ADVERTISEMENT

ഡിഗ്രി കഴിഞ്ഞ് ഹോട്ടൽ മാനേജ്മെന്റ് പഠിച്ച് വിദേശത്തേക്കു പോകാനിരുന്ന യുവാവ് ഒടുവിൽ ക്ഷീരകർഷകനായി മാറിയ കഥയാണ് തൊടുപുഴ നടുക്കണ്ടം കാലാപ്പള്ളിൽ ജോൺസണ് പറയാനുള്ളത്. വീടിനോടു ചേർന്ന് ഡെയറി ഫാം ആരംഭിച്ചായിരുന്നു തുടക്കം. മാസം ഒരു ലക്ഷം രൂപ ലാഭമുള്ള ഡെയറി ഫാമാണിത്. 15 പശുക്കളിൽനിന്നാണ് ജോൺസൺ മാസം ഒരു ലക്ഷം രൂപ ലാഭം നേടുന്നത്. പശുക്കൾക്കൊപ്പം പന്നിയും കോഴിയും താറാവുകളും അധികവരുമാനവും നൽകുന്നു.

johnson-2

150 ലീറ്റർ പാലും 7500 രൂപ വരുമാനവും
കറവയിലുള്ള 13 പശുക്കളിൽനിന്ന് ദിവസം 150 ലീറ്റർ പാലാണ് ജോൺസന്റെ ഫാമിലെ ഉൽപാദനം. ഒരു എരുമയും ഫാമിലുണ്ട്. അറുപതോളം വീടുകളിൽ 60 രൂപയ്ക്ക് പാൽ നേരിട്ടാണ് വിൽപന. തൊടുപുഴ നഗരത്തിലെ ഒരു ഹോട്ടലിലും പാൽ നൽകുന്നുണ്ട്. ചുരുക്കത്തിൽ ഒരു ദിവസം 7500 രൂപയ്ക്കു മുകളിൽ വരുമാനം. കാലിത്തീറ്റ, സഹായിയുടെ വേതനം തുടങ്ങി ദിവസം 3000 രൂപയുടെ ചെലവാണുള്ളത്. പുൽക്കൃഷിയുള്ളതിനാൽ അധിക തീറ്റച്ചെലവും വരുന്നില്ലെന്ന് ജോൺസൺ. 

Also read: കുറഞ്ഞ ചെലവിൽ കൂടുതൽ പോഷകം; ഡെയറി ഫാമുകളിൽ പുതു തീറ്റയായി ഡിഡിജിഎസും ഡ്രൈഫാറ്റും, അറിയേണ്ടത്

johnson-3

മുട്ടയ്ക്ക് കോഴിയും താറാവും
നൂറ്റൻപതോളം ബിവി380 ഇനം മുട്ടക്കോഴികളെയും അത്രതന്നെ താറാവുകളെയും ഇവിടെ വളർത്തുന്നുണ്ട്. തൊഴുത്തിനു ചുറ്റും വച്ചിരിക്കുന്ന കമ്പിക്കൂടുകളിലാണ് കോഴികളെ പാർപ്പിച്ചിരിക്കുന്നത്. ദിവസം നൂറോളം മുട്ട ലഭിക്കുന്നു. താറാവുകളെ തുറന്നുവിട്ടാണ് വളർത്തുന്നത്. നൂറോളം മുട്ട ലഭിക്കും. കോഴിമുട്ടയ്ക്ക് 8 രൂപയും താറാമുട്ടയ്ക്ക് 12 രൂപയും ലഭിക്കുന്നു. ഏതാനും കടകളിലാണ് മുട്ടവിൽപന. തൊടുപുഴ നഗരത്തിലെ പച്ചക്കറി മാർക്കറ്റിൽനിന്നും ബേക്കറികളിൽനിന്നും പച്ചക്കറി അവശിഷ്ടങ്ങളും മിച്ചഭക്ഷണവും ഏടുക്കുന്നുണ്ട്. അതുകൊണ്ടുതന്നെ താറാവുകൾക്ക് അധിക തീറ്റച്ചെലവ് വരുന്നില്ല. അതേസമയം കോഴിക്ക് പ്രത്യേകം സാന്ദ്രിത തീറ്റ നൽകുന്നുണ്ട്.

Also Read: 100 ദിവസംകൊണ്ട് 3716 ലീറ്റർ പാൽ; ദിവസം 726 രൂപയുടെ തീറ്റ; ഇത് റെക്കോർഡിലേക്കു കുതിക്കുന്ന 22–ാം നമ്പർ പശു

johnson-4

പന്നിയും വരുമാനം
പശുവളർത്തലാണ് ജോൺസന്റെ തുടക്കവും പ്രധാന വരുമാന മാർഗവും. ടെയിൽ ടു ടെയിൽ എന്ന രീതിയിൽ ഇരുപതിലധികം പശുക്കൾ നിന്നിരുന്ന ഫാമിൽ പശുക്കളുടെ എണ്ണം കുറച്ച് ഒരു ഭാഗം പന്നിക്കൃഷിക്കായി ഒരുക്കുകയായിരുന്നു. പച്ചക്കറി അവശിഷ്ടങ്ങളും മിച്ചഭക്ഷണവും എടുക്കുന്നതിനാൽ തീറ്റച്ചെലവ് വരുന്നില്ല. എങ്കിലും അധ്വാനം ഏറെയുള്ള പണിയാണെന്ന് ജോൺസൺ. ഇറച്ചിക്കും പ്രജനനത്തിനുമായി പത്തോളം പന്നികളെ നിലവിൽ വളർത്തുന്നുണ്ട്.

കാർഷിക വിശേഷങ്ങൾ നേരത്തെ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ചാനൽ ഫോളോ ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com