ADVERTISEMENT

741 ബിർച്ച് പ്ലൈവുഡിന്റെ പാളികൾ ചേർത്തു വെച്ച് ഒരു മേശയുണ്ടാക്കുക, അതും 3ഡി രൂപത്തിൽ! നെതർലാൻഡിലെ ഐൻഹോവനിലെ പ്രശസ്തമായ ഡിസൈൻ അക്കാദമിയിൽ വിദ്യാർഥിയായിരിക്കെ ജെറോൻ വെർഹോവൻ 2004ൽ രൂപകൽപ്പന ചെയ്ത സിൻഡ്രെല്ല ടേബിൾ എന്ന 3ഡി വിസ്മയം കലാലോകത്തെ മുതൽക്കൂട്ടാണ്. 

cindrella-table-y
Image Credit: R and Company, Demakersvan, Rotterdam, Netherlands

ചരിത്രപരമായ രൂപങ്ങളുടെ പുനർവ്യാഖ്യാനമെന്ന രീതിയിൽ ജെറോൻ നിർമ്മിച്ച മേശയുടെ വില 150,000 ഡോളർ (ഏകദേശം 1 കോടി 25 ലക്ഷം രൂപ) ആണ്. അമ്പത്തിയേഴ് വെർച്വൽ സ്ലൈസുകളായിട്ടാണ് ജെറോൻ സങ്കീർണ്ണമായ ഈ രൂപകൽപ്പന നടത്തിരിക്കുന്നത്. ആകെ നിർമ്മിച്ച 20 എണ്ണത്തിൽ മൂന്നെണ്ണം ബ്രൂക്ലിൻ മ്യൂസിയം ഓഫ് ആർട്ട്, മ്യൂസിയം ഓഫ് മോഡേൺ ആർട്ട്, വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയം എന്നിവ ഏറ്റെടുത്തു സൂക്ഷിച്ചിരിക്കുകയാണ്.

പതിനെട്ടാം നൂറ്റാണ്ടിലെ ഡച്ച് ഡിസൈനോട് സാദൃശ്യമുള്ള സിൻഡ്രെല്ല ടേബിൾ ഒരു അപൂർവ കലാസൃഷ്ടിയായിട്ടാണ് കരുതപ്പെടുന്നത്. വെർച്വൽ സ്ലൈസുകളെ ആസ്പദമാക്കി പ്ലൈവുഡിന്റെ പാളികളെ നൂതന കമ്പ്യൂട്ടർ-സംഖ്യാ-നിയന്ത്രിത (CNC) കട്ടിംഗ് ടൂളുകളുടെ സഹായത്തോടെ 80 മില്ലിമീറ്റർ കട്ടിയിൽ ലേസർ ഉപയോഗിച്ച് കൃത്യതയോടെ മുറിച്ചെടുത്തശേഷം കൂട്ടിയോജിപ്പിച്ച് മേശ പൂർത്തിയാക്കുകയായിരുന്നു.

cindrella-table-s
Image Credit: R and Company, Demakersvan, Rotterdam, Netherlands

പ്രശസ്തനായ ഒരു ഡച്ച് ഡിസൈനറാണ് ജെറോൻ വെർഹോവൻ. 2004-ൽ ഡിസൈൻ അക്കാദമി ഐൻഡ്‌ഹോവനിൽ നിന്ന് ബിരുദം നേടിയ ശേഷം, വെർഹോവൻ തന്റെ ഇരട്ട സഹോദരൻ ജോപ്പിനും സഹപാഠിയായ ജൂഡിത്ത് ഡി ഗ്രാവുവിനുമൊപ്പം ഡെമാക്കേഴ്‌സ്‌വാൻ സ്ഥാപിച്ചു. ക്ലാസിക്, ദൈനംദിന രൂപങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സമകാലീന സാമഗ്രികളും രീതികളും ഉപയോഗിച്ച് അവർ കലാസൃഷ്ടികള്‍‌‌ സൃഷ്ടിച്ചു. 502 നീല ചിത്രശലഭങ്ങളുടെ രൂപത്തിലുള്ള സോളാർ പാനലായ വെർച്യു ഓഫ് ബ്ലൂ (2010) ആണ് വെർഹോവന്റെ ഏറ്റവും അറിയപ്പെടുന്ന കലാസൃഷ്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com