ADVERTISEMENT

മഹാശിവരാത്രിയോടനുബന്ധിച്ച് ശ്രീ വടക്കുംനാഥ ക്ഷേത്ര നൃത്ത മണ്ഡപത്തിൽ തൃശൂർ നടനസാത്വിക വന്ദേ ഭൈരവം (ഒരു അർധനാരീശ്വര തത്വം) നൃത്ത പരിപാടി അവതരിപ്പിച്ചു. മഹാദേവന്റെ മൂർത്തീരൂപമായ ദക്ഷിണാമൂർത്തി സ്തോത്രത്തിൽ തുടങ്ങി ദക്ഷയാഗം, സതീവിരഹം, ശിവതാണ്ഡവം, ശിവപാർവ്വതി സംഗമം, കാമദേവനെ ഭസ്മമാക്കുന്ന ഭാഗം, ശിവപാർവ്വതി പരിണയം പിന്നെ അർധനാരീശ്വര പ്രാധാന്യം ഇത്രയും ചേർത്തായിരുന്നു വന്ദേ ഭൈരവം രംഗത്ത് അവതരിപ്പിച്ചത്.

നൃത്ത സംവിധാനം: ഉഷ ഫ്രെഡ്ഡി, ഒലീവിയ ഫ്രെഡ്ഡി. ചമയം: ഒലീവിയ ഫ്രെഡ്ഡി, ജ്യോതിക ശിവരാമൻ. കോസ്റ്റ്യൂം: നടനസാത്വിക, വർണ്ണ ഡാൻസ് കളക്ഷൻ തൃശൂർ. ക്യാമറ: ഫെൽഡസ് ഫ്രെഡ്ഡി. രംഗത്ത്: ഒലീവിയ, ജ്യോതിക, കാവ്യ, രമ്യ, ധനശ്രീ, ദക്ഷിണ, ഗായത്രി, കൃഷ്ണവേണി ആര്യ.

ardhanareeswaran-dance1

അർധനാരീശ്വര സങ്കൽപ്പം

പ്രകൃതി പുരുഷ ഏകത്വം എന്ന സങ്കൽപ്പത്തിൽ ശിവപാർവ്വതിമാരുടെ സംയോജിത രൂപമാണിത്. ഇന്ത്യയിൽ പ്രത്യേകിച്ച് ദക്ഷിണേന്ത്യയിൽ ആരാധിക്കപ്പെടുന്ന ദേവതാ സങ്കൽപ്പം. അവാച്യമായ പ്രണയസാഫല്യത്തിന്റെ ഈശ്വരഭാവമാണ് അർധനാരീശ്വരൻ. ശ്രീപാർവ്വതിയുടെ ആജ്ഞയനുസരിച്ച് ദുർഗാ ഭഗവതി മഹിഷാസുരനെ വധിക്കുന്നു. 

തന്റെ പത്നിയുടെ ആത്മരൂപമായ ദുർഗയോട് അമിതമായ പ്രേമപാരവശ്യം തോന്നിയ ശിവൻ അരുണാചലത്തിൽ തപസ്സ് അനുഷ്ടിക്കുന്ന പാർവ്വതിയുടെ അടുത്തെത്തുന്നു. പ്രേമപൂർവ്വം പാർവ്വതിയെ തന്റെ ഇടതു തുടയിൽ ഇരുത്തിയതോടെ പാർവ്വതി ആ ശരീരത്തിൽ ലയിച്ച് ചേർന്നു. ശിവന്റെ വലതുഭാഗം ശിവ ചിഹ്നങ്ങളായ ജഢയും സർപ്പവും ഇടതുഭാഗം സ്ത്രീയുമായും കൂടി ചേർന്നു. പാർവ്വതിപരമേശ്വരൻ മാരുടെ പ്രേമ സാഫല്യത്തിന്റെ പരമാത്മരൂപമാണ് അർധനാരീശ്വരൻ.

English Summary:

Dance Programme related to Mahashivarathri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com