ADVERTISEMENT

? ഞാനൊരു പുതിയ ഡെയറി ഫാം ഡയറി ഫാം സംരംഭകനാണ് പശുക്കളിലെ വിഷമ പ്രസവ സാധ്യത എങ്ങനെ തിരിച്ചറിയാന്‍ പറ്റും. 
സണ്ണി കുറവിലങ്ങാട്

പ്രസവാരംഭത്തോടെ പശു വാൽ പൊക്കി നടുവു കുനിച്ചു മുക്കുന്നു. ഈറ്റത്തിൽനിന്നു കൂടുതൽ കട്ടിയുള്ള മാച്ച് വരുന്നതു കാണാം കൂടക്കൂടെ കിടക്കുകയും എഴുന്നേൽക്കുകയും ചെയ്യും. ലക്ഷണം കണ്ട് 2 മണിക്കൂറിനുള്ളിൽ സ്വാഭാവിക പ്രസവം നടക്കും. തണ്ണീർകുടം പുറത്തു കാണുകയും തുടര്‍ന്ന് അതു പൊട്ടി ഒഴുകുന്ന കൊഴുത്ത ദ്രാവകത്തോടൊപ്പം കന്നുകുട്ടിയുടെ കയ്യും തലയും പുറത്തു കാണുകയും ചെയ്താല്‍ സുഖപ്രസവം ഉറപ്പിക്കാം. എന്നാല്‍, രണ്ടു കൈകളും തലയും ഒരുമിച്ചു വരാതെ തല മാത്രമോ തലയും ഒരു കയ്യും മാത്രമോ, വാലോ പിൻഭാഗമോ മാത്രമോ കാണുകയും നോവു തുടങ്ങിക്കഴിഞ്ഞ് പശു കുനിഞ്ഞോ കിടന്നോ ശക്തിയായി മുക്കിയിട്ടും തണ്ണീർകുടമോ കന്നുകുട്ടിയുടെ ശരീരഭാഗങ്ങളോ പുറത്തേക്ക് വരാതെയിരിക്കുകയും ചെയ്യുന്ന സാഹചര്യം വിഷമപ്രസവത്തെ സൂചിപ്പിക്കുന്നു. അപ്പോള്‍ വെറ്ററിനറി ഡോക്ടറുടെ സേവനം തേടുകതന്നെ വേണം. 

കറവപ്പശുക്കളുടെ ശരാശരി ഗർഭകാലം 285 ദിവസം. ബീജാധാനം നടത്തിയ തീയതി കുറിച്ചു വയ്ക്കണം ഇതിൽനിന്ന് പശുവിന്റെ പ്രസവസമയം ഏറക്കുറെ കൃത്യമായി കണക്കാക്കാം പ്രസവത്തിന് രണ്ടാഴ്ച മുന്‍പുതന്നെ പ്രത്യേക പ്രസവമുറിയിലേക്കു മാറ്റണം പ്രസവാരംഭത്തോടെ പശുവിനെ തൊഴുത്തിൽനിന്ന് വൃത്തിയും തണലുമുള്ള ഭാഗത്തേക്കു മാറ്റുക. തൊഴുത്തിൽനിന്നു മാറ്റാൻ അസൗകര്യമുണ്ടെങ്കിൽ തൊഴുത്ത് വൃത്തിയാക്കി അണുനാശിനി തളിച്ച് ഉണങ്ങിയ വൈക്കോൽ വിരിച്ച് പ്രസവത്തിനു വേണ്ട സൗകര്യം ചെയ്യണം.

കണ്ടറിവ്
പൂർണ ഗർഭിണിയായിരിക്കുമ്പോൾ ഗർഭപാത്രത്തിന്റെ മർദം നിമിത്തം മലബന്ധത്തിനു സാധ്യതയുണ്ട്. ഇത് ഒഴിവാക്കാൻ കൂടുതൽ ദഹിപ്പിക്കല്‍ശേഷിയുള്ള തവിട്, പച്ചപ്പുല്ല് എന്നിവ തീറ്റയിൽ ഉൾപ്പെടുത്തണം.

നാട്ടറിവ്
പ്രസവശേഷം ചെറിയ ചൂടുള്ള കഞ്ഞിവെള്ളം നൽകുക. തൊണ്ടി തേരകത്തിന്റെ ഇലയും ധാരാളം നൽകുക. ഇത് മാച്ച് (മറുപിള്ള) പുറത്തു പോകാൻ സഹായിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com