട്. കണ്ണിൽ കാണുന്നതെന്തും മണത്തും കടിച്ചും നോക്കുന്ന ചെറു പ്രായം വളരെ പ്രധാനപ്പെട്ടതാണ്. പരിചയമില്ലാത്ത വസ്തുക്കൾ കടിച്ചു വിഴുങ്ങുന്നതും സ്വാഭാവികമാണ്. അത്തരത്തിൽ ആശുപത്രിയിൽ പ്രവേശിക്കേണ്ടിവന്ന നായ്ക്കുട്ടിയാണ് ചാർളി.

ഓച്ചിറ പ്രയാർ പാലശ്ശേരിൽ വിച്ചുവിന്റെ അരുമയായ നായ്ക്കുട്ടിയാണ് ലാബ്രഡോർ ഇനത്തിൽപ്പെട്ട ചാർളി. മൂന്നു മാസം പ്രായമാണ് കക്ഷിക്ക്. ശ്വാസതടസം നേരിട്ടതിനെത്തുടർന്ന് കഴിഞ്ഞ ദിവസമാണ് ചാർളിയെ കരുനാഗപ്പള്ളി വെറ്റ്സ് ആൻഡ് പെറ്റ്സ് മൾട്ടിസ്പെഷ്യാലിറ്റി പെറ്റ് ഹോസ്പിറ്റലിൽ എത്തിച്ചത്. ശ്വാസതടസമായതിനാൽ മരണാസന്നനായാണ് ചാർളി എത്തിയതെന്ന് ആശുപത്രി അധികൃതർ കർഷകശ്രീയോടു പറഞ്ഞു. 

pet-dog-1
ചാർളിയുടെ വയറിനുള്ളിലെ കല്ലുകൾ

എക്സ് റേ പരിശോധനയിൽ ശ്വാസനാളത്തിൽ എന്തോ കുടുങ്ങിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് സർജൻ ഡോ. വിപിൻ പ്രകാശ് സങ്കീർണമായ എൻഡോസ്കോപിക് റിട്രീവൽ നടത്തി നായ്ക്കുട്ടിയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരികയായിരുന്നു. 

ചാർളി എന്തു കിട്ടിയാലും അകത്താക്കുന്ന സ്വഭാവക്കാരൻ ആണെന്ന് ഉടമ പറഞ്ഞു. ചാർളിയുടെ വയറിനുള്ളിലും എഴു കല്ലുകൾ എക്സ് റേയിൽ കണ്ടെത്തിയിട്ടുണ്ട്. മരുന്നുകൾ നൽകി അവ പുറത്തു പോയില്ലെങ്കിൽ ശസ്ത്രക്രിയ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

English summary: Respiratory Foreign Body in Dogs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com