ADVERTISEMENT

നിറങ്ങളുടെ കൂട്ടുപിടിച്ച് പരിമിതികളെ മറികടന്ന് അത്ഭുതപ്പെടുത്തുകയാണ് കേരളത്തിനകത്തും പുറത്തും നിന്നുള്ള 123 കലാകാരന്മാർ. 'ഡ്രീം ഓഫ് അസ്' എന്ന കൂട്ടായ്മ കോഴിക്കോട് ലളിതകലാ ആർട്ട് ഗ്യാലറിയിൽ ഒരുക്കിയിരിക്കുന്ന സ്വപ്നചിത്ര പെയിന്റിംഗ് എക്സിബിഷനിൽ ഈ അത്ഭുതങ്ങൾ തൊട്ടറിയാം. തുടർച്ചയായ നാലാം വർഷമാണ് ഡ്രീം ഓഫ് അസ് ഭിന്നശേഷിക്കാരായ കലാകാരന്മാർ ഒരുക്കിയ ചിത്രങ്ങൾ പ്രദർശനത്തിനും വിൽപ്പനയ്ക്കുമായി എത്തിക്കുന്നത്.

ഫെബ്രുവരി 6 മുതൽ പതിനൊന്നാം തീയതി വരെയാണ് പ്രദർശനം. കലാകാരന്മാരിൽ നിന്നും ചിത്രങ്ങൾ നേരിട്ട് ഏറ്റുവാങ്ങിയതിനു ശേഷം അത് കൂട്ടായ്മ സ്വന്തം ചെലവിൽ ഫ്രെയിം ചെയ്തെടുത്താണ് പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള കലാകാരന്മാർ എക്സിബിഷന്റെ ഭാഗമാണ്. ഇതിനുപുറമെ നാലു സംസ്ഥാനങ്ങളുടെ കൂടി പ്രാതിനിധ്യം ഈ വർഷം ഉറപ്പാക്കാൻ സാധിച്ചിട്ടുണ്ട്. 

art-image
സ്വപ്നചിത്ര പെയിന്റിംഗ് എക്സിബിഷനിൽ നിന്ന്

വിവിധതരം ശാരീരിക, മാനസിക, ബൗദ്ധിക വെല്ലുവിളികളെ അതിജീവിച്ച് ചിത്രകലാരംഗത്ത് അസാമാന്യ വൈഭവം പ്രകടമാക്കുന്ന ധാരാളം കലാകാരന്മാർ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ ഇവരിൽ ചുരുക്കം ചിലർക്ക് മാത്രമാണ്  ഈ കഴിവുകൾ  ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കാൻ സാധിച്ചിട്ടുള്ളത്. ഇതിനൊരു മാറ്റം വരുത്തിക്കൊണ്ട് ഭിന്നശേഷിക്കാരായ കലാകാരന്മാരെ മുഖ്യധാരയിലേയ്ക്ക് എത്തിക്കുക എന്നതാണ് സ്വപ്നചിത്രയുടെ ലക്ഷ്യം. പ്രദർശനത്തിൽ നിന്നും ലഭിക്കുന്ന മുഴുവൻ തുകയും കലാകാരന്മാരുടെ ക്ഷേമത്തിനായി മാത്രമാണ് പ്രയോജനപ്പെടുത്തുന്നത്.

English Summary:

Art exhibition in Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com